ലോകത്തിലെ ഏറ്റവും പ്രായംകൂടിയ നായ ഓര്‍മ്മയായി

സൗത്ത് കരോലിന: ലോകത്തിലെ ഏറ്റവും പ്രായംകൂടിയ നായ എന്ന ഗിന്നസ് റെക്കോര്‍ഡിനുടമയായ പെബിള്‍സ് ഓര്‍മ്മയായി. ഇരുപത്തിരണ്ടാം വയസിലാണ് പെബിള്‍സ് വിടപറഞ്ഞത്. ടോയ് ഫോക്‌സ് ടെറിയന്‍ ഇനത്തില്‍പ്പെട്ട നായയുടേത് തികച്ചും സ്വാഭാവികമായ മരണമായിരുന്നു. സൗത്ത് കരോലിനയിലെ പെബിള്‍സിന്റെ ഉടമസ്ഥര്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇരുപത്തിമൂന്ന് വയസാകാന്‍ അഞ്ചുമാസം മാത്രം ശേഷിക്കെയാണ് പെബിള്‍സിന്റെ വിയോഗം.

പ്രായത്തിന്റെതായ അസ്വസ്ഥതകള്‍ മാത്രമായിരുന്നു പെബിള്‍സിനുണ്ടായിരുന്നതെന്ന് ഉടമസ്ഥരായ ജൂലി ഗ്രിഗറിയും ബോബിയും പറഞ്ഞു. ചിഹുവാഹുവ ഇനത്തില്‍പ്പെടുന്ന ടോബികീത്ത് എന്ന് പേരുളള നായയായിരുന്നു ഗിന്നസ് റെക്കോർഡ്സില്‍ ഏറ്റവും പ്രായം കൂടിയ നായ. എന്നാല്‍ പെബിള്‍സിന് ടോബിക്കീത്തിനേക്കാള്‍ പ്രായമുണ്ടെന്ന് മനസിലാക്കിയതോടെയാണ് ജൂലിയും ബോബിയും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ പേര് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ മെയ് മാസത്തില്‍ ഏറ്റവും പ്രായം കൂടിയ നായ എന്ന റെക്കോര്‍ഡ് പെബിള്‍സ് സ്വന്തമാക്കി. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ന്യൂയോര്‍ക്കിലെ ലോങ് ഐലന്‍ഡില്‍ 2000- മാര്‍ച്ച് 28-നായിരുന്നു പെബിള്‍സ് ജനിച്ചത്. ആ വര്‍ഷം തന്നെ ജൂലി ഗ്രിഗറി അവളെ ദത്തെടുത്തു. സംഗീതം കേള്‍ക്കാനും പുതിയ ഭക്ഷണങ്ങള്‍ കഴിക്കാനും കളിക്കാനുമൊക്കെ പെബിള്‍സിന് വലിയ ഇഷ്ടമായിരുന്നു. റോക്കി എന്ന നായയായിരുന്നു പെബിള്‍സിന്റെ പാര്‍ട്ട്‌നര്‍. അവര്‍ക്ക് 32 പട്ടിക്കുഞ്ഞുങ്ങളാണുളളത്. 

Contact the author

Web Desk

Recent Posts

Web Desk 1 month ago
Lifestyle

'കുഞ്ഞ് ജനിച്ചാല്‍ അമ്മ അച്ഛനാകും അച്ഛന്‍ അമ്മയും '; മാതാപിതാക്കളാകാനൊരുങ്ങി ട്രാന്‍സ് ദമ്പതികള്‍

More
More
Web Desk 2 months ago
Lifestyle

'വിവാഹം കഴിക്കണം പക്ഷേ, ഭാര്യയാകേണ്ട' - ലോകമാകെ പടർന്നുകൊണ്ടിരിക്കുന്ന പുതിയ ട്രെന്‍ഡ്

More
More
National Desk 3 months ago
Lifestyle

ജീവിത പങ്കാളി എങ്ങനെയുള്ള ആളായിരിക്കണം?; ആദ്യമായി മനസ്സ് തുറന്ന് രാഹുല്‍ ഗാന്ധി

More
More
Web Desk 6 months ago
Lifestyle

മാംസം കഴിക്കുന്ന പുരുഷന്മാരുമായി ലൈംഗികബന്ധം വേണ്ടെന്ന് പെറ്റ

More
More
Web Desk 6 months ago
Lifestyle

ഈ ഭൂമിയില്‍ 20,000,000,000,000,000 ഉറുമ്പുകൾ ജീവിക്കുന്നുണ്ട്!

More
More
Web Desk 6 months ago
Lifestyle

നായ്ക്കളെ ശാന്തരാക്കാൻ ശാസ്ത്രീയ സംഗീതം സഹായിക്കുമെന്ന് പഠനം

More
More