ഇടത് പ്രതിഷേധം; ചെന്നൈയില്‍ ജാതിമതില്‍ പൊളിച്ചുനീക്കി

തിരുവള്ളൂര്‍: ഇടതുസംഘടനകളുടെയും ജാതിവിരുദ്ധ പോരാട്ടങ്ങളുടെയും ഭാഗമായി തമിഴ്നാട്ടിലെ തിരുവള്ളൂര്‍ ജില്ലയിലെ തോക്കമൂരില്‍ ജാതിമതില്‍ ജില്ലാ ഭരണകൂടം പൊളിച്ചുനീക്കി. ദളിത്‌ സമുദായക്കാരുടെ കോളനികള്‍ക്കിരുവശവുമായി മേല്‍ ജാതിക്കാരായ വണ്ണിയര്‍ സമുദായക്കാര്‍ കെട്ടിയ മതിലാണ് ജില്ല കലക്ടറുടെ ഉത്തരവിനെ തുടര്‍ന്ന് പൊളിച്ചുനീക്കിയത്. ദളിത്‌ സമുദായക്കാരുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ട് എട്ടടി ഉയരുള്ള മതില്‍ കെട്ടിയ നടപടിക്കെതിരെ സിപിഎം ഉള്‍പ്പെടെയുള്ള ഇടതുപാര്‍ട്ടികളും സംഘടനകളും നേരത്തെ മുതല്‍ സമരങ്ങളും പ്രക്ഷോഭങ്ങളും സംഘടിപ്പിച്ചിരുന്നു. ഇതിനോടുവിലാണ് ഇപ്പോള്‍ അധികാരികള്‍ മതില്‍ പൊളിച്ചുനീക്കാന്‍ തീരുമാനമെടുത്തത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആറുവര്‍ഷം മുന്‍പാണ് തിരുവള്ളൂര്‍ ജില്ലയിലെ തോക്കമൂരിയില്‍ സ്ഥിതി ചെയ്യുന്ന ദ്രൗപതിയമ്മന്‍ ക്ഷേത്രത്തിനടുത്ത് മതില്‍ കെട്ടിയത്. ഇതോടൊപ്പം ദളിത്‌ വിഭാഗത്തില്‍ പെട്ടവരോട് സംസാരിക്കരുത്, അവരെ വഴി നടത്തരുത്, അവരെ കൃഷിപ്പണിക്ക് വിളിക്കരുത്, അവരില്‍ പെട്ടവര്‍ മരണപ്പെട്ടാല്‍ ശ്മശാനത്തില്‍ അടക്കം ചെയ്യാന്‍ സമ്മതിക്കരുത് തുടങ്ങിയ പെരുമാറ്റച്ചട്ടങ്ങുളും മേല്ജാതിക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ കടുത്ത അസംതൃപതി നിലനിക്കുകയാണ്. ഇതിനിടയിലാണ് വണ്ണിയര്‍ സമുദായക്കാര്‍ പുറമ്പോക്കിലേക്കുള്ള ദളിതരുടെ പ്രവേശനം തടഞ്ഞുകൊണ്ട്‌ കൂടുതല്‍ പ്രകോപനം സൃഷ്ടിച്ചത്. ഇതാണ് വലിയ പ്രതിഷേധത്തിലേക്ക് നയിച്ചത്.  

Contact the author

National Desk

Recent Posts

National Desk 14 hours ago
National

ആര്‍ട്ടിസ്റ്റ് വിവാന്‍ സുന്ദരം അന്തരിച്ചു

More
More
National Desk 17 hours ago
National

എന്റെ വീട് രാഹുലിന്റെയും; ക്യാംപെയ്‌നുമായി കോണ്‍ഗ്രസ്

More
More
National Desk 17 hours ago
National

കര്‍ണാടക തെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് മേയ് 10 ന്, വോട്ടെണ്ണല്‍ 13 ന്

More
More
National Desk 18 hours ago
National

മോദി സ്വയം 'അഴിമതി വിരുദ്ധന്‍' എന്ന് വിളിക്കുന്നത് നിര്‍ത്തണം- മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

More
More
National Desk 19 hours ago
National

മതവികാരം വ്രണപ്പെടുത്തി; നടി തപ്സി പന്നുവിനെതിരെ പരാതി

More
More
National Desk 20 hours ago
National

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിൻവലിച്ചു

More
More