പ്രധാനമന്ത്രിയുടെ പരിപാടി റിപ്പോര്‍ട്ട് ചെയ്യണമെങ്കില്‍ മാധ്യമപ്രവര്‍ത്തകര്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കണം

ചണ്ഡീഗഡ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹിമാചല്‍ പ്രദേശ് സന്ദര്‍ശനം റിപ്പോര്‍ട്ട് ചെയ്യാനായി മാധ്യമപ്രവര്‍ത്തകര്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് നിര്‍ദേശം. സുരക്ഷാ പാസും പ്രവേശന അനുമതിയും ലഭിക്കണമെങ്കില്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് നിര്‍ദേശം. നാളെയാണ് പ്രധാനമന്ത്രി ഹിമാചല്‍ പ്രദേശിലെത്തുന്നത്. മാണ്ഡിയില്‍ സെപ്റ്റംബര്‍ 24-ന് നടത്തേണ്ടിയിരുന്ന റാലി മോശം കാലാവസ്ഥയെത്തുടര്‍ന്ന് മാറ്റിവെച്ചിരുന്നു. 

സ്വകാര്യ ഉടമസ്ഥതയിലുളള പ്രിന്റ്, ന്യൂസ് ടെലിവിഷന്‍ ജേണലിസ്റ്റുകള്‍ മാത്രമല്ല, ഓള്‍ ഇന്ത്യ റേഡിയോ (എ ഐ ആര്‍), ദൂരദര്‍ശന്‍ ഉള്‍പ്പെടെയുളള സര്‍ക്കാര്‍ മാധ്യമങ്ങളെ പ്രതിനിതീകരിച്ച് വരുന്നവരും സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലീസ് സെപ്റ്റംബര്‍ 29-ന് ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കിയിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ദൂരദര്‍ശനിലും എ ഐ ആറിലും ജോലിചെയ്യുന്ന മാധ്യമപ്രവര്‍ത്തകരുടെയും വീഡിയോഗ്രാഫര്‍മാരുടെയും അടക്കം സ്വഭാവ സര്‍ട്ടിഫിക്കറ്റുകള്‍പ്പെടെയുളള വിവരങ്ങള്‍ നല്‍കാന്‍ ജില്ലാ പബ്ലിക് റിലേഷന്‍സ് ഓഫീസറോട് പൊലീസ് ആവശ്യപ്പെട്ടു. മാധ്യമപ്രവര്‍ത്തകര്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് വന്‍ വിവാദത്തിനാണ് വഴിവെച്ചിരിക്കുന്നത്.

മാധ്യമപ്രവര്‍ത്തനത്തിനുമേലുളള കടന്നുകയറ്റമാണ് ഇതെന്ന് ഹിമാചല്‍ കോണ്‍ഗ്രസ് വക്താവ് നരേഷ് ചൗഹാന്‍ പറഞ്ഞു. വിചിത്രമായ നടപടിയാണിതെന്നും മാധ്യമങ്ങളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാനാണ് ബിജെപിയുടെ പദ്ധതിയെന്നും ആം ആദ്മി വക്താവ് പങ്കജ് പണ്ഡിറ്റ് പ്രതികരിച്ചു.

Contact the author

National Desk

Recent Posts

National Desk 22 hours ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 22 hours ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 1 day ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More