കൊച്ചി: മമ്മൂട്ടി നായകനായെത്തിയ റോഷാക് വ്യത്യസ്ത അനുഭവമാണെന്ന് പ്രേക്ഷകര്‍. ആദ്യ ദിനം തന്നെ ആഗോളതലത്തില്‍ 5 കോടിക്ക് മുകളിലാണ് ചിത്രം നേടിയിരിക്കുന്നത്. ഫ്രൈഡേ മാറ്റിനിയാണ് റോഷാക്കിന്റെ ആദ്യ ദിന ആഗോള കളക്ഷൻ ട്വീറ്റ് ചെയ്തത്. റോഷാക്കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വളരെ ശ്രദ്ധ നേടിയിരുന്നു. ഈ പോസ്റ്ററില്‍ നിറഞ്ഞു നില്ക്കുന്ന നിഗൂഢത സിനിമയിലുടനീളം കാണാന്‍ സാധിക്കുമെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. മികച്ച പ്രേക്ഷക പ്രശംസ ലഭിച്ചതിനാല്‍ വരും ദിവസങ്ങളില്‍ ചിത്രം മികച്ച കളക്ഷന്‍ നേടുമെന്നാണ് റിപ്പോര്‍ട്ട്. 20 കോടി ബജറ്റിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കേരളത്തിൽ 250 സ്ക്രീനുകളിൽ 815 ഷോകളോടെയാണ് ചിത്രം റിലീസ് ചെയ്തത്.
കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീർ ഒരുക്കുന്ന ചിത്രമാണ് റോഷാക്ക്. മമ്മൂട്ടിയുടെ പ്രൊഡക്ഷന്‍ കമ്പനി തന്നെയാണ് ചിത്രം നിര്‍മ്മിച്ചത്. സിനിമയുടെ ചിത്രീകരണം കൊച്ചിയിലും സമീപ പ്രദേശങ്ങളിലുമായാണ് പൂര്‍ത്തിയാക്കിയത്. ഷറഫുദ്ദീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ, മണി ഷൊർണ്ണൂർ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബിലീസ് എന്നീ ചിത്രങ്ങളുടെ രചന നിർവഹിച്ച സമീർ അബ്ദുളാണ് തിരക്കഥ ഒരുക്കുന്നത്. നിമിഷ് രവിയാണ് ഛായാഗ്രഹണം. സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.