കംസന്‍റെ പിന്മുറക്കാരെ ഇല്ലാതാക്കാന്‍ ദൈവം അയച്ചതാണ് എന്നെ - അരവിന്ദ് കെജ്രിവാള്‍

അഹമ്മദാബാദ്: കംസന്‍റെ പിന്മുറക്കാരെ ഇല്ലാതാക്കാന്‍ ദൈവം അയച്ചതാണ് തന്നെയെന്ന് എ എ പി ദേശിയ അധ്യക്ഷനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍. ഗുജറാത്തില്‍ ബിജെപിയും എ എ പിയും ശക്തമായ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുമായി മുന്നോട്ടുപോകുന്നതിനിടയില്‍ കെജ്രിവാള്‍ ഹിന്ദു വിരുദ്ധനാണെന്ന് കാണിച്ച് സംസ്ഥാനത്തിന്‍റെ പലഭാഗങ്ങളിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ബിജെപി നേതാക്കളെ കംസന്‍റെ പിന്മാറക്കാരെന്ന് കെജ്രിവാള്‍ വിശേഷിപ്പിച്ചത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മുസ്ലിം മതവിഭാഗത്തിലുള്ള ആളുകള്‍ ധരിക്കുന്ന തൊപ്പിയണിഞ്ഞുള്ള  കെജ്രിവാളിന്റെ ചിത്രത്തോടൊപ്പം അദ്ദേഹം ഹിന്ദു ദൈവങ്ങള്‍ക്കെതിരെ മുന്‍പ് നടത്തിയെന്ന് ആരോപിക്കപ്പെടുന്ന പ്രസ്താവനകളും ചേര്‍ത്തതാണ് പോസ്റ്റര്‍ തയ്യാറാക്കിയിരിക്കുന്നത്. ഇതിനുപിന്നില്‍ ബിജെപിയാണെന്നാണ് എ എ പി ആരോപിക്കുന്നത്. ദൈവങ്ങളെ അവഗണിക്കുന്ന ഈ വിഭാഗത്തെ ഹിന്ദുക്കള്‍ ഒരിക്കലും അംഗീകരിക്കില്ല. താന്‍ മതവിശ്വാസിയാണ്. ജന്മാഷ്ടമി ദിനത്തിലാണ് താന്‍ ജനിച്ചത്. ഇത്തരം വ്യാജപ്രചാരണം നടത്തുന്നവര്‍ കംസന്‍റെ പിന്മുറക്കാരാണ്. ഇവരെ ഇല്ലാതാക്കാന്‍ ദൈവം അയച്ചതാണ് തന്നെ. അയോധ്യയിലെ രാമക്ഷേത്രം പൂര്‍ത്തിയാക്കിയാല്‍ ഗുജറാത്തില്‍ നിന്നും സൌജന്യ തീര്‍ഥാടനം ഒരുക്കും -കെജ്രിവാള്‍ പറഞ്ഞു. 

Contact the author

National Desk

Recent Posts

National Desk 3 hours ago
National

പഴയതോ പുതിയതോ അല്ല, എനിക്കെന്റെ ഇന്ത്യയെ തിരികെ വേണം- കപില്‍ സിബല്‍

More
More
National Desk 6 hours ago
National

മഹാരാഷ്ട്രയിലെ ഏക കോണ്‍ഗ്രസ് എം പി അന്തരിച്ചു

More
More
National Desk 6 hours ago
National

സച്ചിൻ പൈലറ്റും അശോക് ഗെഹ്ലോട്ടും ഒന്നിച്ചുനിന്ന് ബിജെപിയെ തോൽപ്പിക്കും; പ്രശ്‌നങ്ങൾ പരിഹരിച്ചെന്ന് കോൺഗ്രസ്

More
More
National Desk 7 hours ago
National

അരിക്കൊമ്പന്റെ ആക്രമണം; പരിക്കേറ്റ കമ്പം സ്വദേശി മരിച്ചു

More
More
National Desk 1 day ago
National

വേണ്ടിവന്നാല്‍ ഗുസ്തി താരങ്ങളെ വെടിവയ്ക്കുമെന്ന് മുന്‍ വിജിലന്‍സ് മേധാവി; എവിടേക്കാണ് വരേണ്ടതെന്ന് ബജ്‌റംഗ് പൂനിയയുടെ ചോദ്യം

More
More
National Desk 1 day ago
National

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് 150 സീറ്റുകള്‍ നേടും - രാഹുല്‍ ഗാന്ധി

More
More