'എന്റെ ഭാര്യപോലും എന്നെ ഇങ്ങനെ ശകാരിക്കാറില്ല'; ഗവര്‍ണറെ പരിഹസിച്ച് അരവിന്ദ് കെജ്‌റിവാള്‍

ഡല്‍ഹി: ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാരും ലഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്‌സേനയും തമ്മിലുളള പോര് കനക്കുന്നതിനിടെ ഗവര്‍ണറെ പരിഹസിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌റിവാള്‍. ഗവര്‍ണര്‍ എഴുതുന്നതുപോലെ തന്റെ ഭാര്യപോലും തനിക്കായി പ്രണയലേഖനങ്ങള്‍  എഴുതിയിട്ടില്ലെന്ന് അരവിന്ദ് കെജ്‌റിവാള്‍ പറഞ്ഞു. ഗാന്ധി ജയന്തി ദിനത്തില്‍ കെജ്‌റിവാള്‍ രാജ്ഘട്ടില്‍ എത്താത്തതില്‍ അമര്‍ഷമറിയിച്ച് ഗവര്‍ണര്‍ അദ്ദേഹത്തിന് കത്തയച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് അരവിന്ദ് കെജ്‌റിവാളിന്റെ പ്രതികരണം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'എല്ലാ ദിവസവും ലഫ്റ്റനന്റ് ഗവര്‍ണര്‍ സാബ് എന്നെ ശകാരിക്കുന്നത്ര എന്റെ ഭാര്യപോലും എന്നെ വഴക്കുപറയാറില്ല. കഴിഞ്ഞ ആറുമാസത്തിനിടെ അദ്ദേഹം അയച്ച അത്രയും പ്രേമലേഖനങ്ങള്‍ ഇത്രയും കാലത്തിനിടെ എന്റെ ഭാര്യപോലും എഴുതിയിട്ടില്ല. ഗവര്‍ണര്‍ സാബ് താങ്കള്‍ അല്‍പ്പം ശാന്തനാകൂ. നിങ്ങളുടെ 'സൂപ്പര്‍ ബോസി'നോടും കുറച്ച് ശാന്തനാകാന്‍ പറയൂ'-അരവിന്ദ് കെജ്‌റിവാള്‍ ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു. 

ഈ വര്‍ഷം മെയ് മാസത്തിലാണ് ഡല്‍ഹി ലഫ്‌ററ്റനന്റ് ഗവര്‍ണറായി വിനയ് കുമാര്‍ സക്‌സേന അധികാരമേറ്റത്. അന്നുമുതല്‍ ആം ആദ്മി സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ നിരന്തരം പ്രശ്‌നങ്ങളാണ്.

Contact the author

National Desk

Recent Posts

National Desk 6 hours ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 6 hours ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 1 day ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 1 day ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More
National Desk 1 day ago
National

ഇന്ന് അവരാണെങ്കില്‍ നാളെ നമ്മളായിരിക്കും; മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ അകാലിദള്‍

More
More
National Desk 2 days ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More