ഹോളിവുഡ് സിനിമകളില്‍ മുസ്ലീങ്ങളും ഏഷ്യന്‍ വംശജരും കുറവ്; വിവേചനം ചൂണ്ടിക്കാട്ടി മലാല

ലണ്ടന്‍: ഹോളിവുഡില്‍ നിലനില്‍ക്കുന്ന വംശീയ വിവേചനം ചൂണ്ടിക്കാട്ടി ആക്ടിവിസ്റ്റും നൊബേല്‍ സമ്മാന ജേതാവുമായ മലാല യൂസുഫ്‌സായ്. ജനപ്രിയ ടെലിവിഷന്‍ പരമ്പരകളില്‍ മുസ്ലീം അഭിനേതാക്കളുടെ എണ്ണം ഒരു ശതമാനം മാത്രമാണെന്നും ഹോളിവുഡ് സിനിമകളില്‍ ഏഷ്യന്‍ വംശജര്‍ വെറും നാലുശതമാനം മാത്രമാണെന്നും മലാല പറഞ്ഞു. അമേരിക്കന്‍ ചാനലായ ലൈഫ് ടൈമിന്റെ 'വെറൈറ്റീസ് പവര്‍ ഓഫ് വിമെന്‍' എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. 

'ഹോളിവുഡ് സിനിമകളിലെ നായകന്മാരായുളള ഏഷ്യന്‍ വംശജര്‍ നാലുശതമാനത്തിനും താഴെയാണ് എന്നാണ് ഞാന്‍ മനസിലാക്കിയത്. ജനസംഖ്യയുടെ 25 ശതമാനം മുസ്ലീങ്ങളാണ്. പക്ഷേ ജനപ്രിയ ടി വി സീരീയലുകളിലെ കഥാപാത്രങ്ങളുടെ ഒരു ശതമാനം മാത്രമാണ് മുസ്ലീങ്ങള്‍'- മലാല പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, ചലച്ചിത്ര- ടെലിവിഷന്‍ മേഖലയില്‍ സ്വന്തം പ്രൊഡക്ഷന്‍ ഹൗസുമായി അരങ്ങേറ്റം കുറിക്കാനിരിക്കുകയാണ് മലാല. എക്ട്രാകരിക്കുലര്‍ എന്നാണ് മലാലയുടെ പ്രൊഡക്ഷന്‍ ഹൗസിന്റെ പേര്. ഏഷ്യന്‍ വംശജരായ മുസ്ലീങ്ങളെയും വനിതകളെയും മുഖ്യധാരയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രൊഡക്ഷന്‍ ഹൗസ് ആരംഭിക്കുന്നതെന്നും വ്യത്യസ്തമായ കാഴ്ച്ചപ്പാടുകള്‍ അവതരിപ്പിക്കാനും സമൂഹത്തില്‍ നിലനില്‍ക്കുന്ന മോശം പ്രവണതകളെ ഇല്ലാതാക്കാനും അതുവഴി കഴിയുമെന്നും മലാല പറഞ്ഞു.

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More