സര്‍ക്കാര്‍ ജോലിക്കുളള പരീക്ഷകള്‍ ഇംഗ്ലീഷിലും ഹിന്ദിയിലും മാത്രമാക്കുന്നത് ജനാധിപത്യവിരുദ്ധം- കനിമൊഴി

ചെന്നൈ: സര്‍ക്കാര്‍ റിക്രൂട്ട്‌മെന്റ് പരീക്ഷകളില്‍ ഹിന്ദിയും ഇംഗ്ലീഷും മാത്രമേ ഉപയോഗിക്കാവൂ എന്ന കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തെ എതിര്‍ത്ത് ഡിഎംകെ എംപി കനിമൊഴി. എല്ലാ കാര്യങ്ങളിലും ഏകത്വം അടിച്ചേല്‍പ്പിക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്നും  ഭരണഘടന 22 ഭാഷകള്‍ അംഗീകരിച്ചിട്ടുണ്ട് എന്നിട്ടും എസ് എസ് സി പരീക്ഷകള്‍ രണ്ടുഭാഷകളില്‍ മാത്രമായി നടത്തുന്നത് ശരിയല്ലെന്നും കനിമൊഴി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അവരുടെ പ്രതികരണം.

'കേന്ദ്രസര്‍ക്കാരിന്റെ വിവിധ തസ്തികകളിലേക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ നടത്തുന്ന സിജിഎല്‍ പരീക്ഷകളില്‍ ഇംഗ്ലീഷും ഹിന്ദിയും മാത്രമേ ഉപയോഗിക്കാനാവൂ എന്ന കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനത്തെ ഞാന്‍ ശക്തമായി എതിര്‍ക്കുന്നു. ഇന്ത്യാ മഹാരാജ്യത്തിന്റെ പരമാധികാരം അതിന്റെ ബഹുസ്വരതയില്‍ വേരൂന്നിയതാണ്. എല്ലാത്തിലും ഏകത്വം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് ജനാധിപത്യ മനോഭാവത്തിന് വിരുദ്ധമാണ്. ഭരണഘടന 22 ഭാഷകളെ അംഗീകരിച്ചിട്ടുണ്ട്. എന്നിട്ടും വെറും രണ്ട് ഭാഷകളില്‍ മാത്രമായി എസ് എസ് സി പരീക്ഷകള്‍ നടത്തുന്നത് ശരിയല്ല'-കനിമൊഴി പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയും കേന്ദ്രസര്‍ക്കാരിന്റെ ഭാഷാവിവേചനത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. 'ഇരുപതിനായിരം ഒഴിവുകള്‍ നികത്താന്‍ വെറും രണ്ട് ഭാഷകളിലാണ് പരീക്ഷ നടത്തുന്നത്. തെരഞ്ഞെടുക്കപ്പെട്ട സ്ഥാനാര്‍ത്ഥികള്‍ ഏത് സംസ്ഥാനത്തേക്കും നിയമിക്കപ്പെടാം. കന്നഡയിലോ മറ്റേതെങ്കിലും പ്രാദേശിക ഭാഷയിലോ പരീക്ഷയെഴുതാനാവില്ല. ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനും ഭാഷാ വിവേചനത്തിനും മറ്റെന്തെങ്കിലും തെളിവ് ആവശ്യമുണ്ടോ'-എന്നാണ് കുമാരസ്വാമി ട്വീറ്റ് ചെയ്തത്.

Contact the author

National Desk

Recent Posts

National Desk 8 hours ago
National

ഷിന്‍ഡേക്കൊപ്പം പോയ 22 എംഎല്‍എമാര്‍ ഉദ്ധവിനൊപ്പം ചേരുമെന്ന് ശിവസേന മുഖപത്രം

More
More
National Desk 9 hours ago
National

മണിപ്പൂരില്‍ 24 മണിക്കൂറിനിടെ 10 പേര്‍ കൊല്ലപ്പെട്ടു

More
More
National Desk 9 hours ago
National

മെഡലുകള്‍ ഗംഗയിലെറിയും, മരണം വരെ നിരാഹാരമെന്ന് ഗുസ്തി താരങ്ങള്‍

More
More
National Desk 11 hours ago
National

ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണ ; രാജ്യവ്യാപക പ്രക്ഷോഭം പ്രഖ്യാപിച്ച് കര്‍ഷകർ

More
More
National Desk 12 hours ago
National

പഴയതോ പുതിയതോ അല്ല, എനിക്കെന്റെ ഇന്ത്യയെ തിരികെ വേണം- കപില്‍ സിബല്‍

More
More
National Desk 13 hours ago
National

ഗുസ്തി താരങ്ങളോട് അതിക്രൂരമായാണ് പൊലീസ് പെരുമാറിയത് - സാക്ഷി മാലിക്

More
More