ഈ ഭൂമിയില്‍ 20,000,000,000,000,000 ഉറുമ്പുകൾ ജീവിക്കുന്നുണ്ട്!

മനുഷ്യരെപോലെ സാമൂഹിക ജീവിതം നയിക്കുന്ന ഇത്തിരിക്കുഞ്ഞൻമാരാണ് ഉറുമ്പുകൾ. ഒരു കൂട്ടിൽ നൂറുമുതൽ ലക്ഷക്കണക്കിന് ഉറുമ്പുകൾ ഉണ്ടാകും. എന്നാല്‍ ഈ ഭൂമിയില്‍ എത്ര എണ്ണം ഉറുമ്പുകള്‍ ഉണ്ടാകുമെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ചിന്തിച്ചാലും ഉത്തരം കിട്ടുമോ? ഉത്തരമുണ്ടെന്നു പറയുകയാണ്‌ പുതിയ പഠനം. നമ്മുടെ ഗ്രഹത്തിൽ ഏകദേശം 20 ക്വാഡ്രില്യൺ ഉറുമ്പുകൾ ഉണ്ടെന്നാണ് പറയുന്നത്. അതായത് ഇരുപതിനായിരം ദശലക്ഷം ദശലക്ഷം! എണ്ണത്തില്‍ പറഞ്ഞാല്‍ 20,000,000,000,000,000! ലോകത്തിലെ എല്ലാ വന്യ മൃഗങ്ങളുടെയും പക്ഷികളുടെയും മൊത്തം പിണ്ഡത്തേക്കാൾ കൂടുതലാണ് അവയുടെ ഭാരം. 

ലോകമെമ്പാടുമുള്ള ഉറുമ്പ് ശാസ്ത്രജ്ഞര്‍ നടത്തിയ  489 പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഗവേഷകര്‍ മേല്‍പ്പറഞ്ഞ നിഗമനങ്ങളില്‍ എത്തിയത്. സ്പാനിഷ്, ഫ്രഞ്ച്, ജർമ്മൻ, റഷ്യൻ, പോർച്ചുഗീസ് തുടങ്ങിയ ഭാഷകളില്‍ ഇറങ്ങിയ പഠനങ്ങള്‍പോലും അതില്‍ ഉള്‍പ്പെടുന്നു. വനങ്ങൾ, മരുഭൂമികൾ, പുൽമേടുകൾ, നഗരങ്ങൾ തുടങ്ങി എല്ലാ ഭൂഖണ്ഡങ്ങളിലേയും പ്രധാന ആവാസ വ്യവസ്ഥകളിലെല്ലാം പഠനം നടത്തിയിട്ടുണ്ട്.

വിശദമായ റിപ്പോര്‍ട്ട് വായിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക 

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി, ഉറുമ്പ് കുടുംബത്തിലെ ആറായിരത്തിലധികം വിഭാഗങ്ങളെ കണ്ടെത്തിയിട്ടുണ്ട്. സാധാരണഗതിയില്‍ ശൈത്യ മേഖലാ രാജ്യങ്ങളില്‍ താരതമ്യേന കുറവായും ഉഷ്ണ മേഖലാ രാജ്യങ്ങളില്‍ കൂടുതലായുമാണ് ഉറുമ്പുകളെ കണ്ടുവരാറുള്ളത്. അവയില്‍ ചിലത് വളരെ ചെറുതാണെങ്കില്‍, മനുഷ്യന്റെ ചെറുവിരലിനോളം വണ്ണവും നീളവുമുള്ളവയും കൂട്ടത്തിലുണ്ട്. കൊടിയ വിഷമുള്ള ചില ഇനങ്ങളും അപൂര്‍വമായെങ്കിലും ഇവയുടെ ഗണത്തിലുണ്ട്. ഇതര ഷഡ്പദങ്ങളില്‍ നിന്ന് തിരിച്ചറിയാന്‍ ഉറുമ്പിനുള്ള ഒരു സവിശേഷത, അതിന്റെ ഉദരത്തില്‍ വിരലിന്റെ ആകൃതിയില്‍ കാണപ്പെടുന്ന ” നോഡ്” എന്ന പേരിലറിയപ്പെടുന്ന ഒന്നോ രണ്ടോ ഘടകങ്ങളാണ്. ഈ ഘടനാ വൈചിത്ര്യം ഉറുമ്പുകളിലൊഴികെ മറ്റൊരു ഷഡ്പദത്തിലും കാണാന്‍ കഴിയില്ല.  

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

Contact the author

Web Desk

Recent Posts

Web Desk 1 month ago
Lifestyle

ലോകത്തിലെ ഏറ്റവും പ്രായംകൂടിയ നായ ഓര്‍മ്മയായി

More
More
Web Desk 2 months ago
Lifestyle

മാംസം കഴിക്കുന്ന പുരുഷന്മാരുമായി ലൈംഗികബന്ധം വേണ്ടെന്ന് പെറ്റ

More
More
Web Desk 2 months ago
Lifestyle

നായ്ക്കളെ ശാന്തരാക്കാൻ ശാസ്ത്രീയ സംഗീതം സഹായിക്കുമെന്ന് പഠനം

More
More
Health Desk 4 months ago
Lifestyle

എന്താണ് മങ്കിപോക്സ്? രോഗ ലക്ഷണങ്ങള്‍ എന്തെല്ലാം?

More
More
Web Desk 6 months ago
Lifestyle

വരന്‍ വേണ്ട, പക്ഷേ വധുവാകണം; സ്വയം വിവാഹം ചെയ്യാനൊരുങ്ങി യുവതി

More
More
Web Desk 8 months ago
Lifestyle

ലോകത്തിലെ ഏറ്റവും വിലയുളള കാപ്പി ആനപ്പിണ്ടത്തില്‍ നിന്ന്‌

More
More