ബില്‍ക്കിസ് ബാനു കേസ് പ്രതികളെ വിട്ടയച്ച നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് നാല്‍പ്പതിനായിരം പേരുടെ കത്ത്

ബംഗളുരു: ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ പ്രതികളെ വിട്ടയച്ച നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് നിവേദനം അയച്ച് കര്‍ണാടകയിലെ ജനങ്ങള്‍. കര്‍ണാടകയിലെ എല്ലാ ജില്ലകളില്‍നിന്നും ആയിരക്കണക്കിനുപേരാണ് 'കര്‍ണാടക വിത്ത് ബില്‍ക്കിസ്' ക്യാംപെയ്‌ന്റെ ഭാഗമായി നിവേദനത്തില്‍ ഒപ്പുവെച്ചത്. ബില്‍ക്കിസ് ബാനു കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ നല്‍കി വീണ്ടും ജയിലിലേക്ക് അയക്കണമെന്നും ബില്‍ക്കിസിനെയും കുടുംബത്തെയും ഭീഷണികളില്‍നിന്നും ഉപദ്രവങ്ങളില്‍നിന്നും സംരക്ഷിച്ച് സമാധാനപരമായ ജീവിതം നയിക്കാന്‍ ആവശ്യമായ എല്ലാ സുരക്ഷയും നല്‍കണമെന്നുമാണ് ചീഫ് ജസ്റ്റിസിന് അയച്ച നിവേദനത്തില്‍ പറയുന്നത്.

മഗ്‌സസെ അവാര്‍ഡ് ജേതാവ് സന്ദീപ് പാണ്ഡെയുടെ നേതൃത്വത്തില്‍ ബില്‍ക്കിസ് ബാനുവിനോട് ഗുജറാത്ത് സര്‍ക്കാര്‍ മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പദയാത്രയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് കര്‍ണാടകയില്‍ സിഗ്നേച്ചര്‍ ക്യാംപെയ്ന്‍ നടത്തുന്നത്. സമൂഹമാധ്യമങ്ങളിലൂടെയുളള പ്രചരണങ്ങളോ ഓണ്‍ലൈന്‍ പോര്‍ട്ടലുകളോ ഒന്നും ഉപയോഗിക്കാതെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലൂടെയും കാല്‍നടയായാണ് പ്രചരണം നടത്തിയത്. നാല്‍പ്പതിനായിരത്തിലധികം ആളുകള്‍ ഇതിനകം കത്തില്‍ ഒപ്പുവച്ചുകഴിഞ്ഞു. ഓട്ടോഡ്രൈവര്‍മാര്‍, നിര്‍മ്മാണത്തൊഴിലാളികള്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, പൂക്കച്ചവടക്കാര്‍, വീട്ടുജോലിക്കാര്‍, കര്‍ഷകര്‍, ആക്ടിവിസ്റ്റുകള്‍, അഭിഭാഷകര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍,ലൈംഗിക തൊഴിലാളികള്‍ ഉള്‍പ്പെടെ സമൂഹത്തിന്റെ നാനാതുറകളില്‍നിന്നുളളവര്‍ ക്യാംപെയ്‌ന്റെ ഭാഗമായി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിലാണ് ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ പതിനൊന്ന് പ്രതികളെയും ഗുജറാത്ത് സര്‍ക്കാര്‍ വിട്ടയച്ചത്. പതിനാല് വര്‍ഷത്തെ ജയില്‍വാസം, പ്രായം, കുറ്റകൃത്യത്തിന്റെ സ്വഭാവം, ജയിലിലെ പെരുമാറ്റം എന്നിവ കണക്കിലെടുത്താണ് കുറ്റവാളികളെ സര്‍ക്കാര്‍ വെറുതെവിട്ടത്. പ്രതികളെ വിട്ടയച്ചതിനെതിരെ വലിയ രീതിയില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. 2002 മാര്‍ച്ച് മൂന്നിന് ഗുജറാത്ത് കലാപത്തിനിടെയാണ് ബില്‍ക്കിസ് ബാനു കൂട്ട ബലാത്സംഗത്തിനിരയായത്. ബില്‍ക്കിസ് അന്ന് അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു. അവരുടെ മൂന്നുവയസുകാരിയായ മകളുള്‍പ്പെടെ കുടുംബത്തിലെ ഏഴ് സ്ത്രീകളെയാണ് അക്രമികള്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. 

Contact the author

National Desk

Recent Posts

National Desk 1 day ago
National

ഷര്‍ജീല്‍ ഇമാമിനെ വെറുതെ വിട്ടതിനെതിരെ ഡല്‍ഹി പൊലീസ് ഹൈക്കോടതിയില്‍

More
More
National Desk 1 day ago
National

യു പി കോടതിയുടെ സമന്‍സ് ചോദ്യം ചെയ്ത് റാണ അയ്യൂബ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി

More
More
National Desk 1 day ago
National

ഭാരത് ജോഡോ യാത്ര രണ്ടാം ഘട്ടത്തിനൊരുങ്ങി കോണ്‍ഗ്രസ്; പോര്‍ബന്തറില്‍നിന്ന് തുടക്കം

More
More
National Desk 2 days ago
National

ഗൗരി ലങ്കേഷിന്റെ വിധി പ്രതീക്ഷിച്ചാണ് ഞാന്‍ ജീവിക്കുന്നത്- നടന്‍ അതുല്‍ കുമാര്‍

More
More
National Desk 2 days ago
National

രണ്ടുവര്‍ഷമായി ഓര്‍മ്മക്കുറവുണ്ട്, ഡയലോഗുകള്‍ പോലും മറന്നുപോകുന്നു; ആരോഗ്യാവസ്ഥയെക്കുറിച്ച് നടി ഭാനുപ്രിയ

More
More
National Desk 2 days ago
National

പര്‍വേസ് മുഷറഫിനെക്കുറിച്ചുളള ട്വീറ്റ് വിവാദം; വിശദീകരണവുമായി ശശി തരൂര്‍

More
More