മുഖഭാവങ്ങളില്‍ നിഗൂഢത നിറച്ച് മമ്മൂട്ടി; റോഷാക്കിന്‍റെ പുതിയ സ്റ്റില്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

കൊച്ചി: മമ്മൂട്ടി നായകനായി എത്തുന്ന 'റോഷാക്കി'ന്‍റെ പുതിയ സ്റ്റില്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. മുഖഭാവങ്ങളില്‍ നിഗൂഢത നിറച്ച മമ്മൂട്ടിയെയാണ് ചിത്രത്തില്‍ കാണാന്‍ സാധിക്കുക. ചിത്രത്തിന്‍റെ പേര് പോലെ സിനിമയും വ്യത്യസ്ത അനുഭവം നല്‍കുമെന്നാണ് പോസ്റ്ററില്‍ നിന്നും ടീസറില്‍ നിന്നും വ്യക്തമാകുന്നത്. മമ്മൂട്ടിയാണ് സ്റ്റിൽ പങ്കുവച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ ചിത്രത്തിലെ കഥാപാത്ര ലുക്കാണ് ഫോട്ടോയിൽ ഉള്ളത്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ഒക്ടോബര്‍ 7-നാണ് തിയേറ്ററിലെത്തുക.

സിനിമയുടെ സെന്‍സറിംഗ് കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. യു സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചത്. കെട്ട്യോളാണ് എന്‍റെ മാലാഖ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീർ ഒരുക്കുന്ന ചിത്രമാണ് റോഷാക്ക്. മമ്മൂട്ടിയുടെ പ്രൊഡക്ഷന്‍ കമ്പനി തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയുടെ ചിത്രീകരണം കൊച്ചിയിലും സമീപ പ്രദേശങ്ങളിലുമായാണ് പൂര്‍ത്തിയാക്കിയത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

റോഷാക്കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വളരെ ശ്രദ്ധ നേടിയിരുന്നു. നിഗൂഢത നിറഞ്ഞു നില്‍ക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ആരാധകരുമായി പങ്കുവെച്ചത്. ഷറഫുദ്ദീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ, മണി ഷൊർണ്ണൂർ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബിലീസ് എന്നീ ചിത്രങ്ങളുടെ രചന നിർവഹിച്ച സമീർ അബ്ദുളാണ് തിരക്കഥ ഒരുക്കുന്നത്. നിമിഷ് രവിയാണ് ഛായാഗ്രഹണം. ത്രില്ലര്‍ വിഭാഗത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 

Contact the author

Entertainment Desk

Recent Posts

Movies

ബോളിവുഡില്‍ നിറത്തിന്റെ പേരില്‍ വിവേചനം നേരിടേണ്ടിവന്നിട്ടുണ്ട്- പ്രിയങ്കാ ചോപ്ര

More
More
Web Desk 17 hours ago
Movies

അഹാനയും ഷൈനും ഒന്നിക്കുന്നു; 'അടി' തിയേറ്ററിലേക്ക്

More
More
Movies

കാതല്‍; റിലീസ് നീളുമെന്ന് റിപ്പോര്‍ട്ട്‌

More
More
Web Desk 2 days ago
Movies

കൊറോണ പേപ്പേഴ്സ്; ട്രെയിലര്‍ പുറത്തിറങ്ങി

More
More
Movies

'നീലവെളിച്ചം നേരത്തെ എത്തും'; പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചു

More
More
Web Desk 4 days ago
Movies

'എങ്കിലും ചന്ദ്രികേ' ഒടിടിയിലേക്ക്

More
More