എഡ്വേര്‍ഡ് സ്‌നോഡന് പൗരത്വം നല്‍കി റഷ്യ

അമേരിക്ക നടത്തിയ ചാരപ്രവര്‍ത്തികള്‍ വെളിപ്പെടുത്തിയ യുഎസ് മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ എഡ്വേര്‍ഡ് സ്‌നോഡന് പൗരത്വം നല്‍കി റഷ്യ. സ്‌നോഡന് പൗരത്വം നല്‍കിയുളള ഉത്തരവില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ ഒപ്പുവച്ചു. യുഎസ് സുരക്ഷാ ഏജന്‍സിയില്‍ (എന്‍ എസ് എ) നിന്ന് രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയ കേസില്‍ ഒന്‍പതുവര്‍ഷമായി അന്വേഷണം നേരിടുന്ന എഡ്വേര്‍ഡ് സ്‌നോഡന്‍ 2013-ല്‍ റഷ്യയില്‍ അഭയംതേടുകയായിരുന്നു. എന്‍ എസ് എ  ലക്ഷക്കണക്കിന് യുഎസ് പൗരന്മാരുടെ സ്വകാര്യ ഫോണ്‍ സംഭാഷണങ്ങളടക്കമുളള വിവരങ്ങള്‍ ചോര്‍ത്തുന്നതിനെക്കുറിച്ച് 2013-ലാണ് സ്‌നോഡന്‍ മാധ്യമങ്ങള്‍ക്കുമുന്നില്‍ വെളിപ്പെടുത്തിയത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മൈക്രോസോഫ്റ്റ്, യാഹു, ഫേസ്ബുക്ക്, ഗൂഗിള്‍, പാല്‍ടോക്, യൂട്യൂബ്, സ്‌കൈപ്പ് തുടങ്ങി ഒന്‍പതോളം കമ്പനികളുടെ സര്‍വറുകളും ഫോണ്‍ സംഭാഷണങ്ങളും അമേരിക്ക ചോര്‍ത്തുന്നു എന്നായിരുന്നു സ്‌നോഡന്റെ വെളിപ്പെടുത്തല്‍. തെളിവുകള്‍ സഹിതമായിരുന്നു സ്‌നോഡന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. തുടര്‍ന്ന് അമേരിക്കയില്‍നിന്ന് പലായനം ചെയ്ത സ്‌നോഡന് റഷ്യയാണ് അഭയം നല്‍കിയത്. നിയമനടപടികള്‍ക്ക് വിധേയനാക്കാനായി അദ്ദേഹത്തെ തിരികെ അമേരിക്കയിലേക്ക് കൊണ്ടുവരുന്നതിനായുളള ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് റഷ്യ സ്‌നോഡന് പൗരത്വം നല്‍കിയിരിക്കുന്നത്. 

Contact the author

International Desk

Recent Posts

International

ട്വിറ്ററിലെ കൂട്ടപ്പിരിച്ചുവിടല്‍ സ്ത്രീകളെ ലക്ഷ്യം വെച്ച്; മസ്കിനെതിരെ യുവതികള്‍ കോടതിയില്‍

More
More
Web Desk 1 day ago
International

ട്വിറ്റര്‍ ആസ്ഥാനത്ത് ബെഡ്റൂം; അന്വേഷണ ഉത്തരവിനെതിരെ മസ്ക്

More
More
Web Desk 2 days ago
International

20,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ആമസോണ്‍

More
More
International

ദക്ഷിണ കൊറിയന്‍ സീരീസുകള്‍ കണ്ട വിദ്യാര്‍ത്ഥികള്‍ക്ക് വധശിക്ഷ വിധിച്ച് ഉത്തരകൊറിയ

More
More
International

പേരുകള്‍ ബോംബും തോക്കുംപോലെ സ്‌ട്രോങ്ങാവണം; രക്ഷിതാക്കള്‍ക്ക് നിര്‍ദേശം നല്‍കി നോർത്ത് കൊറിയ

More
More
International

പുടിന്‍ കോണിപ്പടിയില്‍ നിന്നും കാല്‍വഴുതി വീണു; ഗുരുതരപരിക്കെന്ന് റിപ്പോര്‍ട്ട്

More
More