ഗുജറാത്ത്, പഞ്ചാബ്, രാജസ്ഥാന്‍ എന്നീ ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് പോകരുത്; പൗരന്മാര്‍ക്ക് കാനഡയുടെ നിര്‍ദേശം

ഒട്ടാവ: മൂന്ന് ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് യാത്ര പോകരുതെന്ന് പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കി കാനഡ. ഗുജറാത്ത്, പഞ്ചാബ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലേക്കുളള യാത്രകള്‍ ഒഴിവാക്കണമെന്നാണ് നിര്‍ദേശം. പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്നതിനാല്‍ ഈ സംസ്ഥാനങ്ങളില്‍ പ്രവചനാതീതമായ സുരക്ഷാ ഭീഷണിയുണ്ടെന്ന് കാനഡ കരുതുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പൗരന്മാര്‍ മേല്‍പ്പറഞ്ഞ സംസ്ഥാനങ്ങളിലേക്ക് പോകരുതെന്ന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്ന് പത്ത് കിലോമീറ്റര്‍ അകലെയുളള പ്രദേശങ്ങളിലൂടെ പോകരുത്. ആ പ്രദേശങ്ങളില്‍ പ്രവചനാതീതമായ സുരക്ഷാ സാഹചര്യമാണ് നിലവിലുളളത്. കുഴിബോംബുകളുടെയും സ്‌ഫോടക വസ്തുക്കളുടെയും സാന്നിദ്ധ്യമുണ്ടെന്നും കാനഡയുടെ സുരക്ഷാ നിര്‍ദേശത്തില്‍ പറയുന്നുണ്ട്. എന്നാല്‍ വാഗാ ബോര്‍ഡര്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇന്ത്യയുടെ വടക്കുകിഴക്കന്‍ ഭാഗങ്ങളിലൂടെയുളള അനാവശ്യ യാത്രകള്‍ ഒഴിവാക്കാനും നിര്‍ദേശമുണ്ട്. തീവ്രവാദ- കലാപ സാധ്യതകള്‍ നിലനില്‍ക്കുന്നതിനാല്‍ അസം, മണിപ്പൂര്‍ ഭാഗങ്ങളിലേക്ക് പോകരുതെന്നാണ് നിര്‍ദേശം.  കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിലേക്കുളള യാത്രകള്‍ ഉപേക്ഷിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ലഡാക്കിനെ യാത്രാവിലക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Contact the author

International Desk

Recent Posts

International

ജസ്റ്റിന്‍ ബീബര്‍ കരിയര്‍ അവസാനിപ്പിക്കുന്നു - റിപ്പോര്‍ട്ട്‌

More
More
Web Desk 5 days ago
International

ഉപയോക്താക്കളുടെ എണ്ണം പെരുപ്പിച്ച് കാട്ടി; ജാക്ക് ഡോര്‍സിക്കെതിരെ ഹിന്‍ഡന്‍ബര്‍ഗ്

More
More
International

സ്വവര്‍ഗാനുരാഗം ക്രിമിനല്‍ കുറ്റം; ബില്ല് പാസാക്കി ഉഗാണ്ട

More
More
International 1 week ago
International

ഖത്തറില്‍ ആള്‍താമസമുള്ള കെട്ടിടം തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു

More
More
International

ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സുള്ള വനിത പോപ്‌ ഗായിക സലീന ഗോമസ്

More
More
International

പുടിനെതിരായ അറസ്റ്റ് വാറണ്ടിനെ പരിഹസിച്ച് റഷ്യ

More
More