ഇന്ത്യയുടെ ആപത്തിന്റെ നിമിഷങ്ങളിൽ ചേർത്തു പിടിക്കുന്ന ഒരു വലിയ ഓർമ്മയുടെ പേരാണ് ഗാന്ധി- എ പ്രതാപന്‍

ഗാന്ധി ഇപ്പോൾ ജീവിച്ചിരിപ്പുണ്ടെങ്കിൽ! എന്ന് കൂടുതൽക്കൂടുതൽ ചോദിപ്പിക്കുന്ന കാലം. ഗാന്ധി എന്നേ മരിച്ചുപോയി എന്ന് കൂടുതൽ കൂടുതൽ പറയിപ്പിക്കുന്ന കാലം. ഗാന്ധി മരിച്ചുവെന്ന് ഉറപ്പാക്കിയത് ഗോഡ്സെയുടെ വെടിയുണ്ട മാത്രമല്ല. ഗുജറാത്ത് കലാപത്തിന്റെ നാളുകളിൽ ശരണാർത്ഥികളായി എത്തിയവർക്ക് മുന്നിൽ താഴിട്ട് പൂട്ടിക്കിടന്ന ഗാന്ധിയൻ ആശ്രമങ്ങൾ പറഞ്ഞു, ഗാന്ധിയെ ഒരു തരി പോലും ബാക്കിവെക്കാതെ ശിഷ്യന്മാർകൂടി അടക്കം ചെയ്ത് കഴിഞ്ഞുവെന്ന്. സബർമതി ഏറെ ദൂരെയാണെന്ന്, അപ്രാപ്യമാണെന്ന്!

ശത്രുക്കൾ നിരാകരിക്കുമ്പോളല്ല, മിത്രങ്ങളാൽ തിരസ്കരിക്കപ്പെടുമ്പോൾ ഒരാൾ പൂർണ്ണമായി മരിക്കുന്നു. ഇരുപതാം നൂറ്റാണ്ടിൽ ഒരു പുതിയ ഇന്ത്യയെ സൃഷ്ടിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ഗാന്ധി പിറന്ന നാട്ടിൽ നിന്നുതന്നെ ആ ഇന്ത്യയെ കൊള്ളിവെക്കാനുള്ള ചൂട്ടുകറ്റകളും വന്നു. എല്ലാവരും മറക്കാൻ ആഗ്രഹിക്കുന്ന കാര്യം. ചരിത്രം എഴുതപ്പെടുന്നത് ഓർമ്മകൾ കൊണ്ട് മാത്രമല്ല, മറവികൾ കൊണ്ട് കൂടിയാണ്. ഗാന്ധിയെ ഇനി ഗാന്ധിയന്മാരിൽ അന്വേഷിക്കുന്നതിൽ അർത്ഥമില്ല. ഒരു കാലത്ത് ഗാന്ധിയോട് വിയോജിച്ചവർക്ക് ഒരുപക്ഷെ ഇന്ന് ഗാന്ധിയെ കൂടുതൽ മനസ്സിലാകും. നട്ടുനനച്ച തോട്ടങ്ങൾ തരിശായി പോകുമ്പോഴും തെറിച്ചുപോയ വിത്തുകൾ ഓരങ്ങളിൽ ഓജസ്സോടെ മുളയെടുത്ത് തലപൊക്കുമ്പോലെ. ഷഹീൻബാഗിലെ അമ്മമാരുടെ ചുണ്ടുകളിൽ പൂക്കളായി വിരിഞ്ഞതുപോലെ. നിങ്ങൾ പ്രതീക്ഷിക്കാത്ത ഇടങ്ങളിൽ ഇനി നിങ്ങൾ ഗാന്ധിയെ കാണും.

