ദസറ ആഘോഷത്തില്‍ രാവണനുപകരം ഇഡിയുടെയും സി ബി ഐയുടെയും പേരെഴുതിയ കോലം കത്തിച്ച് കോണ്‍ഗ്രസ് പ്രതിഷേധം

അഹമ്മദാബാദ്: ദസറ ദിനത്തില്‍ ബിജെപിക്കെതിരെ വ്യത്യസ്ത പ്രതിഷേധവുമായി കോണ്‍ഗ്രസ്. രാവണനുപകരം കേന്ദ്ര ഏജന്‍സികളായ ഇഡിയുടെയും സി ബി ഐയുടെയും പേരെഴുതിയ കോലം കത്തിച്ചാണ് കോണ്‍ഗ്രസ് പ്രതിഷേധിച്ചത്. ഗുജറാത്തിലെ കച്ച് ജില്ലയിലെ കോണ്‍ഗ്രസ് കമ്മിറ്റി പ്രവര്‍ത്തകരാണ് വേറിട്ട ഈ പ്രതിഷേധത്തിനുപിന്നില്‍. ഭുജിലെ ഹമീര്‍സാറില്‍ നടന്ന പ്രതിഷേധത്തില്‍ വിലക്കയറ്റം, പണപ്പെരുപ്പം, ജിഎസ്ടി തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയ കോണ്‍ഗ്രസ് ബിജെപിക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. 

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെയും സോണിയാ ഗാന്ധിയെയും ചോദ്യംചെയ്തതിനുപിന്നാലെ കേന്ദ്ര ഏജന്‍സികളെ  പരസ്യമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ അടിച്ചമര്‍ത്താനാണ് ബിജെപി ശ്രമിക്കുന്നതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിലക്കയറ്റം, പണപ്പെരുപ്പം, ഇന്ധനവില വര്‍ധന, ജിഎസ്ടി, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണം, മോശം ആരോഗ്യ സൗകര്യങ്ങള്‍, ചെലവേറിയ വിദ്യാഭ്യാസം തുടങ്ങിയ പ്രശ്‌നങ്ങളാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നത്.  

Contact the author

National Desk

Recent Posts

National Desk 5 hours ago
National

ബിജെപിയുടെ നയങ്ങള്‍ ഇന്ത്യയെ വിഭജിക്കുമ്പോള്‍ ഭാരത് ജോഡോ യാത്ര രാജ്യത്തെ ഒന്നിപ്പിക്കും- ജയ്‌റാം രമേശ്

More
More
National Desk 6 hours ago
National

തെരഞ്ഞെടുപ്പ് ദിവസം പ്രധാനമന്ത്രി റോഡ്‌ ഷോ നടത്തി; പരാതിയുമായി കോണ്‍ഗ്രസ്

More
More
National Desk 1 day ago
National

ഭാരത് ജോഡോ യാത്രയെ മുഖ്യധാരാ മാധ്യമങ്ങള്‍ തമസ്‌കരിക്കുന്നു- അശോക് ഗെഹ്ലോട്ട്

More
More
National Desk 1 day ago
National

ഓള്‍ ഇന്ത്യ റേഡിയോയില്‍ ജോക്കിയായി ജോലി ചെയ്തിട്ടുണ്ട് - ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്

More
More
National Desk 1 day ago
National

സ്ത്രീകള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ഇസ്ലാമിക വിരുദ്ധം- അഹമ്മദാബാദ് ഇമാം

More
More
National Desk 1 day ago
National

രാഹുലിന്റെ ഭാരത് ജോഡോ യാത്ര അവസാനിക്കുമ്പോള്‍ പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ മഹിളാ മാര്‍ച്ച്

More
More