അനുഭവങ്ങളുടെ കരുത്തിൽ പാകപ്പെട്ട നേതാവ് - കോടിയേരിയെക്കുറിച്ച് ശൈലജ ടീച്ചര്‍

സിപിഎം പോളിറ്റ്ബ്യൂറോ അംഗവും മുന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്‍റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുന്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ. 'പ്രിയപ്പെട്ട സഖാവ് കോടിയേരി വിട പറഞ്ഞിരിക്കുന്നു. പൊരുത്തപ്പെടാൻ ഏറെ പ്രയാസമുള്ളെരു വിയോഗ വാർത്തയാണ് സഖാവിൻ്റേത്. സൗമ്യതയും, കാർക്കശ്യവും, നേതൃപാഠവവും ഒരുപോലെ സമന്വയിച്ച കരുത്തുറ്റ നേതാവായിരുന്നു അദ്ദേഹം. അടിയന്തിരാവസ്ഥാ കാലം തൊട്ടിങ്ങോട്ട് കേരളത്തിൻ്റെ സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക മണ്ഡലത്തിൽ ഇടപെട്ട് വളർന്ന് വന്ന കോടിയേരി അനുഭവങ്ങളുടെ കരുത്തിൽ പാകപ്പെട്ട നേതാവാ'ണെന്നാണ് കെ കെ ശൈലജ ടീച്ചര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം 

പ്രിയപ്പെട്ട സഖാവ് കോടിയേരി വിട പറഞ്ഞിരിക്കുന്നു. പൊരുത്തപ്പെടാൻ ഏറെ പ്രയാസമുള്ളെരു വിയോഗ വാർത്തയാണ് സഖാവിൻ്റേത്. സൗമ്യതയും, കാർക്കശ്യവും, നേതൃപാഠവവും ഒരുപോലെ സമന്വയിച്ച കരുത്തുറ്റ നേതാവായിരുന്നു അദ്ദേഹം. അടിയന്തിരാവസ്ഥാ കാലം തൊട്ടിങ്ങോട്ട് കേരളത്തിൻ്റെ സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക മണ്ഡലത്തിൽ ഇടപെട്ട് വളർന്ന് വന്ന കോടിയേരി അനുഭവങ്ങളുടെ കരുത്തിൽ പാകപ്പെട്ട നേതാവാണ്. ഏത് പ്രതിസന്ധികൾക്ക് നടുവിലും മുഖത്തെ ചിരി മാറ്റി വയ്ക്കാതെ പരിഹാരം കണ്ടെത്താൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. 

കേരള പൊലീസിൽ നാഴികക്കല്ലായ നിരവധി മാറ്റങ്ങൾക്ക് തുടക്കം കുറിച്ചത് സഖാവ് കോടിയേരി ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴാണ്. സിവിൽ പൊലീസ് ഓഫീസർ എന്ന വിളിപ്പേര് പൊലീസുകാർക്ക് നൽകിയത് അദ്ദേഹമാണ്. സ്റ്റുഡൻ്റ് പൊലീസ്, ജനമൈത്രി പൊലീസ്, തണ്ടർബോൾട്ട് കമാൻ്റോ ബറ്റാലിയൻ ഉൾപ്പെടെ കേരളത്തിൻ്റെ പൊലീസ് സേനയെ കൂടുതൽ ജനകീയവും കാര്യക്ഷമവുമാക്കുന്നതിൽ നേതൃത്വം വഹിച്ചത് കോടിയേരിയായിരുന്നു. 

വ്യക്തിപരമായും ഏറെ അടുപ്പം സൂക്ഷിച്ച സഖാവാണ് കോടിയേരി അദ്ദേഹം വിദ്യാർത്ഥി പ്രസ്ഥാനത്തിൻ്റെ സംസ്ഥാന സെക്രട്ടറിയായിരിക്കുമ്പോഴാണ് ഞാൻ എസ്എഫ്ഐ യുടെ ഏരിയ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതും സംഘടനാ പ്രവർത്തനത്തിൽ സജീവമാകുന്നതും. മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റെടുക്കുന്ന സമയത്ത് കോടിയേരി പാർട്ടി സംസ്ഥാന സെക്രട്ടറിയായിരുന്നു. 

മന്ത്രിയായി ചുമതല ഏറ്റെടുത്തപ്പോഴും പാർട്ടി സെക്രട്ടറിയെന്ന നിലയിൽ ഉപദേശ നിർദേശങ്ങൾ നൽകി പ്രതിസന്ധി ഘട്ടങ്ങളിൽ കരുത്തായി നിന്ന സഖാവാണ് കോടിയേരി. ചരിത്രത്തിൽ ആദ്യമായി തുടർ ഭരണം നേടിയെടുക്കുന്ന നിലയിലേക്ക് പാർട്ടിയെയും മുന്നണിയെയും സജ്ജമാക്കുന്നതിൽ കോടിയേരി സഖാവിൻ്റെ പങ്ക് നിർണായകമാണ്. കോടിയേരി പാർട്ടി സെക്രട്ടറിയും പിണറായി മുഖ്യമന്ത്രിയും ആയ കാലഘട്ടത്തിൽ പാർട്ടിയുടെയും ഗവൺമെൻ്റിൻ്റെയും പ്രവർത്തനങ്ങൾ മികച്ച രീതിയിൽ ഏകോപ്പിക്കുന്നതിന് സാധിച്ചുവെന്നതും രണ്ടാം പിണറായി സർക്കാറിന് അടിത്തറ പാകുന്നതിൽ നിർണായകമായി.

പ്രിയ സഖാവിന് ഹൃദയാഭിവാദ്യങ്ങളോടെ വിട...

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 day ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 day ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More
Web Desk 4 days ago
Keralam

മോര്‍ഫ് ചെയ്ത വീഡിയോ ഇറക്കിയെന്നല്ല, പോസ്റ്റര്‍ പ്രചരിക്കുന്നുവെന്നാണ് പറഞ്ഞത്- കെ കെ ശൈലജ

More
More