ശരീരവണ്ണത്തിന്റെ പേരിൽ സിനിമയിൽനിന്ന് മാറ്റിനിർത്തിയിട്ടുണ്ട്- അപർണാ ബാലമുരളി

കൊച്ചി: ശരീരവണ്ണത്തിന്റെ പേരില്‍ സിനിമയില്‍നിന്ന് മാറ്റിനിര്‍ത്തപ്പെട്ടിട്ടുണ്ടെന്ന് നടി അപര്‍ണാ ബാലമുരളി. വണ്ണമുളളതുകൊണ്ട് സിനിമയില്‍ സെലക്ട് ചെയ്യാതിരിക്കുന്നത് ഒരുപാട് വിഷമമുണ്ടാക്കിയിട്ടുണ്ടെന്ന് അപര്‍ണ പറഞ്ഞു. മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു തടി മൂലം സിനിമാ മേഖലയിലുണ്ടാവുന്ന മാറ്റിനിര്‍ത്തലുകളെക്കുറിച്ച് നടി തുറന്നുപറഞ്ഞത്.

'സൂരറൈ പോട്രിനാണ് ദേശീയ അവാര്‍ഡ് ലഭിച്ചത്. അത് കഴിഞ്ഞാണ് എനിക്ക് ഈ തടിയുടെ കാര്യങ്ങളൊക്കെ കേള്‍ക്കേണ്ടിവരുന്നത്. ശരീരം തടിച്ചാലും മെലിഞ്ഞാലും നമ്മുടെ കോണ്‍ഫിഡന്‍സാണ് ഏറ്റവും പ്രധാനം. ചില സിനിമകളില്‍ കഥാപാത്രം ഫിറ്റായ ഒരാളാണ് എന്നാണ് പറയുന്നതെങ്കില്‍ നമുക്കത് മനസിലാക്കാം. പക്ഷേ അതിനപ്പുറം, ഒരു സാധാരണ സ്ത്രീയെ സ്‌ക്രിപ്റ്റില്‍ എഴുതിയിട്ട് അയ്യോ നിങ്ങള്‍ തടിച്ചിട്ടാണ് ഇരിക്കുന്നത് പറയുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് എനിക്ക് തോന്നുന്നത്'-അപര്‍ണ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'തടിയുളളതുകൊണ്ടുമാത്രം സിനിമയില്‍ സെലക്ട് ചെയ്യാതിരിക്കുക, തടിയുണ്ട് അതുകൊണ്ട് ശരിയാവില്ല എന്നൊക്കെ പറയുമ്പോള്‍ അത് കേള്‍ക്കാന്‍ ബുദ്ധിമുട്ടാണ്. ഞാന്‍ എന്റെ അമ്മയോട് എപ്പോഴും സങ്കടം പറയാറുളള കാര്യമിതാണ്. തടിയുടെ പേരില്‍ സിനിമയില്‍നിന്ന് ഒഴിവാക്കുന്നത്. ഞാന്‍ വലിയ താരമൊന്നുമല്ല. പക്ഷേ സിനിമയില്‍ കഥാപാത്രത്തിനുവേണ്ടി എന്തും ചെയ്യാന്‍ തയാറാണ്. ആ ഫാക്ടര്‍ അവിടെ ഉളളപ്പോള്‍തന്നെ തടിയുണ്ട് അതുകൊണ്ട് വേണ്ട എന്നുവയ്ക്കുന്നത് വേദനിപ്പിക്കുന്ന കാര്യമാണ്'-അപര്‍ണ കൂട്ടിച്ചേര്‍ത്തു. 

Contact the author

Entertainment Desk

Recent Posts

Web Desk 4 days ago
Movies

'മമ്മൂട്ടി സാര്‍ പ്രചോദനം, എന്റെ 'ഓമന' ഏവരുടെയും ഹൃദയം കീഴടക്കി'- കാതലിനെക്കുറിച്ച് നടന്‍ സൂര്യ

More
More
Web Desk 5 days ago
Movies

'മമ്മൂട്ടി സാര്‍, നിങ്ങളാണെന്റെ ഹീറോ, കാതല്‍ ഈ വര്‍ഷത്തെ മികച്ച ചിത്രം'- സാമന്ത

More
More
Movies

മമ്മൂട്ടിയുടെ മകനായി ജീവ; വൈഎസ്ആറിന്റെ ബയോപിക് 'യാത്ര-2' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

More
More
Movies

'വര്‍മ്മന്‍ ഇല്ലെങ്കില്‍ ജയിലര്‍ ഇല്ല'; വിനായകനെ പുകഴ്ത്തി രജനീകാന്ത്

More
More
Movies

മദ്യപിച്ച് അച്ഛനെ ചീത്തവിളിച്ചിട്ടുണ്ട്, പഠനവും ജീവിതവും പ്രണയവുമെല്ലാം തുലച്ചത് സിന്തറ്റിക് ലഹരി- ധ്യാന്‍ ശ്രീനിവാസന്‍

More
More
Movies

എന്നും അങ്ങയെപ്പോലെയാകാനാണ് ഞാന്‍ ശ്രമിക്കുന്നത്- മമ്മൂട്ടിക്ക് പിറന്നാളാശംസകളുമായി ദുല്‍ഖര്‍

More
More