തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും യൂറോപ്പിലേക്ക് പുറപ്പെട്ടു. ഇന്ന് വെളുപ്പിന് 3.45-നാണ് കൊച്ചിയില്‍ നിന്നും നോര്‍വേയിലേക്ക് പോയത്. ഇന്ത്യന്‍ സമയം വൈകിട്ട് 6 മണിക്ക് പിണറായി വിജയനും മന്ത്രിമാരായ പി രാജീവും, അബ്ദുറഹിമാനും നോര്‍വേയിലെത്തും. നോര്‍വേ, ഇംഗ്ലണ്ട്, വെയ്ല്‍സ്, എന്നിവടങ്ങളാണ് മുഖ്യമന്ത്രിയും സംഘവും സന്ദര്‍ശിക്കുക. ഈ സന്ദര്‍ശനത്തില്‍ മാരിടൈം മേഖലയിലെ സഹകരണം മെച്ചപ്പെടുത്തുന്നതിനാണ് പ്രാധാന്യം നല്‍കുക. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളിലെ നോര്‍വീജിയന്‍ രീതി പരിചയപ്പെടും.
നോര്‍വേ സന്ദര്‍ശനത്തിനുശേഷമാണ് ഇംഗ്ലണ്ടിലേക്ക് പോകുക. ഈ യാത്രയില്‍ ആരോഗ്യമന്ത്രിയും പങ്കെടുക്കും. വെയ്ല്‍സിലെ ആരോഗ്യമേഖലയെക്കുറിച്ച് പഠിക്കുകയാണ് ഈ യാത്രകൊണ്ട് ഉദ്ദേശിക്കുന്നത്. അതേസമയം, ലണ്ടനില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ലോകകേരളസഭയുടെ പ്രാദേശിക യോഗം വിളിച്ചുചേര്‍ക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഈ മാസം പതിമൂന്നാം തിയതിവരെയാണ് മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും യൂറോപ്പ് സന്ദര്‍ശനം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
സിപിഎം പോളിറ്റ്ബ്യൂറോ അംഗവും, മുന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന് അന്തരിച്ചതിനെ തുടര്‍ന്ന് ഫിന്‍ലന്‍ഡ് യാത്ര മാറ്റിയിരുന്നു. ഇന്നലെ വൈകുന്നേരം ആയിരങ്ങളുടെ സാന്നിധ്യത്തിലാണ് കോടിയേരിയുടെ ശവസംസ്ക്കാര ചടങ്ങുകള്‍ നടന്നത്. പിണറായി വിജയന്, സീതാറാം യെച്ചൂരി, എം എ ബേബി, മുഹമ്മദ് റിയാസ്, ഷംസീര്‍, പി കെ ശ്രീമതി ടീച്ചര്‍, കെ കെ ശൈലജ, തുടങ്ങി സിപിഎമ്മിലെ എല്ലാ നേതാക്കളും തന്നെ ചടങ്ങില്‍ പങ്കെടുത്തിരുന്നു.