മമ്മൂട്ടി പ്രതികരിച്ചത് നന്നായി; വിലക്ക് എന്ന വാക്ക് തന്നെ ഒഴിവാക്കണം - സംവിധായകന്‍ വിനയന്‍

കൊച്ചി: നടന്‍ ശ്രീനാഥ്‌ ഭാസിക്ക് വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ മമ്മൂട്ടി പ്രതികരിച്ചത് നന്നായിയെന്ന് സംവിധായകന്‍ വിനയന്‍. വിലക്ക് എന്ന വാക്ക് തന്നെ ഒഴിവാക്കപ്പെടണം. മറ്റ് ശിക്ഷാരീതികള്‍ സ്വീകരിക്കാമെന്നും വിനയന്‍ റിപ്പോര്‍ട്ടര്‍ ടി വിയോട് പറഞ്ഞു. ഇന്നലെയാണ് ശ്രീനാഥ് ഭാസിക്ക് മമ്മൂട്ടി പിന്തുണ പ്രഖ്യാപിച്ചത്. സിനിമ ചെയ്യുന്നതില്‍ നിന്നും വിലക്കാന്‍ പാടില്ലെന്നും ആരുടെയും തൊഴില്‍ നിഷേധിക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ചട്ടമ്പി എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിനിടെ ചോദിച്ച ചോദ്യങ്ങള്‍ ഇഷ്ടപ്പെടാതിരുന്ന ശ്രീനാഥ് ഭാസി മോശം ഭാഷയില്‍ സംസാരിച്ചെന്നും സ്ഥാപനത്തിന്റെ ക്യമറാമാനോട് മോശമായി പെരുമാറിയെന്നും ചൂണ്ടിക്കാണിച്ച് അവതാരക നല്‍കിയ പരാതിയെ തുടര്‍ന്നാണ്‌ നിർമ്മാതാക്കളുടെ സംഘടന ശ്രീനാഥ് ഭാസിക്ക് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'മമ്മൂട്ടിയുടെ പ്രതികരണം നന്നായി. വിലക്ക് എന്ന വാക്ക് തന്നെ ഒഴിവാക്കണമെന്നാണ് താന്‍ കരുതുന്നത്. ഇത്തരം വിലക്കുകള്‍ ഏര്‍പ്പെടുത്തുമ്പോള്‍ പലരും സിനിമയില്‍ നിന്നുതന്നെ ഔട്ടായി പോകും. അവരെ സിനിമാ മേഖലയ്ക്ക് ആവശ്യമില്ലെന്ന തോന്നല്‍ പലരുടെയും ഉള്ളില്‍ വളരും. സംഘടനകൾ നൽകിയ വിലക്ക് മൂലം നടന്‍ തിലകന്റെ മികച്ച അഭിനയ മുഹൂർത്തങ്ങളാണ് നഷ്ടമായത്. തനിക്കും പത്ത് വർഷത്തോളം നഷ്ടമായി. ഇപ്പോൾ തനിക്ക് വരുന്ന പല ഫോൺ കോളുകളിലും വിനയന്റെ പത്ത് വർഷങ്ങൾ നഷ്ടപ്പെടുത്തിയത് ദുഃഖം തോന്നുന്നു എന്ന് പറയുന്നുണ്ട്. അതുകൊണ്ട് ഇനി പ്രയോജനമില്ല. ആരും തനിക്ക് വേണ്ടിയോ തിലകന്‍ ചേട്ടനുവേണ്ടിയോ അന്ന് പ്രതികരിച്ചിരില്ല. നടന്‍ ശ്രീനാഥ് ഭാസി ചെയ്തതിനെ ന്യായികരിക്കാന്‍ താന്‍ തയ്യാറല്ല. ഇപ്പോഴത്തെ യുവ നടന്മാര്‍ കുറച്ചുകൂടി അച്ചടക്കം പാലിക്കണം' - വിനയന്‍ പറഞ്ഞു. 

Contact the author

Web Desk

Recent Posts

Web Desk 16 hours ago
Keralam

വൈകി വന്ന നീതി; അയോഗ്യത പിന്‍വലിച്ചതിനെക്കുറിച്ച് മുഹമ്മദ് ഫൈസല്‍

More
More
Web Desk 16 hours ago
Keralam

ഒന്നാംക്ലാസ് പ്രവേശന പ്രായം 5 വയസ്സുതന്നെയെന്ന് മന്ത്രി ശിവൻകുട്ടി

More
More
Web Desk 19 hours ago
Keralam

ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയ നടപടിക്കെതിരെ എ രാജ സുപ്രീം കോടതിയില്‍

More
More
Web Desk 21 hours ago
Keralam

കെ കെ രമയുടെ വലതുകൈ ലിഗമെന്റിന് ക്ഷതം; 8 ആഴ്ച്ച വിശ്രമം വേണമെന്ന് നിർദേശം

More
More
Web Desk 21 hours ago
Keralam

സ്ത്രീകളെ ശരീരമായി മാത്രം കാണുന്ന അധമ കാഴ്ചപ്പാടാണ് സുരേന്ദ്രന്‍റേത്- മന്ത്രി വീണ ജോര്‍ജ്ജ്

More
More
Web Desk 22 hours ago
Keralam

സിപിഎമ്മിലെ സ്ത്രീകള്‍ പൂതനകളെപ്പോലെയെന്ന പരാമര്‍ശം; കെ സുരേന്ദ്രനെതിരെ പൊലീസ് കേസെടുത്തു

More
More