'വിശ്വാസമാണ് എല്ലാം'; തകര്‍ന്ന പ്രണയബന്ധങ്ങളെകുറിച്ച് നയന്‍താര മനസ്സ് തുറക്കുന്നു

തെന്നിന്ത്യന്‍ താരം നയന്‍താരയും സംവിധായകന്‍ വിഗ്നേശ് ശിവനും പ്രണയത്തിലാണെന്ന കാര്യം പരസ്യമായ രഹസ്യമാണ്. തമിഴ് സിനിമയിൽ നിന്നുമുള്ള സിമ്പു, പ്രഭുദേവ എന്നിവരുമായുള്ള നയൻസിന്റെ പ്രണയകാലത്തിന് അല്പായുസ്സായിരുന്നു. എന്നാലിപ്പോൾ അതിനുള്ള കാരണം നയൻ‌താര തന്നെ പറയുന്നു. അടുത്തിടെ ഒരു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് നയൻതാര അതേപ്പറ്റി വാചാലയായത്. 

വേര്‍പിരിയല്‍ അത്ര എളുപ്പമായിരുന്നില്ലെന്നും തന്റെ കരിയറും സിനിമയിലെ സുഹൃത്തുക്കളുമാണ് ആ സങ്കടങ്ങളില്‍ നിന്നൊക്കെ കര കയറാന്‍ സഹായിച്ചതെന്നും നയന്‍സ് പറയുന്നു. 'വിശ്വാസം എന്നൊന്നില്ലെങ്കില്‍ അവിടെ പിന്നെ പ്രണയമില്ല. വിശ്വസിക്കാൻ കഴിയാത്ത ഒരാൾക്കൊപ്പം ജീവിക്കുന്നതിനെക്കാൾ നല്ലത് ഒറ്റയ്ക്ക് ജീവിക്കുന്നതാണെന്ന് തിരിച്ചറിഞ്ഞപ്പോൾ ഞാൻ എന്റെ മുൻകാല ബന്ധങ്ങൾ അവസാനിപ്പിച്ചു എന്നാണ് അവര്‍ പറഞ്ഞത്. തമിഴില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയ കാലത്ത് താരം ചിമ്പുവുമായി പ്രണയത്തിലായിരുന്നു. വളരെ കുറച്ചു നാളത്തെ ആയുസേ ഈ ബന്ധത്തിനുണ്ടായിരുന്നുള്ളു. പിന്നീട് നടനും നൃത്തസംയോജകനുമായ പ്രഭുദേവയുമായി അടുപ്പത്തിലായതായും വാർത്തകൾ വന്നിരുന്നു. വിവാഹിതരാകാന്‍ വരെ തയ്യാറെടുത്തുവെങ്കിലും ആ ബന്ധവും പാതിവഴിയില്‍ മുറിഞ്ഞുപോയി. പ്രഭുദേവയുടെ ആദ്യ ഭാര്യ ലത നയന്താരക്കെതിരെ രംഗത്തെത്തിയിരുന്നു.

പ്രഭുവുമായുള്ള പ്രണയകാലത്ത് സ്വന്തം കയ്യിൽ 'പ്രഭു' എന്ന് നയൻ‌താര ടാറ്റു ചെയ്തിരുന്നു. അടുത്ത കാലത്താണ് അത് 'പോസിറ്റിവിറ്റി' എന്നാക്കിയത്. നിലവിൽ തമിഴ് സംവിധായകനായ വിഘ്‌നേശ് ശിവനുമായി നയൻതാര പ്രണയത്തിലാണ്. നാനും റൗഡി നാന്‍ താന്‍ എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു അത്. ഇരുവരുമൊന്നിച്ചുള്ള ചിത്രങ്ങള്‍ വിഗ്നേശ് ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്.

Contact the author

Entertainment Desk

Recent Posts

National Desk 1 week ago
Cinema

തന്‍റെ വാർദ്ധക്യത്തെ കളിയാക്കവര്‍ക്കെതിരെ അമിതാഭ് ബച്ചന്‍; പ്രായം ആകുമ്പോള്‍ നിങ്ങളെയാരും കളിയാക്കാതിരിക്കട്ടെ എന്നും ആശംസ

More
More
Cinema

നടി ആന്‍ അഗസ്റ്റിന്‍ നിര്‍മ്മാതാവാകുന്നു

More
More
Web Desk 1 month ago
Cinema

വിജയിയുടെ ‘ബീസ്റ്റി’നെ വിലക്കി ഖത്തറും

More
More
Cinema

റെക്കോര്‍ഡ് കളക്ഷനുമായി ആര്‍ ആര്‍ ആര്‍ പ്രദര്‍ശനം തുടരുന്നു

More
More
Web Desk 2 months ago
Cinema

നയന്‍താരയുടെ 'റൗഡി പിക്‌ചേഴ്‌സി'നെതിരെ പൊലീസ് കേസ്

More
More
Cinema

കെ ജി എഫ് 2: ആദ്യ ലിറിക്കല്‍ ഗാനം പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍

More
More