വടക്കഞ്ചേരി വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം 9 ആയി

പാലക്കാട്‌: പാലക്കാട്‌ വടക്കഞ്ചേരി ദേശിയ പാതയില്‍ വന്‍ വാഹനാപകടം. അമിത വേഗതയിലായിരുന്ന ടൂറിസ്റ്റ് ബസും കെ എസ് ആര്‍ ടി സി ബസും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 9 പേര്‍ മരണപ്പെടുകയും 10 പേരുടെ നിലഗുരുതരമായി തുടരുകയുമാണ്. ടൂറിസ്റ്റ് ബസിലുണ്ടായിരുന്നത് എറണാകുളം ബസേലിയോസ് വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പുറപ്പെട്ട സംഘമാണ്. 37 വിദ്യാര്‍ത്ഥികളും അഞ്ച് അധ്യാപകരും രണ്ട് ബസ് ജീവനക്കാരുമാണ് ബസിലുണ്ടായിരുന്നത്. മരണപ്പെട്ട 9 പേരെയും തിരിച്ചറിഞ്ഞു. ഇതില്‍ അഞ്ച് പേര്‍ വിദ്യാര്‍ത്ഥികളും ഒരാള്‍ അധ്യാപകനും മൂന്ന് പേര്‍ കെഎസ്ആര്‍ടിസി യാത്രക്കാരുമാണ്.

ടൂറിസ്റ്റ് ബസിന്‍റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, ബസപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് എത്രയും വേഗം ധനസഹായം നല്‍കുമെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്കും അടിയന്തിര ധനസഹായം എത്തിക്കുമെന്നും മന്ത്രി അറിയിച്ചു. വടക്കഞ്ചേരി ബസപകടത്തിന് പിന്നാലെ പ്രതികരണവുമായി ഗതാഗത മന്ത്രി ആന്‍റണി രാജുവും രംഗത്തെത്തി. വിനോദയാത്ര പോകുന്ന ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ ആര്‍ ടി യോ ഓഫ്സില്‍ നല്‍കണം. ഡ്രൈവര്‍മാരുടെ ഡ്രൈവിങ് പശ്ചാത്തലം, എക്‌സ്പീരിയന്‍സ് തുടങ്ങിയവ വളരെ പ്രാധാന്യത്തോടെ കാണണമെന്നും മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്യുമെന്നും മന്ത്രി പറഞ്ഞു. 

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

രാജ്യത്തുനിന്ന് വര്‍ഗീയത ഇല്ലാതാക്കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ- രമേശ് ചെന്നിത്തല

More
More
Web Desk 1 day ago
Keralam

സിദ്ധാര്‍ത്ഥിന്റെ ദുരൂഹ മരണം; എസ് എഫ് ഐ നേതാക്കള്‍ കീഴടങ്ങി

More
More
Web Desk 1 day ago
Keralam

സമരാഗ്നി വേദിയില്‍ ദേശീയ ഗാനം തെറ്റിച്ച് പാടി പാലോട് രവി; പാടല്ലേ സിഡി ഇടാമെന്ന് ടി സിദ്ദിഖ്

More
More
Web Desk 2 days ago
Keralam

ഗവര്‍ണര്‍ രാഷ്ട്രപതിക്കു വിട്ട ലോകായുക്ത നിയമഭേദഗതി ബില്ലിന് അംഗീകാരം

More
More
Web Desk 2 days ago
Keralam

മോദി കേരളത്തില്‍ സ്ഥിരതാമസമാക്കിയാലും ബിജെപി ഇവിടെ ജയിക്കില്ല- എംവി ഗോവിന്ദന്‍

More
More
Web Desk 3 days ago
Keralam

ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; മലപ്പുറത്ത് ഇടി, പൊന്നാനിയില്‍ അബ്ദുസമദ് സമദാനി

More
More