മുംബൈ: ബോളിവുഡ് നടി ദീപിക പദുക്കോണ്‍ ആശുപത്രിയില്‍. ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ദീപികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്നലെ രാത്രിയാണ് നടിയെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ എത്തിച്ചത്. നടിയുടെ ആരോഗ്യത്തെക്കുറിച്ച് ഇതുവരെ ഔദ്യോഗിക വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. എന്നാല്‍ നിരവധി പരിശോധനകള്‍ക്ക് വിധേയമായ ദീപിക സുഖം പ്രാപിക്കുന്നുവെന്നാണ് അനൌദ്യോഗിക വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം.
കുറച്ച് മാസങ്ങള്‍ക്കുമുന്‍പ് ഹൃദയമിടിപ്പ് കൂടിയതിനെ തുടര്‍ന്ന് ദീപികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ജൂണിൽ നടൻ പ്രഭാസിനൊപ്പം ഹൈദരാബാദിൽ 'പ്രോജക്ട് കെ' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയായിരുന്നു സംഭവം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അതേസമയം, ഷാറുഖാനോടപ്പം അഭിനയിച്ച പത്താനാണ് ദീപികയുടെ പുതിയതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം എത്തുന്ന ഷാരൂഖ് നായകനായി എത്തുന്ന ചിത്രമാണ് പത്താന്. അടുത്ത വർഷം ജനുവരി 25നാണ് ചിത്രം റിലീസ് ചെയ്യുക. ദീപിക പദുകോൺ, ജോൺ എബ്രഹാം എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിക്കുന്നുണ്ട്. സിദ്ധാര്‍ഥ് ആനന്ദാണ് പത്താന് സംവിധാനം ചെയ്യുന്നത്.