നിര്‍ദ്ധനരായ കുട്ടികള്‍ക്ക് യാത്ര സൗകര്യം; സൈക്കിള്‍ സമ്മാനിച്ച് മമ്മൂട്ടി

കൊച്ചി: സംസ്ഥാനത്തെ നിര്‍ദ്ധനരായ കുട്ടികള്‍ക്ക് യാത്ര സൗകര്യം ഒരുക്കുന്നതിനായി സൈക്കിള്‍ സമ്മാനിച്ച് നടന്‍ മമ്മൂട്ടി. അദ്ദേഹത്തിന്‍റെ ജീവകാരുണ്യ സംരംഭമായ 'കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്‍റര്‍നാഷണല്‍ ഫൗണ്ടേഷനാണ്' സൈക്കിള്‍ വിതരണം ചെയ്യുന്നത്. തീരദേശ പ്രദേശങ്ങള്‍, ആദിവാസി മേഖല, ഗ്രാമങ്ങള്‍ എന്നിവിടങ്ങളിലെ തെരഞ്ഞെടുക്കപ്പെടുന്ന 100 കുട്ടികള്‍ക്കാണ് സൈക്കിള്‍ നല്‍കുക. മമ്മൂട്ടിയുടെ സഹചാരിയായ എസ് ജോർജ് ആണ് ഇൻസ്റ്റാഗ്രാമിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 

മമ്മൂട്ടിയുടെ ജന്മദിനത്തിന്‍റെ ഭാഗമായി ഒരുക്കിയ പദ്ധതിയാണ് പരിസ്ഥിതി സൗഹാര്‍ദം ഒരുക്കുന്ന സൈക്കിള്‍ വിതരണം. ഇതിന്‍റെ ഭാഗമായി ആലപ്പുഴ ജില്ലയില്‍ ആദ്യഘട്ട സൈക്കിള്‍ വിതരണം നടന്നുവെന്നും എസ് ജോർജ് പറഞ്ഞു. ഈ പദ്ധതിയുടെ പ്രയോജനം വിവിധ ജില്ലകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ പദ്ധതിയുടെ വിതരണോദ്ഘാടനം പുനലൂരിൽ വച്ച് സംഘടിപ്പിച്ചത്. കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലെ നൂതന പദ്ധതിയാണ് നിർദ്ധനരായ കുട്ടികൾക്കുള്ള സൈക്കിൾ വിതരണമെന്നും എസ് ജോർജ് പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, റോഷാക്ക് എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി റിലീസിനൊരുങ്ങുന്നത്. 'കെട്ട്യോളാണ് എന്റെ മാലാഖ' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്കെല്ലാം തന്നെ വൻ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കാറുള്ളത്. മമ്മൂട്ടിയുടെ നിർമ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ആണ് ചിത്രം നിർമ്മിക്കുന്നത്.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 2 days ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 3 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 3 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 4 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 4 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More