എതിര്‍പ്പിനിടയില്‍ 12 മണിക്കൂര്‍ ഡ്യൂട്ടിയാക്കി കെ എസ് ആര്‍ ടി സി

തിരുവനന്തപുരം: കെ എസ് ആര്‍ ടി സിയില്‍ ആഴ്ചയില്‍ ആറുദിവസം 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി ഇന്ന് മുതല്‍ പ്രാബല്യത്തില്‍. 12 മണിക്കൂര്‍  ഡ്യൂട്ടിക്കെതിരെ എതിര്‍പ്പുകള്‍ നിലനില്‍ക്കെയാണ് സര്‍ക്കാര്‍ പരിഷ്കരണം നടപ്പിലാക്കിയിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ പാറശാല ഡിപ്പോയിലാണ് 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി  ആദ്യം നടപ്പിലാക്കിയത്. ഉച്ചവരെയുള്ള 44 ഷെഡ്യൂളും സർവീസ് നടത്തി. 73 സർവീസുകളാണ് ആദ്യഘട്ടത്തിൽ സിംഗിൾ ഡ്യൂട്ടി പരിഷ്കരണം നടപ്പിലാക്കുക. ആറ് മാസത്തിനകം സംസ്ഥാന വ്യാപകമായും സിംഗിൾ ഡ്യൂട്ടി നടപ്പിലാക്കും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

8 മണിക്കൂര്‍ കൂടുതല്‍ ചെയ്യുന്ന ജോലിക്ക് അടിസ്ഥാന ശമ്പളത്തിനും ഡി എഫ് എയ്ക്കും ആനുപാതികമായ അധികം വേതനം നല്‍കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ആദ്യം 8 ഡിപ്പോകളില്‍ പുതിയ പരിഷ്കരണം നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിച്ചതെങ്കിലും തയാറാക്കിയ ഷെഡ്യൂളുകളിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി യൂണിയനുകള്‍ പിന്മാറുകയായിരുന്നു. അതേസമയം, സിംഗിള്‍ ഡ്യൂട്ടിക്കെതിരെ കോണ്‍ഗ്രസ് അനുകൂല സംഘടനായ ടിഡിഎഫ് പ്രഖ്യാപിച്ച സമരത്തില്‍ നിന്നും പിന്മാറി. സമരത്തിൽ പങ്കെടുക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് കെഎസ്ആർടിസി മാനേജ്മെൻ്റും ഗതാഗത മന്ത്രിയും നിലപാടെടുത്തിരുന്നു. സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ശമ്പളമുണ്ടാകില്ലെന്നും മന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ടിഡിഎഫ് സമരത്തില്‍ നിന്നും പിന്മാറിയത്. 

Contact the author

Web Desk

Recent Posts

Web Desk 15 hours ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 1 day ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 2 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 3 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 3 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More