'ഞാന്‍ ഹിന്ദിയില്‍ സംസാരിച്ചപ്പോള്‍ ചേര്‍ത്തുപിടിച്ച് അഭിനന്ദിച്ച മുലായം' - ഓര്‍മ്മക്കുറിപ്പുമായി എം ബി രാജേഷ്‌

ഉത്തര്‍പ്രദേശ്‌ മുന്‍ മുഖ്യമന്ത്രി മുലായം സിങ് യാദവിന് അനുശോചനം രേഖപ്പെടുത്തി മന്ത്രി എം ബി രാജേഷ്‌. അദ്ദേഹത്തോടൊപ്പം പാർലമെന്റിൽ 10 വർഷം പ്രവർത്തിക്കാൻ എനിക്ക്‌ അവസരം ലഭിച്ചിട്ടുണ്ട്‌. മാത്രമല്ല, ദീർഘകാലം അദ്ദേഹം ചെയർമാനായ ഊർജകാര്യ സ്ഥിരം സമിതിയിൽ ഞാൻ അംഗമായി പ്രവർത്തിച്ചിട്ടുണ്ട്‌. ഊർജകാര്യ സ്ഥിരം സമിതി അംഗമെന്ന നിലയിൽ അദ്ദേഹവുമായി വളരെ അടുത്ത് ഇടപെടാനും പ്രവർത്തിക്കാനുമുള്ള അവസരം ലഭിച്ചിരുന്നു. വളരെ തലമുതിർന്ന നേതാവായ അദ്ദേഹം ആ സമിതിയിലെ ചെറുപ്പക്കാരനായിരുന്ന എന്നോട്‌ വളരെ വാത്സല്യത്തോടെയാണ്‌ പെരുമാറിയിരുന്നത്‌. വലിയ പ്രോത്സാഹനമാണ്‌ അദ്ദേഹത്തിൽ നിന്ന് ഉണ്ടായിട്ടുള്ളതെന്നും എം ബി രാജേഷ്‌ പറഞ്ഞു. സോഷ്യലിസ്റ്റ്‌ പ്രസ്ഥാനം ഉയർത്തിക്കൊണ്ടുവന്ന നേതാക്കളുടെ നിരയിൽ പ്രമുഖനായിരുന്നു മുലായം സിംഗ്‌ യാദവ്‌. അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ ആ തലമുറയിലെ ഒരു പ്രധാന കണ്ണിയാണ്‌ അറ്റുപോകുന്നതെന്നും എം ബി രാജേഷ്‌ ഫേസ്ബുക്കില്‍ കുറിച്ചു. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

ദേശീയ രാഷ്‌ട്രീയത്തിലെ തലമുതിർന്ന നേതാവായ മുലായം സിംഗ്‌ യാദവിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അദ്ദേഹത്തോടൊപ്പം പാർലമെന്റിൽ 10 വർഷം പ്രവർത്തിക്കാൻ എനിക്ക്‌ അവസരം ലഭിച്ചിട്ടുണ്ട്‌. മാത്രമല്ല, ദീർഘകാലം അദ്ദേഹം ചെയർമാനായ ഊർജകാര്യ സ്ഥിരം സമിതിയിൽ ഞാൻ അംഗമായി പ്രവർത്തിച്ചിട്ടുണ്ട്‌. ഊർജകാര്യ സ്ഥിരം സമിതി അംഗമെന്ന നിലയിൽ അദ്ദേഹവുമായി വളരെ അടുത്ത് ഇടപെടാനും പ്രവർത്തിക്കാനുമുള്ള അവസരം ലഭിച്ചിരുന്നു. വളരെ തലമുതിർന്ന നേതാവായ അദ്ദേഹം ആ സമിതിയിലെ ചെറുപ്പക്കാരനായിരുന്ന എന്നോട്‌ വളരെ വാത്സല്യത്തോടെയാണ്‌ പെരുമാറിയിരുന്നത്‌. സമിതി യോഗങ്ങളിലെ ഇടപെടലുകൾക്ക്‌ അദ്ദേഹം ധാരാളം അവസരങ്ങൾ തന്നു. ഞാൻ ഉന്നയിച്ച പല പ്രശ്നങ്ങൾക്കും വിശദീകരണം നൽകാൻ ചെയർമാൻ എന്ന നിലയിൽ ഉദ്യോഗസ്ഥർക്ക്‌ നിർദേശം നൽകുമായിരുന്നു. വലിയ പ്രോത്സാഹനമാണ്‌ അദ്ദേഹത്തിൽ നിന്ന് ഉണ്ടായിട്ടുള്ളത്‌.

