നെഹ്‌റുവും ഗാന്ധിയും ജയിലില്‍ കിടന്നിട്ടില്ലേ; നിയമസഭാ കയ്യാങ്കളിക്കേസില്‍ ഇ പി ജയരാജന്‍

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസില്‍ എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ കോടതിയില്‍ ഹാജരായി. തിരുവനന്തപുരം സി ജെ എം കോടതിയിലാണ് മൂന്നാം പ്രതിയായ ഇ പി ഹാജരായത്. കേസിലെ മറ്റ് പ്രതികള്‍ ഈ മാസം പതിനാലിന് കോടതിയില്‍ ഹാജരായി കുറ്റപത്രം വായിച്ചുകേട്ടിരുന്നു. അന്ന് അസുഖകാരണം ചൂണ്ടിക്കാട്ടി ഇ പി ഹാജരായിരുന്നില്ല. നിയമസഭാ കയ്യാങ്കളി കേസ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ആസൂത്രിത നടപടിയുടെ ഫലമാണെന്നും അന്നത്തെ ഭരണപക്ഷം രാഷ്ട്രീയ വിരോധം വച്ച് ബോധപൂര്‍വ്വം പ്രതിപക്ഷത്തുളള ഇടതുപക്ഷ നേതാക്കള്‍ക്കെതിരെ കേസെടുക്കുകയായിരുന്നെന്നും ഇ പി ജയരാജന്‍ പ്രതികരിച്ചു.

'മഹാത്മാഗാന്ധി സ്വാതന്ത്ര്യത്തിനായി പോരാടിയ നേതാവാണ്. നെഹ്‌റുവും ഇഎംഎസുമുള്‍പ്പെടെയുളള നേതാക്കള്‍ പലരും ഭരണരംഗത്ത് നില്‍ക്കുമ്പോള്‍തന്നെ കോടതികളിലും കേസുകളിലുമൊക്കെ പെട്ടിട്ടുണ്ട്. രാഷ്ട്രീയപ്രവര്‍ത്തകരാകുമ്പോള്‍ അതൊക്കെ സ്വാഭാവികമാണ്. അതിനെ രാഷ്ട്രീയമായി കണ്ടുകൊണ്ട് സമീപിക്കുകയാണ് രാഷ്ട്രീയപ്രവര്‍ത്തകര്‍ ചെയ്യുന്നത്. പ്രത്യേകിച്ച് ഇടതുപക്ഷത്തെ നേതാക്കള്‍'-ഇ പി ജയരാജന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

'നിയമസഭയില്‍ പ്രതിപക്ഷം ഉന്നയിച്ച ആവശ്യങ്ങള്‍ പരിഗണിക്കാതെ അന്നത്തെ സ്പീക്കര്‍ സഭവിട്ടുപോയി. അന്നത്തെ ഭരണപക്ഷം പ്രതിപക്ഷത്തിനെതിരെ സംഘടിത ആക്രമണം അഴിച്ചുവിടുകയായിരുന്നു. വനിതാ എംഎല്‍എമാര്‍ക്കെതിരെയും വി ശിവന്‍കുട്ടിക്കെതിരെയും കയ്യേറ്റശ്രമമുണ്ടായി. അപ്പോള്‍ പ്രതിപക്ഷം സ്വാഭാവികമായും പ്രതികരിക്കും. രാഷ്ട്രീയ വിരോധം തീര്‍ക്കാനാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പ്രതിപക്ഷത്തെ നേതാക്കള്‍ക്കെതിരെ കേസെടുത്തത്'-ഇ പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. 

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More
Web Desk 2 days ago
Keralam

മോര്‍ഫ് ചെയ്ത വീഡിയോ ഇറക്കിയെന്നല്ല, പോസ്റ്റര്‍ പ്രചരിക്കുന്നുവെന്നാണ് പറഞ്ഞത്- കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

യുഡിഎഫിനായി വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്ന ആരോപണം നിഷേധിച്ച് ബിജു രമേശ്

More
More
Web Desk 3 days ago
Keralam

മുഖ്യമന്ത്രി മോദി ഭയം കൊണ്ടാണ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്നത്- കെ സി വേണുഗോപാല്‍

More
More
Web Desk 3 days ago
Keralam

കല്യാശ്ശേരിയിൽ സിപിഎം പ്രവര്‍ത്തകൻ ചെയ്ത കള്ളവോട്ട് അസാധുവാക്കുമെന്ന് കലക്ടർ

More
More