മോദി പ്രധാനമന്ത്രിയല്ല, പ്രചാരണ മന്ത്രിയാണ്- കെ ടി രാമറാവു

ഹൈദരാബാദ്: തെലങ്കാന രാഷ്ട്രസമിതി ഇനി ഭാരത് രാഷ്ട്ര സമിതി എന്ന പേരില്‍ ദേശീയ പാര്‍ട്ടിയായിരിക്കുമെന്ന് പ്രഖ്യാപിച്ചതിനുപിന്നാലെ പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കെ ചന്ദ്രശേഖര റാവുവിന്റെ മകനും തെലങ്കാന ഐടി മന്ത്രിയുമായ കെ ടി രാമറാവു. ഇന്ത്യ കണ്ട ഏറ്റവും കഴിവുകെട്ട പ്രധാനമന്ത്രിയാണ് നരേന്ദ്രമോദിയെന്നും മോദിയുടെ ഗുജറാത്ത് മോഡല്‍ കഴിഞ്ഞ എട്ടുവര്‍ഷംകൊണ്ട് ഇന്ത്യയിലെ എല്ലാ മേഖലകളിലും പരാജയപ്പെട്ടു എന്നും കെ ടി രാമറാവു പറഞ്ഞു. ഹൈദരാബാദില്‍ മാധ്യമപ്രവര്‍ത്തകരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

'നരേന്ദ്രമോദി ഒരു പ്രധാനമന്ത്രിയല്ല, പ്രചാരണ മന്ത്രിയാണ്. നമ്മള്‍ അദ്ദേഹത്തിന്റെ മന്‍ കി ബാത്ത് കേള്‍ക്കണം. പക്ഷേ അദ്ദേഹം ജന്‍ കി ബാത്ത് (ജനങ്ങളുടെ ശബ്ദം) കേള്‍ക്കാന്‍ തയാറല്ല. പണപ്പെരുപ്പവും തൊഴിലില്ലായ്മയും ദാരിദ്രവുമുള്‍പ്പെടെയുളള യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാനാണ് ബിജെപി ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുകയും വര്‍ഗീയത പടര്‍ത്തുകയും ചെയ്യുന്നത്. കഴിഞ്ഞ എട്ടുവര്‍ഷമായി അദ്ദേഹം ഒരു വാര്‍ത്താ സമ്മേളനം പോലും നടത്തിയിട്ടില്ല. കാരണം പ്രധാനമന്ത്രിക്ക് ചോദ്യങ്ങളെ പേടിയാണ്'- കെ ടി രാമറാവു പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇഡിയും സി ബി ഐയുമുള്‍പ്പെടെയുളള കേന്ദ്ര ഏജന്‍സികളെ മോദി സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണെന്നും കെ ടി രാമറാവു പറഞ്ഞു. 'ഇഡിയും ഇന്‍കം ടാക്‌സും സി ബി ഐയും എന്‍ ഐ എയുമുള്‍പ്പെടെയുളള വേട്ടനായ്ക്കളെ ഉപയോഗിച്ചാണ് മോദിയുടെ ഓപ്പറേഷനുകള്‍. കേന്ദ്ര ഏജന്‍സികളെല്ലാം ബിജെപിയുടെ ഘടകങ്ങളാണ്. അവര്‍ക്ക് പക്ഷേ ഞങ്ങളെ ഭീഷണിപ്പെടുത്താനാവില്ല. ടി ആര്‍ എസും ചന്ദ്രശേഖര റാവുവും നിരവധി അപമാനങ്ങളും ആക്രമണങ്ങളും നേരിട്ടിട്ടുണ്ട്. അതെല്ലാം തരണം ചെയ്ത് മുന്നോട്ടുപോവുക തന്നെ ചെയ്യും'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

National Desk 10 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 11 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 13 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 13 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 16 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More