ഭാരത് ജോഡോ യാത്ര കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഗുണം ചെയ്യും- ഡി കെ ശിവകുമാര്‍

ബംഗളുരു: ഭാരത് ജോഡോ യാത്ര കര്‍ണാടക  തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഗുണംചെയ്യുമെന്ന് പി സി സി അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍. കേരളത്തിലെ പദയാത്ര വലിയ വിജയമായെന്നും വന്‍ ജനപങ്കാളിത്തമാണ് ഭാരത് ജോഡോ യാത്രയിലുടനീളം കാണാനായതെന്നും ഡി കെ ശിവകുമാര്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഞാന്‍ കേരളത്തിലെ ജനങ്ങളെ അഭിനന്ദിക്കാന്‍ ആഗ്രഹിക്കുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കതീതമായി ഭാരത് ജോഡോ യാത്രയ്ക്ക് ഗംഭീരമായ സ്വീകരണം നല്‍കിയതിന് കേരളീയരെ സല്യൂട്ട് ചെയ്യുകയാണ്. ടിവിയിലൂടെയും മറ്റ് സമൂഹമാധ്യമങ്ങളിലൂടെയും കാണുന്നതുപോലെ യാത്രയില്‍ വലിയ ജനപങ്കാളിത്തമുണ്ടായി. കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും വളരെ നന്നായി പ്രവര്‍ത്തിച്ചു'-ഡി കെ ശിവകുമാര്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'കേരളത്തിന്റെ ഒരു ഗുണം അവിടെ അടുത്തടുത്ത് ഒരുപാട് വീടുകളും ഗ്രാമങ്ങളും നഗരങ്ങളുമുണ്ട് എന്നതാണ്. കര്‍ണാടക പക്ഷേ അങ്ങനെയല്ല. വലിയ സംസ്ഥാനമാണ്. ഗ്രാമങ്ങളും നഗരങ്ങളും തമ്മില്‍ വലിയ വ്യത്യാസങ്ങളുണ്ട്. കേരളത്തിലേതുപോലെ കര്‍ണാടകയിലും ഭാരത് ജോഡോ യാത്ര വിജയമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 22 ദിവസം കര്‍ണാടകയിലാണ്. യാത്ര കര്‍ണാടകയിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ'-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

National Desk 16 hours ago
National

ആര്‍ട്ടിസ്റ്റ് വിവാന്‍ സുന്ദരം അന്തരിച്ചു

More
More
National Desk 18 hours ago
National

എന്റെ വീട് രാഹുലിന്റെയും; ക്യാംപെയ്‌നുമായി കോണ്‍ഗ്രസ്

More
More
National Desk 19 hours ago
National

കര്‍ണാടക തെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് മേയ് 10 ന്, വോട്ടെണ്ണല്‍ 13 ന്

More
More
National Desk 19 hours ago
National

മോദി സ്വയം 'അഴിമതി വിരുദ്ധന്‍' എന്ന് വിളിക്കുന്നത് നിര്‍ത്തണം- മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

More
More
National Desk 20 hours ago
National

മതവികാരം വ്രണപ്പെടുത്തി; നടി തപ്സി പന്നുവിനെതിരെ പരാതി

More
More
National Desk 21 hours ago
National

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിൻവലിച്ചു

More
More