അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ആര് ജയിച്ചാലും വിജയിക്കുക കോണ്‍ഗ്രസ്- ശശി തരൂര്‍

ഡല്‍ഹി: ദിഗ് വിജയ് സിംഗിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ സ്വാഗതം ചെയ്ത് ശശി തരൂര്‍ എംപി. എതിരാളികള്‍ തമ്മിലുളള പോരാട്ടമല്ല, സഹപ്രവര്‍ത്തകര്‍ തമ്മിലുളള സൗഹൃദ മത്സരമാണ് നടക്കാന്‍ പോകുന്നതെന്ന് ശശി തരൂര്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു ശശി തരൂരിന്റെ പ്രതികരണം. ദിഗ് വിജയ് സിംഗുമായുളള കൂടിക്കാഴ്ച്ചയ്ക്കുശേഷം ഇരുവരും ഒന്നിച്ചുളള ചിത്രവും ശശി തരൂര്‍ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.

'ദിഗ് വിജയ് സിംഗ് ഇന്ന് ഉച്ചയ്ക്കുശേഷം എന്നെ കാണാനെത്തി. പാര്‍ട്ടി പ്രസിഡന്റ് സ്ഥാനത്തേക്കുളള അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ സ്വാഗതം ചെയ്യുന്നു. ഞങ്ങളുടേത് എതിരാളികള്‍ തമ്മിലുളള പോരാട്ടമല്ല. സഹപ്രവര്‍ത്തകര്‍ തമ്മിലുളള സൗഹൃദമത്സരമാണ്. രണ്ടുപേരില്‍ ആര് ജയിച്ചാലും അത് കോണ്‍ഗ്രസിന്റെ വിജയമാണ്'-എന്നാണ് ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചത്.

കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് താനും മത്സരിക്കുന്നുണ്ടെന്ന വിവരം ദിഗ് വിജയ് സിംഗ് തന്നെയാണ് പങ്കുവെച്ചത്. നാമനിര്‍ദേശ പത്രിക വാങ്ങിയിട്ടുണ്ടെന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് തന്റെ മാത്രം തീരുമാനപ്രകാരമാണെന്നും ദിഗ് വിജയ് സിംഗ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നാളെയാണ് അദ്ദേഹം പത്രിക സമര്‍പ്പിക്കുക. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോത് ഗെഹ്ലോട്ട് വ്യക്തമാക്കിയിരുന്നു. സോണിയാ ഗാന്ധിയുമായുളള കൂടിക്കാഴ്ച്ചയ്ക്കുശേഷമാണ് താന്‍ മത്സരിക്കാനില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്. രാജസ്ഥാനില്‍ നടന്ന സംഭവവികാസങ്ങളില്‍ അദ്ദേഹം സോണിയാ ഗാന്ധിയോട് മാപ്പുപറയുകയും ചെയ്തു.

Contact the author

National Desk

Recent Posts

National Desk 5 hours ago
National

ബിജെപിയുടെ നയങ്ങള്‍ ഇന്ത്യയെ വിഭജിക്കുമ്പോള്‍ ഭാരത് ജോഡോ യാത്ര രാജ്യത്തെ ഒന്നിപ്പിക്കും- ജയ്‌റാം രമേശ്

More
More
National Desk 6 hours ago
National

തെരഞ്ഞെടുപ്പ് ദിവസം പ്രധാനമന്ത്രി റോഡ്‌ ഷോ നടത്തി; പരാതിയുമായി കോണ്‍ഗ്രസ്

More
More
National Desk 1 day ago
National

ഭാരത് ജോഡോ യാത്രയെ മുഖ്യധാരാ മാധ്യമങ്ങള്‍ തമസ്‌കരിക്കുന്നു- അശോക് ഗെഹ്ലോട്ട്

More
More
National Desk 1 day ago
National

ഓള്‍ ഇന്ത്യ റേഡിയോയില്‍ ജോക്കിയായി ജോലി ചെയ്തിട്ടുണ്ട് - ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്

More
More
National Desk 1 day ago
National

സ്ത്രീകള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ഇസ്ലാമിക വിരുദ്ധം- അഹമ്മദാബാദ് ഇമാം

More
More
National Desk 1 day ago
National

രാഹുലിന്റെ ഭാരത് ജോഡോ യാത്ര അവസാനിക്കുമ്പോള്‍ പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ മഹിളാ മാര്‍ച്ച്

More
More