ഗാന്ധിജി ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്നതുപോലെ ആം ആദ്മി ഗുജറാത്തിനെ സ്വതന്ത്രയാക്കും- രാഘവ് ചദ്ദ

അഹമ്മദാബാദ്: ഗാന്ധിജി ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്നതുപോലെ ആം ആദ്മി ഗുജറാത്തിനെ സ്വതന്ത്രയാക്കുമെന്ന് ആം ആദ്മി ദേശീയ വക്താവും എം എല്‍ എയുമായ രാഘവ് ചദ്ദ. ഗാന്ധിജിയുടെ സത്യാഗ്രഹം ഇന്ത്യയെ ബ്രിട്ടീഷുകാരില്‍നിന്ന് മോചിപ്പിച്ചതുപോലെ ആം ആദ്മിയുടെ സത്യാഗ്രഹം ബിജെപിയുടെ ധാര്‍ഷ്ട്യത്തില്‍നിന്നും ജനങ്ങളെ മോചിപ്പിക്കുമെന്ന് രാഘവ് ചദ്ദ പറഞ്ഞു. ഗുജറാത്ത് പരിവര്‍ത്തന്‍ സത്യാഗ്രഹ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'എ എ പിയുടെ പരിവര്‍ത്തന്‍ സത്യാഗ്രഹം ബിജെപിയുടെ 27 വര്‍ഷത്തെ ധാര്‍ഷ്ട്യം അവസാനിപ്പിച്ച് ജനങ്ങളെ അവരുടെ ഭരണത്തില്‍നിന്ന് മോചിപ്പിക്കും. ബാപ്പുവിന്റെ ഉപ്പുസത്യാഗ്രഹം ബ്രിട്ടീഷ് ഭരണത്തിന്റെ സ്വേഛാധിപത്യത്തില്‍നിന്ന് മോചിപ്പിച്ചു. അതുപോലെ ഗുജറാത്ത് പരിവര്‍ത്തന്‍ സത്യാഗ്രഹം ഗുജറാത്തിലെ ജനങ്ങള്‍ക്കും സ്വാതന്ത്ര്യം നല്‍കും'-രാഘവ് ചദ്ദ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഗുജറാത്തിലെ ജനങ്ങളെ ബിജെപിയുടെ പിടിയില്‍നിന്ന് മോചിപ്പിക്കാനായി ദണ്ഡിയിലെ അനുഗ്രഹീതമായ മണ്ണ് കയ്യിലെടുത്താണ് താന്‍ ഗുജറാത്ത് പരിവര്‍ത്തന്‍ സത്യാഗ്രഹം ഫ്‌ളാഗ് ഓഫ് ചെയ്തതെന്നും ഈ സത്യാഗ്രഹം ബിജെപിയുടെ അഴിമതി ഭരണത്തിന് അന്ത്യം കുറിക്കുമെന്നും രാഘവ് ചദ്ദ കൂട്ടിച്ചേര്‍ത്തു. ഡിസംബറില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുമുന്നോടിയായി സംസ്ഥാനത്ത് സ്വാധീനമുറപ്പിക്കാനുളള നീക്കങ്ങളാണ് ആം ആദ്മി നടത്തുന്നത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌റിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും ഗുജറാത്തിലെത്തി ജനങ്ങളുമായി സംവദിക്കുകയും പ്രചരണ പരിപാടികള്‍ നടത്തുകയും ചെയ്യുന്നുണ്ട്.

Contact the author

National Desk

Recent Posts

National Desk 13 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 14 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 16 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 16 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 19 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More