എ കെ ജി സെന്‍റര്‍ ആക്രമണം: ജിതിന്‍ ഉപയോഗിച്ച ഡിയോ സ്കൂട്ടര്‍ കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം: എ കെ ജി സെന്റര്‍ ആക്രമണത്തിന് പ്രതി ജിതിന്‍ ഉപയോഗിച്ച ഡിയോ സ്കൂട്ടര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കഴക്കൂട്ടത്തുനിന്നാണ് സ്കൂട്ടര്‍ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. പ്രതി ജിതിനെതിരെ ഇതുവരെ  തെളിവായുണ്ടായിരുന്നത് സി സി ടി വി ദൃശ്യങ്ങള്‍ മാത്രമാണ്. എന്നാല്‍ ആക്രമണത്തിന് ഉപയോഗിച്ച സ്കൂട്ടര്‍ കൂടി കണ്ടെത്താന്‍ സാധിച്ചതിനാല്‍ അന്വേഷണത്തിന് ഗുണകരമാകുമെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. എ കെ ജി സെന്റര്‍ ആക്രമണക്കേസില്‍ ഇടതുപക്ഷ സര്‍ക്കാര്‍ ജിതിനെ മനപ്പൂര്‍വ്വം പ്രതി ചേര്‍ത്തതാണെന്ന് കോണ്‍ഗ്രസ് ശക്തമായി വാദിക്കുന്നതിനിടയിലാണ് സ്കൂട്ടര്‍ കണ്ടെത്തിയിരിക്കുന്നതെന്ന് ശ്രദ്ധേയമാണ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, ജിതിന്‍റെ ജാമ്യാപേക്ഷ കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി- മൂന്നാണ് ഹര്‍ജി തള്ളിയത്. പ്രതി കരുതിക്കൂട്ടിയാണ് എ കെ ജി സെന്‍റര്‍ ആക്രമണം നടത്തിയത്. ജിതിന്‍ എറിഞ്ഞത് ബോംബ്‌ തന്നെയാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്. അതേസമയം, കേസ് രാഷ്ട്രീയ നാടകത്തിന്‍റെ ഭാഗമാണെന്നും ജിതിന്‍ നിരപരാധിയാണെന്നും ഉപാധികളോടെ ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു. എന്നാല്‍ കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. അടുത്ത മാസം 4 വരെയാണ് ജിതിനെ റിമാന്‍ഡ്‌ ചെയ്തിരിക്കുന്നത്. 

ജൂലൈ മുപ്പതിന് രാത്രി പതിനൊന്നരയോടെയാണ് എ കെ ജി സെന്ററിനുനേരേ ആക്രമണമുണ്ടാവുന്നത്. സംസ്ഥാനത്തുടനീളം വന്‍ പ്രതിഷേധങ്ങള്‍ക്ക്  വഴിതെളിച്ച സംഭവത്തില്‍ സിസിടിവി ദൃശ്യം മാത്രമായിരുന്നു ഏക തെളിവ്. അന്വേഷണ സംഘം നൂറിലേറേ സി സി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും പ്രതി സഞ്ചരിച്ചതെന്ന് കരുതുന്ന മോഡല്‍ വാഹനം ഉപയോഗിക്കുന്നവരെ ചോദ്യംചെയ്യുകയും ചെയ്തിരുന്നു. ആക്രമണം നടന്ന് രണ്ടര മാസത്തിനുശേഷമാണ് പ്രതിയെ പിടികൂടുന്നത്.

Contact the author

Web Desk

Recent Posts

Web Desk 7 hours ago
Keralam

ദേശീയപാത വികസനം സൗജന്യമല്ല കേരളത്തിന്‍റെ അവകാശമാണ് - മുഖ്യമന്ത്രി

More
More
Web Desk 1 day ago
Keralam

നിയമസഭാ സ്പീക്കര്‍ പാനലില്‍ മുഴുവന്‍ വനിതകള്‍; ചരിത്രപരം

More
More
Web Desk 1 day ago
Keralam

കേരളത്തില്‍ മാലിന്യപ്ലാന്‍റുകള്‍ വേണ്ടന്ന് വെക്കാന്‍ പറ്റില്ല - മുഖ്യമന്ത്രി

More
More
Web Desk 1 day ago
Keralam

സജി ചെറിയാന്‍ ഭരണഘടനയെ അധിക്ഷേപിച്ചതിന് തെളിവില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്

More
More
Web Desk 1 day ago
Keralam

കൊടും ക്രിമിനലുകൾക്ക് വേണ്ടിയുള്ള പ്രത്യേക പാക്കേജ് മാർക്സിസ്റ്റ് പാർട്ടിയെ കൂടാതെ ബിജെപിക്കും ഗുണം ചെയ്യും - ചെന്നിത്തല

More
More
Web Desk 2 days ago
Keralam

പാര്‍ട്ടി കൊലയാളികളെ ജയില്‍ മോചിതരാക്കാനുള്ള ഉത്തരവ് റദ്ദാക്കണം - വി ഡി സതീശന്‍

More
More