ഇന്ന് മൂര്‍ദ്ധാവില്‍ ചുംബനമില്ലാതെ നിനക്കുവേണ്ടി ഞാന്‍ അവാര്‍ഡ് ഏറ്റുവാങ്ങും; കുറിപ്പുമായി സംവിധായകന്‍ സച്ചിയുടെ ഭാര്യ

2020-ലെ ദേശീയ ചലച്ചിത്ര  പുരസ്‌കാരങ്ങള്‍ ഇന്ന് വിതരണം ചെയ്യാനിരിക്കെ ഹൃദയംതൊടുന്ന കുറിപ്പുമായി മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ട സച്ചിയുടെ ഭാര്യ സിജി. ഹൃദയം സന്തോഷംകൊണ്ടും സച്ചിയില്ലാത്തതിന്റെ സങ്കടം കൊണ്ടും നിറഞ്ഞിരിക്കുകയാണെന്നും സ്വര്‍ഗത്തിലിരുന്ന് സച്ചി ഇത് കാണുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും സിജി പറയുന്നു. സച്ചി കണ്ട സ്വപ്‌നങ്ങളിലേക്കുളള യാത്രയിലാണെന്നും സച്ചിക്കുവേണ്ടി അവാര്‍ഡ് താന്‍ ഏറ്റുവാങ്ങുമെന്നും സിജി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. വൈകുന്നേരം അഞ്ചുമണിക്ക് വിജ്ഞാന്‍ ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മ്മുവാണ് പുരസ്‌കാരങ്ങള്‍ നല്‍കുക. 

സിജി സച്ചിയുടെ കുറിപ്പ്   

നീ പറഞ്ഞു നമ്മൾ ഒരിക്കൽ ഇന്ത്യയുടെ പ്രസിഡന്റെ കൂടെ ഡിന്നർ കഴിക്കും..,നാഷണൽ അവാർഡ് വാങ്ങും..  അന്ന് നിന്റെ മൂർദ്ധാവിൽ ചുംബനം നൽകിയിട്ടു ഞാനതു സ്വീകരിക്കും. ഇന്ന് മൂർദ്ധാവിൽ ചുംബനമില്ലാതെ നിനക്കു വേണ്ടി ഞാൻ അത് ഏറ്റു വാങ്ങും. ഈ പാട്ട് ലോകം ഏറ്റെടുക്കും എന്ന് നീ ആഗ്രഹിച്ച നാഞ്ചിയമ്മയേയും നമ്മുടെ പാട്ടും നീ ലോകത്തിന്റെ നെറുകയിൽ തന്നെ എത്തിച്ചു .

അതെ നീ ചരിത്രം തേടുന്നില്ല.... നിന്നെ തേടുന്നവർക്കൊരു ചരിത്രം ആണ് നീ... ഇന്ന് വൈകിട്ട് ആണ് ചരിത്രമുഹൂർത്തം... ഗോത്ര വർഗ്ഗത്തിൽ നിന്നും ഇന്ത്യയുടെ പ്രസിഡന്റ് പദവിയിൽ എത്തിച്ചേർന്ന ശ്രീമതി ദ്രൗപതി മുർമുവിന്റെ കയ്യിൽ നിന്നും, എഴുത്തും വായനയും അറിയാത്ത  ഗോത്രവർഗ്ഗത്തിൽനിന്നും ഉയർന്നുവന്നു ഇന്ത്യയുടെ ഏറ്റവും നല്ല ഗായികയായ നാഞ്ചിയമ്മ അവാർഡ് സ്വീകരിക്കുന്ന ചരിത്ര മുഹൂർത്തം.

കൂടെ അയ്യപ്പനും കോശിയും നാഞ്ചിയമ്മയും ഒക്കെ പിറന്ന സിനിമയുടെ കാരണവരായ നിന്നക്കുള്ള അവാർഡും പ്രഥമ വനിതയിൽ നിന്നും ഞാൻ സ്വീകരിക്കും.... പ്രീയപ്പെട്ട സച്ചീ... ഹൃദയം സന്തോഷം കൊണ്ടും നീ ഇല്ലാത്തത്തിൻ്റെ ദുഃഖം അതിലേറെയും കൊണ്ട് നിറഞ്ഞിരിക്കുകയാണ്... സ്വർഗ്ഗത്തിൽ ഇരുന്നു നീയിത് കാണും എന്ന് എനിക്ക് ഉറപ്പുണ്ട്. നമ്മുടെ സ്വപ്നം സാക്ഷാത്കരിക്കപെടുകയാണ്... നീ കണ്ട സ്വപ്നങ്ങളിലേക്കുള്ള യാത്രയിൽ ആണ് ഞാൻ .

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 16 hours ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 18 hours ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 20 hours ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 day ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More
Web Desk 3 days ago
Keralam

മോര്‍ഫ് ചെയ്ത വീഡിയോ ഇറക്കിയെന്നല്ല, പോസ്റ്റര്‍ പ്രചരിക്കുന്നുവെന്നാണ് പറഞ്ഞത്- കെ കെ ശൈലജ

More
More