മുകേഷ് അംബാനിക്കും കുടുംബത്തിനുമെതിരെ വധഭീഷണി; ഒരാള്‍ കസ്റ്റഡിയില്‍

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ സമ്പന്നനും ലോകത്തിലെ അതിസമ്പന്നരിലൊരാളും റിലയന്‍സ് ഇന്‍റസ്ട്രീസ് ചെയര്‍മാനുമായ മുകേഷ് അംബാനിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ വധഭീഷണി മുഴക്കിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. ബീഹാര്‍ സ്വദേശിയായ രാകേഷ് കുമാര്‍ മിശ്രയെയാണ് മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ഭീഷണിപ്പെടുത്താനായി ഉപയോഗിച്ച മൊബൈലും പോലീസ് കണ്ടെത്തി. ഇന്നലെ ഉച്ചക്ക് ഒരുമണിയോടെയാണ് മുകേഷ് അംബാനിക്കും കുടുംബത്തിനും വധഭീഷണി സന്ദേശം ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.

അംബാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മുംബെെയിലെ റിലയന്‍സ് ആശുപത്രിയിലാണ് അജ്ഞാത ഫോണ്‍ കോള്‍ എത്തിയത്. മുകേഷ് അംബാനിയുടെ ഭാര്യ നിതാ അംബാനി, മക്കളായ ആനന്ദ് അംബാനി, ആകാശ് അംബാനി എന്നിവര്‍ക്കെതിരെ പേരെടുത്ത് വധഭീഷണി മുഴക്കിയിരുന്നു. റിലയന്‍സ് ആശുപതി ബോംബുവെച്ച് തകര്‍ക്കുമെന്നും ഭീഷണിയില്‍ പറഞ്ഞിരുന്നു. വധഭീഷണി മുഴക്കിയ കേസില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്‌.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏകദേശം ഒന്നരമാസം മുന്‍പും ഇത്തരത്തില്‍ ആശുപത്രിയില്‍ അംബാനി കുടുംബത്തിനെതിരെ വധഭീഷണി സന്ദേശം ലഭിച്ചിരുന്നതായി വാര്‍ത്തയുണ്ടായിരുന്നു. ആഗസ്ത് 15 ന് വധഭീഷണി നടത്തിയ അജ്ഞാതന്‍ എട്ടു തവണയാണ് കോള്‍ ചെയ്തത്. പിന്നീട് ഇയാളെ മുംബൈയില്‍ വെച്ച് തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. 

Contact the author

National Desk

Recent Posts

National Desk 15 hours ago
National

ആര്‍ട്ടിസ്റ്റ് വിവാന്‍ സുന്ദരം അന്തരിച്ചു

More
More
National Desk 18 hours ago
National

എന്റെ വീട് രാഹുലിന്റെയും; ക്യാംപെയ്‌നുമായി കോണ്‍ഗ്രസ്

More
More
National Desk 18 hours ago
National

കര്‍ണാടക തെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് മേയ് 10 ന്, വോട്ടെണ്ണല്‍ 13 ന്

More
More
National Desk 19 hours ago
National

മോദി സ്വയം 'അഴിമതി വിരുദ്ധന്‍' എന്ന് വിളിക്കുന്നത് നിര്‍ത്തണം- മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

More
More
National Desk 20 hours ago
National

മതവികാരം വ്രണപ്പെടുത്തി; നടി തപ്സി പന്നുവിനെതിരെ പരാതി

More
More
National Desk 21 hours ago
National

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിൻവലിച്ചു

More
More