ഗോവയിലെ വീട്ടിലേക്ക് താമസക്കാരെ ക്ഷണിച്ച് യുവരാജ് സിംഗ്; വാടക 1200 രൂപ

ഡല്‍ഹി: ഗോവയിലെ തന്‍റെ അവധിക്കാല വസതി വടക്ക് കൊടുക്കാനൊരുങ്ങി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗ്. കാസാംസിഗ് എന്ന് പേര് നല്‍കിയിരിക്കുന്ന വീടിന് 1200 രൂപയാണ് ഒരു ദിവസത്തെ വാടക. ഗോവയിലെ ചപ്പാര നദിക്കടുത്താണ് വീട്. ഇവിടെ താമസിക്കുന്നവര്‍ക്ക് ഗോവയുടെ ഗ്രാമ ഭംഗിയും കടലിന്റെ സൌന്ദര്യവും ആസ്വദിക്കാന്‍ കഴിയുന്ന തരത്തിലാണ് വീട് നിര്‍മ്മിച്ചിരിക്കുന്നതെന്നും യുവരാജ് സിംഗ് തന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു. ഈ മാസം 28- നാണ് ബുക്കിംഗ് ആരംഭിക്കുന്നത്. ബുക്കിംഗിനായി https://airbnb.com/yuvrajsingh എന്ന ലിങ്ക് ഉപയോഗപ്പെടുത്താം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലമാണ് ഗോവയിലെ ഈ അവധിക്കാല വസതി. തനിക്ക് ഏറ്റവും പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കുന്നത് ഇവിടെയാണ്. നിങ്ങള്‍ക്കും നിങ്ങളുടെ പ്രിയപ്പെട്ടവരുമായി വന്ന് ഈ സ്ഥലം ആസ്വദിക്കാവുന്നതാണെന്നും' യുവരാജ് സിംഗ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 6 പേര്‍ അടങ്ങുന്ന ഒരു സംഘത്തിനാണ് വീട് വാടകയ്ക്ക് നല്‍കുക. താമസക്കാര്‍ക്ക് കുളിക്കാന്‍ വസതിക്ക് മുന്‍പില്‍ ഒരു നീന്തല്‍ കുളം ഒരുക്കിയിട്ടുണ്ട്. വീട്ടില്‍ താമസിക്കാനെത്തുവരെ വെർച്വൽ റിയാലിറ്റി സാങ്കേതിക വിദ്യയിലൂടെ യുവരാജ് സിംഗാണ് സ്വാഗതം ചെയ്യുക. 

Contact the author

Web Desk

Recent Posts

National Desk 14 hours ago
National

ആര്‍ട്ടിസ്റ്റ് വിവാന്‍ സുന്ദരം അന്തരിച്ചു

More
More
National Desk 17 hours ago
National

എന്റെ വീട് രാഹുലിന്റെയും; ക്യാംപെയ്‌നുമായി കോണ്‍ഗ്രസ്

More
More
National Desk 17 hours ago
National

കര്‍ണാടക തെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് മേയ് 10 ന്, വോട്ടെണ്ണല്‍ 13 ന്

More
More
National Desk 18 hours ago
National

മോദി സ്വയം 'അഴിമതി വിരുദ്ധന്‍' എന്ന് വിളിക്കുന്നത് നിര്‍ത്തണം- മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

More
More
National Desk 19 hours ago
National

മതവികാരം വ്രണപ്പെടുത്തി; നടി തപ്സി പന്നുവിനെതിരെ പരാതി

More
More
National Desk 20 hours ago
National

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിൻവലിച്ചു

More
More