പൊന്നിയിന്‍ സെല്‍വന്‍ നാളെ തിയേറ്ററുകളിലേക്ക്; പ്രീബുക്കിംഗിലൂടെ നേടിയത് 11 കോടിക്ക് മുകളില്‍

മണിരത്നം സംവിധാനം ചെയ്ത ചിത്രമായ പൊന്നിയിന്‍ സെല്‍വന്‍ നാളെ തിയേറ്ററുകളിലേക്ക്. പ്രീബുക്കിംഗിലൂടെ മാത്രം ചിത്രം നേടിയത് 11 കോടി രൂപയ്ക്ക് മുകളിലാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ഞായറാഴ്ചയാണ് ചിത്രത്തിന്‍റെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചത്. 79,000- ലധികം ടിക്കറ്റുകള്‍ വിറ്റുപോയെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. ചിത്രം ഇതിഹാസ സാഹിത്യകാരന്‍ കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പ്രസിദ്ധമായ നോവല്‍ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഈ ബ്രഹ്‌മാണ്ഡ ചിത്രത്തിന്‍റെ ഡിജിറ്റല്‍ അവകാശം 125 കോടി രൂപക്കാണ് ആമസോണ്‍ പ്രൈം സ്വന്തമാക്കിയത്. ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്തതിനു ശേഷം ആമസോണില്‍ സംപ്രേക്ഷണം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്‌.

മദ്രാസ് ടാക്കീസും ലൈക്കാ പ്രൊഡക്ഷൻസും സംയുക്തമായാണ് പൊന്നിയിന്‍ സെല്‍വന്‍ നിര്‍മ്മിച്ചിരിക്കുന്നത്. തമിഴ്,മലയാളം തെലുങ്ക്, കന്നഡ, ഹിന്ദി, എന്നീ അഞ്ചു ഭാഷകളിലായി ആണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്‍റെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവിസിനാണ്. കേരളത്തില്‍ 250ഓളം തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. വിക്രം, തൃഷ, ഐശ്വര്യ റായി, പ്രകാശ് രാജ്, ജയറാം, ലാൽ, റഹ്മാൻ, റിയാസ് ഖാൻ, ഖിഷോർ, ജയം രവി, ഐശ്വര്യ ലക്ഷ്മി, ശോഭിതാ ധുലിപാല തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പ്രേക്ഷകര്‍ ഏറെ പ്രതിക്ഷയോടെ കാത്തിരിക്കുന്ന പൊന്നിയിൻ സെൽവന്‍റെ ടീസറിനും ക്യാരക്ടര്‍ പോസ്റ്ററുകള്‍ക്കും വലിയ പ്രേക്ഷക പ്രശംസ നേടാന്‍ സാധിച്ചിരുന്നു. ചരിത്രപശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്‍റെ മികവ് ടീസറില്‍ കാണാന്‍ സാധിക്കുന്നുണ്ടെന്നാണ് ആരാധകര്‍ അഭിപ്രായപ്പെട്ടത്. യുദ്ധവും പ്രതികാരവും ധീരതയും ഒത്തിണങ്ങി പ്രേക്ഷകനില്‍ ആവേശം നിറക്കുന്നതായിരുന്നു ചിത്രത്തിന്‍റെ ടീസര്‍. 12 വര്‍ഷങ്ങള്‍ക്ക് ശേഷം ഐശ്വര്യറായ് തമിഴ് സിനിമയിലേയ്ക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും പൊന്നിയിൻ സെൽവനുണ്ട്.

Contact the author

Entertainment Desk

Recent Posts

Movies

'വര്‍മ്മന്‍ ഇല്ലെങ്കില്‍ ജയിലര്‍ ഇല്ല'; വിനായകനെ പുകഴ്ത്തി രജനീകാന്ത്

More
More
Movies

മദ്യപിച്ച് അച്ഛനെ ചീത്തവിളിച്ചിട്ടുണ്ട്, പഠനവും ജീവിതവും പ്രണയവുമെല്ലാം തുലച്ചത് സിന്തറ്റിക് ലഹരി- ധ്യാന്‍ ശ്രീനിവാസന്‍

More
More
Movies

എന്നും അങ്ങയെപ്പോലെയാകാനാണ് ഞാന്‍ ശ്രമിക്കുന്നത്- മമ്മൂട്ടിക്ക് പിറന്നാളാശംസകളുമായി ദുല്‍ഖര്‍

More
More
Movies

വീട്ടില്‍നിന്ന് പുറത്തിറങ്ങാന്‍പോലും പറ്റാത്ത രീതിയില്‍ വര്‍മ്മന്‍ ഹിറ്റായി; ജയിലറിലെ കഥാപാത്രത്തെക്കുറിച്ച് വിനായകന്‍

More
More
Movies

ഖുഷിയുടെ വിജയം; 100 നിര്‍ധന കുടുംബങ്ങള്‍ക്ക് ഒരുലക്ഷം വീതം നല്‍കുമെന്ന് നടന്‍ വിജയ് ദേവരകൊണ്ട

More
More
Movies

കുടുംബക്കാര്‍ നിര്‍ബന്ധിച്ചതുകൊണ്ട് ഒരിക്കലും വിവാഹത്തിലേക്ക് എടുത്തുചാടരുത്- നടി മീരാ നന്ദന്‍

More
More