ലോക്ക് ഡൌണ്‍ ഇളവ്, കേന്ദ്ര പാക്കേജ് : പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വ്യാപനവുമായി ബന്ധപ്പെട്ടു പ്രഖ്യാപിച്ച ലോക്ക് ഡൌണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തേണ്ടതുണ്ടൊ എന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ലോക്ക് ഡൌണ്‍ രണ്ടാംഘട്ടം മെയ് മൂന്നുവരെ നീട്ടിയതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചതിനുശേഷം ആദ്യമായാണ്‌ സംസ്ഥാന മന്ത്രിസഭ അതേകുറിച്ചാലോചിക്കാന്‍ യോഗം ചേരുന്നത്. 

സംസ്ഥാനത്തിന്‍റെ ധനസ്ഥിതി പരിഗണിച്ച് ഏതെങ്കിലും ഉത്പാദന മേഖലക്ക് ലോക്ക് ഡൌണ്‍ കാലത്ത് പ്രത്യേക ഇളവ് അനുവദിക്കേണ്ടതുണ്ടൊ, ജനങ്ങളുടെ ആരോഗ്യ, ഭക്ഷണകാര്യങ്ങളില്‍ കൂടുതലായി എന്തെങ്കിലും ഇടപെടല്‍ ഇക്കാലയളവിലേക്കായി നടത്തേണ്ടതുണ്ടൊ, ഏതെങ്കിലും പ്രത്യേക ജനവിഭാഗത്തിന് പ്രത്യേക ആനുകൂല്യം നല്‍കേണ്ടതുണ്ടൊ തുടങ്ങിയ കാര്യങ്ങള്‍ ഇന്നത്തെ മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യുമെന്നാണ് കരുതുന്നത്. ലോക്ക് ഡൌണ്‍ ഒന്നാംഘട്ടത്തില്‍ തന്നെ നിരവധി തൊഴില്‍ വിഭാഗങ്ങള്‍ക്ക് പല തരത്തിലുള്ള ഇളവുകള്‍ സര്‍ക്കാര്‍ നല്‍കിയിരുന്നു. കൊറോണാനന്തരം സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതിയെ സംബന്ധിച്ചുള്ള അവലോകനവും കൈകൊള്ളേണ്ട നടപടികളും യോഗത്തില്‍ ചര്‍ച്ചയാവും. ഇതുകൂടി പരിഗണിച്ചാവും രണ്ടാംഘട്ട ലോക്ക് ഡൌണ്‍ കാലത്ത് ഉത്പാദന വ്യാപാര മേഖലയോടുള്ള സമീപനം കൈകൊള്ളുക എന്നാണ് പൊതുവില്‍ വിലയിരുത്തപ്പെടുന്നത്.

ഇതിനൊക്കെ പുറമേ രണ്ടാംഘട്ട ലോക്ക് ഡൌണ്‍ പ്രഖ്യാപന വേളയില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കേണ്ടിയിരുന്ന സാമ്പത്തിക പാക്കേജും കേരളത്തിന്‍റെ  ആവശ്യങ്ങളും പ്രത്യേകമായി ചര്‍ച്ചചെയ്യും. കേന്ദ്രം പണം തന്നേ പറ്റൂവെന്ന് ധനമന്ത്രി അസന്നിഗ്ദ്ധമായി പോതുപ്രസ്താവന നടത്തിയ സാഹചര്യത്തില്‍ ഇത്തരത്തിലൊരു ആവശ്യം കേന്ദ്രത്തിനു മുന്നില്‍ വെക്കാന്‍ കൂടി ഇന്നത്തെ മന്ത്രിസാഭായോഗം തീരുമാനിച്ചേക്കുമെന്നാണ് കരുതുന്നത്.  

Contact the author

Web Desk

Recent Posts

Web Desk 1 week ago
Coronavirus

സംസ്ഥാനത്ത് പുതുതായി 11,079 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു

More
More
Web Desk 2 weeks ago
Coronavirus

സംസ്ഥാനത്ത് 12,288 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

More
More
Web Desk 3 weeks ago
Coronavirus

ഇന്ന് 15, 951 പേര്‍ക്ക് കൊവിഡ് ബാധ; 17,658 പേര്‍ക്ക് രോഗമുക്തി

More
More
News Desk 3 weeks ago
Coronavirus

ബാറുകളിലും ഹോട്ടലുകളിലും ഇരുന്ന് കഴിക്കാം; ഇന്നുമുതലുള്ള പുതിയ ഇളവുകള്‍ ഇങ്ങനെ

More
More
News Desk 1 month ago
Coronavirus

കൊവിഷീൽഡ് വാക്സീന്‍ എടുത്താലും ക്വാറന്റീൻ, ബ്രിട്ടനെതിരെ ഇന്ത്യ

More
More
Web Desk 1 month ago
Coronavirus

45 വയസില്‍ കൂടുതല്‍ പ്രായമുള്ള 96 ശതമാനം പേര്‍ക്ക് കേരളം വാക്സിന്‍ നല്‍കി

More
More