രാഹുലിനെ മാതൃകയാക്കൂ; പാര്‍ട്ടിക്കുവേണ്ടി നിസ്വാര്‍ത്ഥരായിരിക്കൂ- രാജസ്ഥാന്‍ നേതാക്കളോട് മാര്‍ഗരറ്റ് ആല്‍വ

ഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി നിസ്വാര്‍ത്ഥ സേവനം ചെയ്യാന്‍ തായാറാകണമെന്നും ഇതിന് രാഹുല്‍ ഗാന്ധിയെ മാതൃകയാക്കണമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മാര്‍ഗരറ്റ് ആല്‍വ പറഞ്ഞു. രാജസ്ഥാനിലെ എം എല്‍ എ മാരോടും മുതിര്‍ന്ന നേതാക്കളോടുമായാണ് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി കൂടിയായിരുന്ന മാര്‍ഗരറ്റ് ആല്‍വയുടെ ഉപദേശം.   

''രാജസ്ഥാനിലെ ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ ദുഃഖകരവും അനാവശ്യവുമാണ്‌, സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ സ്ഥാനമാനങ്ങളും വ്യക്തിപരമായ ആഗ്രഹങ്ങളും ത്യജിക്കാനും മാറ്റിവെയ്ക്കാനും തയാറാകണം.  നിസ്വാര്‍ത്ഥമായ സേവനമാണ് ഈ സന്ദര്‍ഭത്തില്‍ പാര്‍ട്ടിക്ക് വേണ്ടത്. ഇത് രാഹുല്‍ ഗാന്ധിയില്‍ നിന്ന് പഠിക്കണം''-മാര്‍ഗരറ്റ് ആല്‍വ ട്വിറ്ററില്‍ കുറിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക്‌ ഗെഹ്ലോട്ടിനെ ഹൈക്കമാന്റ് മുന്നോട്ടുവെച്ചതോടെ രാജസ്ഥാനില്‍ ഉടലെടുത്ത കോണ്‍ഗ്രസ് ഗ്രൂപ്പ് പോരിന്‍റെ പശ്ചാത്തലത്തിലാണ് മാര്‍ഗരറ്റ് ആല്‍വയുടെ പ്രസ്താവന. ഗെഹ്ലോട്ടിന് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തെത്തുന്നതോടെ രാജസ്ഥാന്‍ മുഖ്യമന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിവരും. നിലവില്‍ ഉപമുഖ്യമന്ത്രിയായ സച്ചിന്‍ പൈലറ്റിനെ അടുത്ത മുഖ്യമന്ത്രിയാക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം താല്‍പ്പര്യപ്പെടുന്നത്. ഇതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചാണ് ഗെഹ്ലോട്ടിനെ പിന്തുണയ്ക്കുന്ന എം എല്‍ എമാര്‍ രാജിഭീഷണി മുഴക്കിയത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

നിലവില്‍ തൊണ്ണൂറിലധികം എം എല്‍ എമാരാണ് രാജിഭീഷണി മുഴക്കിയിരിക്കുന്നത്. എന്നാല്‍  എം എല്‍ എമാരുടെ നീക്കം തന്‍റെ അറിവോടെയല്ല എന്നാണ് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് അവകാശപ്പെടുന്നത്. ഗെഹ്ലോട്ട് മുഖ്യമന്ത്രിയായി തുടരണം അല്ലെങ്കില്‍ അദ്ദേഹം പറയുന്ന ആളെ മുഖ്യമന്ത്രിയാക്കണം എന്നാണ് എം എല്‍ എമാരുടെ ആവശ്യം. പ്രശ്‌നം പരിഹരിക്കാനായി സോണിയാ ഗാന്ധിയുടെ നിര്‍ദേശപ്രകാരം മല്ലികാര്‍ജ്ജുന്‍ ഗാര്‍ഗെ, അജയ് മാക്കന്‍ എന്നിവര്‍ ഗെഹ്ലോട്ടിനെ അനുകൂലിക്കുന്ന എം എല്‍ എമാരെ കണ്ട് അഭിപ്രായം തേടുകയാണ്. അശോക് ഗെഹ്ലോട്ടും സച്ചിന്‍ പൈലറ്റും ഇന്ന് ഡല്‍ഹിയിലെത്തി സോണിയയെ കണ്ടേക്കും. ഒക്ടോബര്‍ പതിനേഴിനാണ് കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്. 

Contact the author

National Desk

Recent Posts

National Desk 11 hours ago
National

ബിജെപി കൊടുങ്കാറ്റിലും ഉലയാതെ ജിഗ്നേഷ് മേവാനി

More
More
National Desk 11 hours ago
National

ഹിമാചല്‍ പ്രദേശിലെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ എത്രയുംവേഗം നിറവേറ്റുമെന്ന് രാഹുല്‍; കഠിനാധ്വാനം ഫലംകണ്ടെന്ന് പ്രിയങ്ക

More
More
National Desk 1 day ago
National

ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ്; യുപിയിലും ചത്തീസ്ഗഡിലും ബിജെപിക്ക് തിരിച്ചടി

More
More
Web Desk 1 day ago
National

ഹിമാചലില്‍ കോണ്‍ഗ്രസ് മുന്നേറ്റം, ഗുജറാത്തില്‍ എക്‌സിറ്റ് പോള്‍ യാഥാര്‍ത്ഥ്യമാകുന്നു

More
More
National Desk 2 days ago
National

കേന്ദ്രത്തിന്റെ സഹകരണവും പ്രധാനമന്ത്രിയുടെ അനുഗ്രഹവും വേണം- അരവിന്ദ് കെജ്‌റിവാള്‍

More
More
National Desk 2 days ago
National

പതിനഞ്ചുവര്‍ഷം ഭരിച്ച ബിജെപിയെ തൂത്തെറിഞ്ഞു; ഡല്‍ഹി നഗരസഭ ഇനി ആംആദ്മി പാർട്ടി ഭരിക്കും

More
More