രാഹുലിനെ ഒരുനോക്ക് കാണാന്‍ കാത്തുനില്‍ക്കുന്ന ജനങ്ങളാണ് പിണറായി വിജയനുളള മറുപടി- കെ സുധാകരന്‍

രൂപത്തിലും ഭാവത്തിലും ബിജെപിയുടെ വര്‍ഗീയതയാണ് രാഹുല്‍ ഗാന്ധി സ്വീകരിക്കുന്നതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തിന് മറുപടിയുമായി കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. ലാവ്‌ലിന്‍ കേസ് ഓരോ തവണയും വാര്‍ത്തകളില്‍ നിറയുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കളെ പുലഭ്യം പറഞ്ഞ് അമിത് ഷായെ പ്രീതിപ്പെടുത്തുന്ന മുഖ്യമന്ത്രി മലയാളികള്‍ക്ക് ദയനീയ കാഴ്ച്ചയാണെന്നും ഇത്രയും കൂറുളെളാരു സേവകനെ ആര്‍ എസ് എസ് നേതൃത്വത്തിന് ഇതുവരെ കിട്ടിയിട്ടുണ്ടാകില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. നാട്ടിലെ സാധാരണക്കാരനോട് സംവദിച്ച്, അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി ജനനായകനായ രാഹുല്‍ ഗാന്ധി നടന്നുനീങ്ങുമ്പോള്‍ സ്വന്തം പാര്‍ട്ടി ഓഫീസുകള്‍ക്കുമേല്‍ രാഹുലിനെ ഒരുനോക്ക് കാണാന്‍ കാത്തുനില്‍ക്കുന്ന ജനങ്ങളാണ് പിണറായി വിജയനുളള മറുപടിയെന്നും കെ സുധാകരന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. 

 കെ സുധാകരന്റെ കുറിപ്പ്

പാറപ്രത്തെ പഴയ മൂന്നാംകിട ഗുണ്ടയുടെ നിലവാരത്തിൽ നിന്ന് തരിമ്പ് പോലും ഉയരാൻ കഴിയാത്ത പിണറായി വിജയനെ ഓർത്ത് കേരളം സഹതപിക്കുന്നു.

ലാവ്‌ലിൻ കേസ് ഓരോ തവണയും വാർത്തകളിൽ നിറയുമ്പോൾ കോൺഗ്രസ്‌ നേതാക്കളെ പുലഭ്യം പറഞ്ഞ്, അമിത് ഷായെ പ്രീതിപ്പെടുത്തുന്ന മുഖ്യമന്ത്രി, മലയാളികൾക്കൊരു ദയനീയ കാഴ്ചയാണ്. ഇത്രയും കൂറുള്ള മറ്റൊരു സേവകനെ ഇന്ത്യയിലെ RSS നേതൃത്വത്തിന് ഇന്നുവരെ കിട്ടിയിട്ടുണ്ടാകില്ല! 

വെറുതെയൊന്ന് ഭീഷണിപ്പെടുത്തിയാൽ ഉത്തരേന്ത്യ മുതൽ കന്യാകുമാരി വരെ നിർത്താതെ ഓടുന്ന, ഒരു കേസ് ഡയറി ഉയർത്തി കാണിച്ചാൽ സമനില തെറ്റിയ പോലെ RSS ന്റെ ശത്രുക്കൾക്കെതിരെ എന്തും വിളിച്ചു കൂവുന്ന മറ്റൊരു അടിമ രാഷ്ട്രീയക്കാരൻ ഇന്ത്യയുടെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല. 

ഈ നാട്ടിലെ സാധാരണക്കാരോട് സംവദിച്ച്, അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി രാഹുൽ ഗാന്ധി എന്ന ജനനായകൻ നടന്നു നീങ്ങുകയാണ്. അതിൽ വിറളി പൂണ്ട ബിജെപി ദേശീയ നേതൃത്വം, തങ്ങളുടെ ഏറ്റവും വിശ്വസ്ഥ ഭൃത്യനെ കളത്തിലിറക്കിയാണ് രാഹുലിനെ പുലഭ്യം പറയുന്നത്.

കോൺഗ്രസിന്റെ ദേശീയ നേതാക്കൾ മറുപടി പറയാൻ മാത്രമുള്ള പ്രാധാന്യമൊന്നും താങ്കൾക്കില്ല പിണറായി വിജയൻ. നെഹ്‌റു കുടുംബത്തിലെ ഒരാളുടെയെങ്കിലും പേര് ഉച്ഛരിക്കാനുള്ള യോഗ്യത പോലും താങ്കളെപ്പോലൊരു ക്രിമിനൽ നേതാവിനില്ല.

സ്വന്തം പാർട്ടി ഓഫീസുകൾക്ക് മീതെ, രാഹുലിനെ ഒരു നോക്ക് കാണാൻ കാത്തിരിക്കുന്ന ജനങ്ങളാണ് താങ്കൾക്കുള്ള മറുപടി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 7 hours ago
Social Post

ആക്രമിക്കപ്പെടുന്നത് ഇടതുപക്ഷത്തുളളവരാണെങ്കില്‍ നിശബ്ദതയുടെ ഗൂഢാലോചന പതിവുളളതാണ്- മാധ്യമങ്ങള്‍ക്കെതിരെ തോമസ് ഐസക്

More
More
Web Desk 1 day ago
Social Post

പോളി ടെക്നിക്കുകള്‍ ഇനി ആവശ്യമുണ്ടോ? - മുരളി തുമ്മാരുകുടി

More
More
Web Desk 2 days ago
Social Post

സ്വന്തം ജനതയെ സംഘപരിവാറിന് ഒറ്റിക്കൊടുത്ത മുഖ്യമന്ത്രിയായി പിണറായി വിജയനെ കാലം അടയാളപ്പെടുത്തും - കെ സുധാകരന്‍

More
More
Web Desk 4 days ago
Social Post

വിഴിഞ്ഞത്ത് നടക്കുന്നത് കമ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയമാണ് - എം ബി രാജേഷ്‌

More
More
Web Desk 5 days ago
Social Post

കൂൺ ഉപയോഗിച്ച് കോഫി; പരിചയപ്പെടുത്തി മന്ത്രി പി രാജീവ്‌

More
More
Web Desk 6 days ago
Social Post

ക്രിസംഘി നേതാവ് ഫാദർ ഡിക്രൂസ് ലക്ഷണമൊത്ത വർഗ്ഗീയവാദി - കെ ടി ജലീല്‍

More
More