രാഹുല്‍ ഗാന്ധിക്കൊപ്പം ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്ത് ഗൗരി ലങ്കേഷിന്റെ കുടുംബം

ബംഗളുരു: രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്ത് കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കുടുംബം. അമ്മ ഇന്ദിരയും സഹോദരി കവിതയുമാണ് ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്തത്. ഗൗരി ലങ്കേഷ് ഇന്ത്യയുടെ യഥാര്‍ത്ഥ ആത്മാവിനെ പ്രതിനിധീകരിക്കുന്നുവെന്നും അവരുടെ ആശയങ്ങള്‍ക്കൊപ്പമാണ് താന്‍ നിലകൊളളുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'ഗൗരി ലങ്കേഷ് സത്യത്തിനുവേണ്ടി നിലകൊണ്ടു. ഗൗരി സ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊണ്ടു. ഇന്ത്യയുടെ യഥാര്‍ത്ഥ ആത്മാവിനെ പ്രതിനിധീകരിക്കുന്ന ഗൗരി ലങ്കേഷിനും അവരെപ്പോലെ എണ്ണമറ്റ മറ്റുളളവര്‍ക്കുംവേണ്ടി ഞാന്‍ നിലകൊളളുന്നു. ഭാരത് ജോഡോ യാത്ര അവരുടെ ശബ്ദമാണ്. അതിനെ നിശബ്ദമാക്കാന്‍ ആര്‍ക്കും കഴിയില്ല'-രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ഗൗരി ലങ്കേഷിന്റെ അമ്മയുടെ കൈപിടിച്ച് നടക്കുന്ന ചിത്രവും അദ്ദേഹം പങ്കുവെച്ചു.

2017 സെപ്റ്റംബര്‍ അഞ്ചിനാണ് ഗൗരി ലങ്കേഷ് വെടിയേറ്റ് കൊല്ലപ്പെട്ടത്. നിരന്തരം സംഘപരിവാറിനെ വിമര്‍ശിച്ചിരുന്ന ഗൗരിക്ക് ഭീഷണിയുണ്ടായിരുന്നു. ജോലി കഴിഞ്ഞെത്തിയ ഗൗരി വീടിന്റെ ഗേറ്റ് തുറക്കുന്നതിനിടെയാണ് അക്രമികള്‍ വെടിയുതിര്‍ത്തത്. സംഭവത്തില്‍ തീവ്ര ഹിന്ദുത്വ സംഘടനകളായ സനാദന്‍ സന്‍സ്ത, ഹിന്ദു യുവസേന, ശ്രീരാമസേന എന്നിവയുടെ പ്രവര്‍ത്തകരാണ് അറസ്റ്റിലായത്.

Contact the author

National Desk

Recent Posts

National Desk 12 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 13 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 15 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 15 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 18 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More