ശ്രീനാഥ് ഭാസിക്കെതിരായ പരാതി പിന്‍വലിക്കുമെന്ന് അവതാരക

കൊച്ചി: നടന്‍ ശ്രീനാഥ് ഭാസിക്കെതിരായ പരാതി പിന്‍വലിക്കുമെന്ന് യൂട്യൂബ് ചാനല്‍ അവതാരക. പരാതി പിന്‍വലിക്കാനുളള ഹര്‍ജിയില്‍ അവതാരക ഒപ്പിട്ടുനല്‍കിയതായാണ് റിപ്പോര്‍ട്ട്. ശ്രീനാഥ് ഭാസി തന്നെ നേരില്‍കണ്ട് മാപ്പുപറഞ്ഞെന്നും അദ്ദേഹത്തിന് മാപ്പുനല്‍കുന്ന കാര്യം ആലോചിക്കുന്നുണ്ടെന്നും നടി നേരത്തെ വ്യക്തമാക്കിയിരുന്നു. ഔദ്യോഗിക നടപടിക്രമങ്ങള്‍ക്കുശേഷമാവും പരാതി പിന്‍വലിക്കാന്‍ സാധിക്കുക. സിനിമാ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിനിടെ അവതാരകയെ അപമാനിക്കുകയും മോശം ഭാഷയില്‍ സംസാരിക്കുകയും ചെയ്ത കേസില്‍ മരട് പൊലീസ് നടനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. സ്ത്രീത്വത്തെ അപമാനിക്കല്‍, അപമര്യാദയായി പെരുമാറല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് നടനെതിരെ കേസെടുത്തത്.

ചട്ടമ്പി എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിനിടെ ചോദിച്ച ചോദ്യങ്ങള്‍ ഇഷ്ടപ്പെടാതിരുന്നതോടെ ശ്രീനാഥ് ഭാസി മോശം ഭാഷയില്‍ സംസാരിച്ചെന്നും സ്ഥാപനത്തിന്റെ ക്യമറാമാനോട് മോശമായി പെരുമാറിയെന്നുമാണ് അവതാരക പരാതിയില്‍ പറഞ്ഞത്. വനിതാ കമ്മീഷനും അവര്‍ പരാതി നല്‍കിയിരുന്നു. അഭിമുഖം നടക്കുമ്പോള്‍ നടന്‍ ലഹരി ഉപയോഗിച്ചിരുന്നോ എന്നറിയാന്‍ നഖം, തലമുടി, രക്തം എന്നിവയുടെ സാമ്പിളുകളടക്കം പൊലീസ് ശേഖരിച്ചിരുന്നു. അതിനിടെയാണ് പരാതി പിന്‍വലിക്കുകയാണെന്ന് അവതാരക അറിയിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രണ്ട് ദിവസം മുന്‍പ് കേരളാ ഫിലിം പ്രോഡ്യൂസേഴ്‌സ് അസോസിയേഷന്‍ ശ്രീനാഥ് ഭാസിക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു. അവതാരകയുടെ പരാതിയില്‍ ശ്രീനാഥ് ഭാസിയെ വിളിച്ചുവരുത്തി വിശദീകരണം തേടിയതിനുശേഷമാണ് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയത്. അവതാകര പരാതി പിന്‍വലിക്കുന്നതോടെ എഫ് ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശ്രീനാഥ് ഭാസി കോടതിയെ സമീപിച്ചേക്കും.

Contact the author

Web Desk

Recent Posts

Web Desk 16 hours ago
Keralam

വൈകി വന്ന നീതി; അയോഗ്യത പിന്‍വലിച്ചതിനെക്കുറിച്ച് മുഹമ്മദ് ഫൈസല്‍

More
More
Web Desk 16 hours ago
Keralam

ഒന്നാംക്ലാസ് പ്രവേശന പ്രായം 5 വയസ്സുതന്നെയെന്ന് മന്ത്രി ശിവൻകുട്ടി

More
More
Web Desk 19 hours ago
Keralam

ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയ നടപടിക്കെതിരെ എ രാജ സുപ്രീം കോടതിയില്‍

More
More
Web Desk 20 hours ago
Keralam

കെ കെ രമയുടെ വലതുകൈ ലിഗമെന്റിന് ക്ഷതം; 8 ആഴ്ച്ച വിശ്രമം വേണമെന്ന് നിർദേശം

More
More
Web Desk 21 hours ago
Keralam

സ്ത്രീകളെ ശരീരമായി മാത്രം കാണുന്ന അധമ കാഴ്ചപ്പാടാണ് സുരേന്ദ്രന്‍റേത്- മന്ത്രി വീണ ജോര്‍ജ്ജ്

More
More
Web Desk 21 hours ago
Keralam

സിപിഎമ്മിലെ സ്ത്രീകള്‍ പൂതനകളെപ്പോലെയെന്ന പരാമര്‍ശം; കെ സുരേന്ദ്രനെതിരെ പൊലീസ് കേസെടുത്തു

More
More