ചോളകാലഘട്ടത്തില്‍ ഹിന്ദു മതം ഉണ്ടായിരുന്നില്ല; വെട്രിമാരനെ പിന്തുണച്ച് കമല്‍ ഹാസന്‍

ചെന്നൈ: രാജ രാജ ചോളന്‍ ഹിന്ദു രാജാവായിരുന്നില്ലെന്ന സംവിധായകന്‍ വെട്രിമാരന്റെ പ്രസ്താവനയെ പിന്തുണച്ച് നടന്‍ കമല്‍ ഹാസന്‍. രാജ രാജ ചോളന്‍ ഹിന്ദു രാജാവായിരുന്നു എന്ന് പറയാനാവില്ലെന്നും അക്കാലത്ത് ഹിന്ദു മതം എന്നൊന്ന് ഉണ്ടായിരുന്നില്ലെന്നും കമല്‍ ഹാസന്‍ പറഞ്ഞു. 'രാജ രാജ ചോളന്റെ കാലത്ത് ഹിന്ദു മതം എന്നൊരു പേരുണ്ടായിരുന്നില്ല. വൈനവം, ശൈവം, സമാനം എന്നിങ്ങനെയായിരുന്നു ആ പേരുകള്‍. ബ്രിട്ടീഷുകാരാണ് ഹിന്ദു എന്ന പേര് കൊണ്ടുവന്നത്. മറ്റ് പേരുകള്‍ പറയാന്‍ സാധിക്കാത്തതിനാലാണ് അവര്‍ അവയെല്ലാം ചേര്‍ത്ത് ഹിന്ദു എന്ന് വിളിച്ചത്. തൂത്തുകുടിയെ തുടികോറിന്‍ ആക്കിയതുപോലെയാണ് അത്'- കമല്‍ ഹാസന്‍ പറഞ്ഞു.

ചരിത്രത്തിന്റെ യഥാര്‍ത്ഥ അസ്ഥിത്വം ഇല്ലാതാക്കി അതിനെ ഹിന്ദുത്വവല്‍ക്കരിക്കാനുളള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് കഴിഞ്ഞ ദിവസം ഒരു പരിപാടിക്കിടെ വെട്രിമാരന്‍ പറഞ്ഞത്. പൊന്നിയിന്‍ സെല്‍വനില്‍ രാജ രാജ ചോളനെ ഹിന്ദു രാജാവായാണ് മണിരത്‌നം അവതരിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'കല ജനങ്ങളെ പ്രതിഫലിപ്പിക്കുന്ന ഒന്നാണ്. അതിനെ ശരിയായ രീതിയില്‍ നാം കൈകാര്യം ചെയ്യേണ്ടതുണ്ട്. നമ്മുടേതുമാത്രമായിരുന്ന പ്രതീകങ്ങളെല്ലാം കവര്‍ന്നെടുക്കുകയാണ്. തിരുവളളുവരെ കാവിവല്‍ക്കരിച്ചും രാജ രാജ ചോളനെ ഹിന്ദു രാജാവായി അവതരിപ്പിച്ചും ഇത്തരം സംഭവങ്ങള്‍ നടന്നുകൊണ്ടേയിരിക്കുന്നു. സിനിമ സാധാരണക്കാരായ ജനങ്ങളിലേക്ക് എളുപ്പം എത്തിച്ചേരുന്ന ഒരു മാധ്യമമാണ്. അതിനാല്‍ അതിലൂടെ കടത്തിവിടുന്ന രാഷ്ട്രീയത്തെ നാം തിരിച്ചറിയേണ്ടതുണ്ട്'- എന്നാണ് വെട്രിമാരന്‍ പറഞ്ഞത്.

Contact the author

National Desk

Recent Posts

National Desk 14 hours ago
National

ആര്‍ട്ടിസ്റ്റ് വിവാന്‍ സുന്ദരം അന്തരിച്ചു

More
More
National Desk 17 hours ago
National

എന്റെ വീട് രാഹുലിന്റെയും; ക്യാംപെയ്‌നുമായി കോണ്‍ഗ്രസ്

More
More
National Desk 17 hours ago
National

കര്‍ണാടക തെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് മേയ് 10 ന്, വോട്ടെണ്ണല്‍ 13 ന്

More
More
National Desk 18 hours ago
National

മോദി സ്വയം 'അഴിമതി വിരുദ്ധന്‍' എന്ന് വിളിക്കുന്നത് നിര്‍ത്തണം- മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

More
More
National Desk 19 hours ago
National

മതവികാരം വ്രണപ്പെടുത്തി; നടി തപ്സി പന്നുവിനെതിരെ പരാതി

More
More
National Desk 20 hours ago
National

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിൻവലിച്ചു

More
More