ഗാന്ധിയോടുള്ള എല്ലാ വിമർശനങ്ങളും വിയോജിപ്പുകളും മാറ്റിവെച്ചുകൊണ്ട് എഴുതട്ടെ , ഹിന്ദുത്വ വർഗ്ഗീയതയെ ഇത്ര ശക്തിയായി ചെറുത്തുനിന്ന മറ്റൊരാൾ നമ്മുടെ ചരിത്രത്തിലില്ല. വർഗ്ഗീയ ലഹളകളിൽ ആയിരങ്ങൾ പിടഞ്ഞുവീണ കിഴക്കൻ ബംഗാളിലെ നവ്ഖലിയിലേക്ക് നിർഭയനായി ഗാന്ധി കടന്നുചെന്നു. മക്കൾ കൊലചെയ്യപ്പെട്ട ഒരു ഹിന്ദുസ്ത്രീ ഗാന്ധിയോട് സങ്കടം പറഞ്ഞപ്പോൾ ഗാന്ധി അവരോട് പറഞ്ഞത് നിങ്ങൾ കലാപത്തിൽ അച്ഛനമ്മമാരെ നഷ്ടപ്പെട്ട ഏതെങ്കിലും മുസ്ലീം കുട്ടികളെ എടുത്ത് അവരെ മുസ്ലീങ്ങളായി തന്നെ വളർത്തു എന്നാണ്. ഒരു ഗാന്ധിക്ക് മാത്രം പറയാൻ കഴിയുന്ന വാക്കുകൾ .

1947 ആഗസ്റ്റ് 6 ന് ലാഹോറിൽ നിന്ന് പാറ്റ്നയിലേക്ക് പോകുന്ന തീവണ്ടിയിലിരുന്ന് 'ഹരിജന് ' വേണ്ടി ഗാന്ധി എഴുതി-കൊല്ലപ്പെടാനുള്ള സാദ്ധ്യത തിരിച്ചറിഞ്ഞ് എഴുതിയ  വാക്കുകൾ- "എന്റെ ശ്മശാനത്തിലും ഞാൻ ജീവനോടെയുണ്ടാകും, മാത്രമല്ല, അവിടെ കിടന്നുകൊണ്ട് ഞാൻ സംസാരിക്കുകയും ചെയ്യും."

ജീവിച്ചിരിക്കുന്നവർ നിശ്ശബ്ദരാകയാൽ ശ്മശാനങ്ങൾ സംസാരിക്കുന്ന കാലം വന്നു. സ്വാതന്ത്ര്യങ്ങൾ മൗനം പൂണ്ടതിനാൽ തടവറകൾ പറയുന്ന കാലം. ആപത്തിന്റെ നിമിഷങ്ങളിൽ ചേർത്തുപിടിക്കുന്ന ഓർമ്മകളാണ് ചരിത്രമെന്ന് വാൾട്ടർ ബെഞ്ചമിൻ എഴുതി.

ഇന്ന് ഇന്ത്യയുടെ ആപത്തിന്റെ നിമിഷങ്ങളിൽ ചേർത്തു പിടിക്കുന്ന ഒരു വലിയ ഓർമ്മയുടെ പേരാണ് ഗാന്ധി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 7 hours ago
Social Post

ആക്രമിക്കപ്പെടുന്നത് ഇടതുപക്ഷത്തുളളവരാണെങ്കില്‍ നിശബ്ദതയുടെ ഗൂഢാലോചന പതിവുളളതാണ്- മാധ്യമങ്ങള്‍ക്കെതിരെ തോമസ് ഐസക്

More
More
Web Desk 1 day ago
Social Post

പോളി ടെക്നിക്കുകള്‍ ഇനി ആവശ്യമുണ്ടോ? - മുരളി തുമ്മാരുകുടി

More
More
Web Desk 2 days ago
Social Post

സ്വന്തം ജനതയെ സംഘപരിവാറിന് ഒറ്റിക്കൊടുത്ത മുഖ്യമന്ത്രിയായി പിണറായി വിജയനെ കാലം അടയാളപ്പെടുത്തും - കെ സുധാകരന്‍

More
More
Web Desk 4 days ago
Social Post

വിഴിഞ്ഞത്ത് നടക്കുന്നത് കമ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയമാണ് - എം ബി രാജേഷ്‌

More
More
Web Desk 5 days ago
Social Post

കൂൺ ഉപയോഗിച്ച് കോഫി; പരിചയപ്പെടുത്തി മന്ത്രി പി രാജീവ്‌

More
More
Web Desk 6 days ago
Social Post

ക്രിസംഘി നേതാവ് ഫാദർ ഡിക്രൂസ് ലക്ഷണമൊത്ത വർഗ്ഗീയവാദി - കെ ടി ജലീല്‍

More
More