ആദിപുരുഷ് കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും വേണ്ടിയുളള സിനിമയാണ്- പ്രഭാസ്

ബംഗളുരു: ആദിപുരുഷ് കുട്ടികള്‍ക്കും കുടുംബപ്രേക്ഷകര്‍ക്കുംവേണ്ടി നിര്‍മ്മിച്ച സിനിമയാണെന്ന് നടന്‍ പ്രഭാസ്. സംവിധായകന്‍ ഓം റാവത്ത് ചിത്രം സംവിധാനം ചെയ്ത രീതി തന്നെ അത്ഭുതപ്പെടുത്തിയെന്നും തന്റെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രമാണ് ആദിപുരുഷെന്നും പ്രഭാസ് പറഞ്ഞു. ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലായ വെറൈറ്റിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

'ആദിപുരുഷിന്റെ കഥ കേട്ടപ്പോള്‍ എനിക്ക് ചെറിയ പേടി തോന്നിയിരുന്നു. എനിക്കത് ചെയ്യാന്‍ കഴിയുമോ എന്നായിരുന്നു പേടി. എന്നാല്‍ അങ്ങനെ ഒരു പേടിയുളളത് നല്ലതാണെന്ന് ഓം പറഞ്ഞു. എന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട സിനിമയാണിത്. ഓം ഇന്ത്യയുടെ ചരിത്രവും സംസ്‌കാരവും അദ്ദേഹത്തിന്റെ തിരക്കഥയുമായി സമന്വയിപ്പിച്ച രീതിയാണ് എന്നെ ഈ സിനിമ ചെയ്യാന്‍ പ്രേരിപ്പിച്ചത്. കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും വേണ്ടിയുളള ചിത്രമാണിത്. സ്ത്രീകള്‍ക്കുപോലും എന്റെ ആക്ഷന്‍ രംഗങ്ങള്‍ ഇഷ്ടമാണ്. ഇതൊരു വാണിജ്യസിനിമയാണ്. അതുകൊണ്ടുതന്നെ ആരാധകര്‍ക്കും ഇഷ്ടമാവും'-പ്രഭാസ് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇതിഹാസ കാവ്യമായ രാമായണത്തെ ആസ്പദമാക്കി ഓം റാവത്ത് സംവിധാനം ചെയ്ത ആദിപുരുഷിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അയോധ്യയില്‍വെച്ചായിരുന്നു ടീസര്‍ റിലീസ് ചെയ്തത്. എന്നാല്‍ ടീസറിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവരുന്നത്. കാര്‍ട്ടൂണ്‍ കാണുന്നതുപോലെ തോന്നുന്നു എന്നും പോഗോ ചാനലില്‍ വരുന്ന കാര്‍ട്ടൂണുകള്‍ക്ക് ഇതിലും നിലവാരമുണ്ടാകുമെന്നുമാണ് വിമര്‍ശകര്‍ പറയുന്നത്. ചിത്രത്തില്‍ ശ്രീരാമനായാണ് പ്രഭാസ് വേഷമിടുന്നത്. സീതയായി കൃതി സനോണും രാവണനായി സെയ്ഫ് അലി ഖാനും എത്തുന്നു. അടുത്ത വര്‍ഷം ജനുവരി 12-നാണ് ആദിപുരുഷ് തിയറ്ററുകളിലെത്തുക.

Contact the author

Entertainment Desk

Recent Posts

Web Desk 1 day ago
Movies

ഞാനും ആദ്യമായാണ് 'ഗോൾഡ്' എടുക്കുന്നത്; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി അല്‍ഫോന്‍സ്‌ പുത്രന്‍

More
More
Web Desk 2 days ago
Movies

ചിന്താമണി കൊലക്കേസിന് ശേഷം ഭാവനയും ഷാജി കൈലാസും ഒരുമിക്കുന്നു

More
More
Movies

സൗദി വെള്ളക്ക തിയേറ്ററില്‍ കാണേണ്ട സിനിമ - അനൂപ്‌ മേനോന്‍

More
More
Web Desk 3 days ago
Movies

പ്രീറിലീസിന് മുന്‍പ് ഗോള്‍ഡ്‌ 50 കോടി ക്ലബ്ബില്‍ കയറിയെന്ന വാര്‍ത്ത വ്യാജം - സുപ്രിയ മേനോന്‍

More
More
Movies

കൂമന്‍, മോണ്‍സ്റ്റര്‍; അറിയാം ഈ ആഴ്ച്ചയിലെ ഒ ടി ടി റിലീസുകള്‍

More
More
Movies

സസ്പെന്‍സ് നിറച്ച് 'സൗദി വെള്ളക്ക'; ട്രെയിലര്‍ പുറത്ത്

More
More