ഗുജറാത്ത്: ഒരു പശുവിന് ദിവസവും 40 രൂപ വീതം നല്‍കും; തെരഞ്ഞെടുപ്പ് വാഗ്ദാനവുമായി കെജ്രിവാള്‍

ഗാന്ധിനഗര്‍: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗുജറാത്തില്‍ വമ്പന്‍ വാഗ്ദാനങ്ങളുമായി ആം ആദ്മി പാര്‍ട്ടി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍. ആം ആദ്മി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഗോ സംരക്ഷണത്തിന് നിരവധി പദ്ധതികള്‍ വിഭാവാനം ചെയ്യുമെന്നാണ് കെജ്രിവാള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. സംസ്ഥാനത്തെ ഓരോ പശുവിന്‍റെയും സംരക്ഷണത്തിനായി ദിനം പ്രതി 40 രൂപ നല്‍കുമെന്നും നഗരങ്ങളിലും ഗ്രാമങ്ങളിലും അലഞ്ഞുതിരിഞ്ഞു നടക്കുന്ന പശുക്കള്‍ക്ക് വേണ്ടി കന്നുകാലി സംരക്ഷണ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുമെന്നും അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു. ഡല്‍ഹിയില്‍ ഒരു ദിവസവും ഒരു പശുവിന് 40 രൂപ വീതം നല്‍കുന്നുണ്ട്. സര്‍ക്കാര്‍ ഇരുപതുരൂപയും നഗർ നിഗം ​​20 രൂപയുമാണ് നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആം ആദ്മി അധികാരത്തിലെത്തിയാൽ എല്ലാ ഗ്രാമങ്ങളിലും സർക്കാർ സ്‌കൂളുകൾ നിർമ്മിക്കുമെന്നും കച്ച് ജില്ലയുടെ എല്ലാ കോണുകളിലേക്കും നർമ്മദയിൽനിന്നുളള ജലം എത്തിക്കുമെന്നും അരവിന്ദ് കെജ്‌റിവാൾ പറഞ്ഞു. അതോടൊപ്പം, ജനങ്ങൾക്ക് സൗജന്യമായി ഗുണനിലവാരമുളള ചികിത്സ നൽകാനായി ഗുജറാത്തിലെ 33 ജില്ലകളിലും സർക്കാർ ആശുപത്രികൾ നിർമ്മിക്കുമെന്നും കെജ്‌റിവാൾ കൂട്ടിച്ചേർത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, ഗാന്ധിജി ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടി തന്നതുപോലെ ആം ആദ്മി പാര്‍ട്ടി ഗുജറാത്തിനെ ബിജെപിയില്‍ നിന്നും സ്വതന്ത്രമാക്കുമെന്ന് എ എ പി ദേശിയ വക്താവ് രാഘവ് ചദ്ദ പറഞ്ഞു. ബിജെപിയുടെ അഴിമതിഭരണം അവസാനിപ്പിക്കുന്നതിന് വേണ്ടിയാണ് ഗുജറാത്ത് പരിവര്‍ത്തന്‍ സത്യാഗ്രഹയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് സംസ്ഥാനത്ത് സ്വാധീനമുറപ്പിക്കാനുള്ള ശ്രമങ്ങളാണ് എ എ പി നടത്തുന്നത്. 27 വര്‍ഷമായി ഗുജറാത്ത് ഭരിക്കുന്ന ബിജെപിയില്‍നിന്നും എ എ പി അധികാരം പിടിച്ചെടുക്കുക വളരെ ശ്രമകരമായ കാര്യമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

Contact the author

National Desk

Recent Posts

National Desk 5 hours ago
National

അരിക്കൊമ്പന്റെ ആക്രമണം; പരിക്കേറ്റ കമ്പം സ്വദേശി മരിച്ചു

More
More
National Desk 22 hours ago
National

വേണ്ടിവന്നാല്‍ ഗുസ്തി താരങ്ങളെ വെടിവയ്ക്കുമെന്ന് മുന്‍ വിജിലന്‍സ് മേധാവി; എവിടേക്കാണ് വരേണ്ടതെന്ന് ബജ്‌റംഗ് പൂനിയയുടെ ചോദ്യം

More
More
National Desk 23 hours ago
National

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് 150 സീറ്റുകള്‍ നേടും - രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

ഗെഹ്ലോട്ടിനെയും പൈലറ്റിനെയും ഡല്‍ഹിക്ക് വിളിപ്പിച്ചു; ഖാര്‍ഗെയുടെ അദ്ധ്യക്ഷതയില്‍ ഇന്ന് യോഗം

More
More
National Desk 1 day ago
National

ന്യായമായ ശമ്പളം കിട്ടുമ്പോള്‍ എന്തിനാണ് നക്കാപ്പിച്ചാ? ; കൈക്കൂലിക്കാര്‍ക്കെതിരെ സജി ചെറിയാന്‍

More
More
Web Desk 1 day ago
National

'ദി കേരള സ്റ്റോറി' ഒരു പ്രൊപ്പഗണ്ട ചിത്രം - അനുരാഗ് കശ്യപ്

More
More