ബാലചന്ദ്രകുമാര്‍ കൈമാറിയ ശബ്ദ സന്ദേശം ദിലീപിന്‍റെതാണെന്ന് എഫ്എസ്എല്‍ റിപ്പോര്‍ട്ട്‌

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ ശബ്ദ സന്ദേശം ദിലീപിന്‍റെത് തന്നെയാണെന്ന് എഫ്എസ്എല്‍ റിപ്പോര്‍ട്ട്‌. ശബ്ദം വ്യാജമല്ലെന്നും കൃത്രിമം നടത്തിയിട്ടില്ലെന്നും പരിശോധന ഫലത്തില്‍ പറയുന്നു. 40 -ഓളം ശബ്ദ സന്ദേശങ്ങളാണ് ബാലചന്ദ്രകുമാര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയത്. ഇതില്‍ ദിലീപിന്‍റെ സഹോദരന്‍ അനൂപ്‌, സുരാജ്, അപ്പു, ശരത് എന്നിവരുടെയും ഫോണ്‍ സംഭാഷണങ്ങള്‍ ഉള്‍പ്പെട്ടിരുന്നു. ഈ ശബ്ദങ്ങളെല്ലാം ഇവരുടെതാണെന്ന് തെളിഞ്ഞു. ഇതോടെ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെയുള്ള തെളിവ് ശക്തമായിരിക്കുകയാണ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, വിചാരണകോടതി മാറ്റണമെന്നാവശ്യവുമായി അതിജീവിത സുപ്രീംകോടതിയെ അടുത്തിടെ സമീപിച്ചിരുന്നു. പ്രതിക്ക് കേസ് പരിഗണിക്കുന്ന ജഡ്ജിയുമായി വ്യക്തിബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അതിജീവിത സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. പ്രതിയും ജഡ്ജിയും തമ്മില്‍ ബന്ധമുണ്ടെന്ന രേഖകള്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ കൈവശമുണ്ടെന്നും അതിജീവിത കോടതിയെ അറിയിച്ചിരുന്നു. വ്യക്തിപരമായ മുന്‍വിധിയോടെയാണ് സെഷന്‍സ് ജഡ്ജി പ്രോസിക്യൂഷനോട് പെരുമാറുന്നത്. ഇതിനോടകം രണ്ട് പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ കേസില്‍ നിന്ന് പിന്മാറി. വിസ്താരത്തിനിടയില്‍ പ്രതിയുടെ അഭിഭാഷകന്‍ അന്തസ്സും മാന്യതയും ഹനിക്കുന്ന ചോദ്യങ്ങള്‍ ഉന്നയിച്ചു. എന്നാല്‍ ഇത് തടയാന്‍ സെഷന്‍സ് ജഡ്ജി തയ്യാറായില്ലെന്നും അതിജീവിത ഹര്‍ജിയില്‍ ആരോപിക്കുന്നു. 

Contact the author

Web Desk

Recent Posts

Web Desk 18 hours ago
Keralam

ലോക്‌സഭാ തെരഞ്ഞെടുപ്പ്; സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

More
More
Web Desk 21 hours ago
Keralam

മൂന്ന് തവണ നോട്ടീസ് അവഗണിച്ചു; സുരാജ് വെഞ്ഞാറമൂടിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനൊരുങ്ങി എംവിഡി

More
More
Web Desk 23 hours ago
Keralam

ടിപി ചന്ദ്രശേഖരന്റെ പേര് പറഞ്ഞ് വടകരയിലെ വികസനപ്രവര്‍ത്തനങ്ങള്‍ തടയരുത്- കെ കെ ശൈലജ

More
More
Web Desk 1 day ago
Keralam

അമ്മയും കുടുംബവുമുണ്ടെന്ന് പറഞ്ഞ പ്രതികള്‍ ടിപിയുടെ കുടുംബത്തെക്കുറിച്ച് ഓര്‍ത്തില്ല- കെ കെ രമ

More
More
Web Desk 1 day ago
Keralam

കോൺഗ്രസ് ലീഗിനെ വീണ്ടും വഞ്ചിച്ചു - കെ ടി ജലീല്‍

More
More
Web Desk 1 day ago
Keralam

'എന്നെ അറസ്റ്റ് ചെയ്താല്‍ മുഖ്യമന്ത്രിയുടെ മകളും ജയിലിലാകും'- സാബു ജേക്കബ്

More
More