മറ്റൊരു അവിസ്മരണീയമായ സന്ദർഭം ഞാനിപ്പോൾ ഓർക്കുകയാണ്‌. സഭയിൽ ഒരു ദിവസം ഞാൻ ഹിന്ദിയിൽ പ്രസംഗിച്ചു. പാലക്കാട്‌ കോച്ച്‌ ഫാക്ടറി ആരംഭിക്കുന്നത്‌ സംബന്ധിച്ച വിഷയമാണ്‌ ഹിന്ദിയിൽ ഉന്നയിച്ചത്‌. ദക്ഷിണേന്ത്യയിൽ നിന്നുള്ള അംഗങ്ങൾ, പ്രത്യേകിച്ച്‌ കേരളത്തിൽ നിന്നുള്ള ഒരാൾ ഹിന്ദിയിൽ പ്രസംഗിക്കുമ്പോൾ സഭയുടെ ശ്രദ്ധയാകെ ആകർഷിക്കാനാകും എന്നതിനാലാണ്‌ ആ തന്ത്രം പ്രയോഗിച്ചത്‌. അത്‌ വിജയിക്കുകയും ചെയ്തു. സ്പീക്കറും സഭയിലെ അംഗങ്ങളാകെയും എന്നെ അഭിനന്ദിച്ചു. എന്നാൽ പ്രസംഗം കഴിഞ്ഞയുടൻ മുലായം സിംഗ്‌ യാദവ്‌ അടുത്തെത്തി എന്നെ ചേർത്തുപിടിച്ച്‌ അഭിനന്ദിച്ചത്‌ അവിസ്മരണീയമായ അനുഭവമായി. ചുമലിൽ പിടിച്ചുകൊണ്ട്‌ അദ്ദേഹം, ഹിന്ദിയിൽ പ്രസംഗിച്ചത്‌ നന്നായി, നല്ല ഹിന്ദിയായിട്ടുണ്ട്‌ എന്നും പറഞ്ഞു. 'നൗജവാൻ, അഗർ ദേശ്‌ കാ നേതാ ഹോനാ ചാഹിയേ തോ ഹിന്ദി മേ ഭീ ഭാഷൻ കർനാ ഹേ' എന്ന് പറഞ്ഞ്‌ ഇനിയും ഹിന്ദിയിൽ പ്രസംഗിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. (അന്ന് ഹിന്ദി അടിച്ചേൽപ്പിക്കുന്ന സാഹചര്യം രൂപപ്പെട്ട്‌ കഴിഞ്ഞിരുന്നില്ല. ഹിന്ദിയിൽ സംസാരിക്കാൻ ഞാൻ സ്വയം തീരുമാനിച്ചതായിരുന്നു. ഇന്ന് ഹിന്ദി അടിച്ചേൽപ്പിക്കുമ്പോൾ, അതിനെ ശക്തമായി ചെറുക്കേണ്ടതുണ്ട്‌ എന്നുകൂടി പറയാതിരിക്കാനാവില്ല)

അതുപോലെ പല സന്ദർഭങ്ങളിലും, പ്രത്യേകിച്ച്‌ പ്രതിഷേധങ്ങൾ ഉയർത്തിയ സന്ദർഭങ്ങളിലെല്ലാം പാർലമെന്റിൽ അദ്ദേഹം വലിയ പിന്തുണയും പ്രോത്സാഹനവും തന്നത്‌ ഓർമ്മിക്കുകയാണ്‌. ഇടതുപക്ഷത്തോട്‌ എക്കാലത്തും അദ്ദേഹത്തിന്‌ ആഭിമുഖ്യമുണ്ടായിരുന്നു. ഹർകിഷൻ സിംഗ്‌ സുർജിത്ത് അദ്ദേഹത്തിന്‌ ഗുരുതുല്യനായിരുന്നു. എന്നാൽ 2008ൽ രണ്ടാം യു പി എ സർക്കാരിനുള്ള പിന്തുണ ഇടതുപക്ഷം പിൻവലിച്ചപ്പോൾ, അവസാന നിമിഷം എസ്‌ പി മറിച്ചൊരു നിലപാടെടുത്തിരുന്നു. ‌അതിന്‌ പിന്നിൽ യഥാർത്ഥത്തിൽ അമർ സിംഗായിരുന്നു. അമർ സിംഗിന്റെ തന്ത്രങ്ങൾക്ക്‌ വഴങ്ങുകയല്ലാതെ, മുലായം സിംഗ്‌ യാദവിന്‌ മറ്റ്‌ മാർഗങ്ങൾ ഉണ്ടായിരുന്നില്ല. 

വളരെ രസകരമായ മറ്റൊരു സംഭവമുണ്ട്‌. മുലായം യുപി മുഖ്യമന്ത്രിയും സഖാവ്‌ നായനാർ കേരള മുഖ്യമന്ത്രിയുമായിരിക്കുമ്പോൾ, നായനാർക്ക്‌ മുലായം ഹിന്ദിയിൽ ഒരു കത്ത്‌ അയച്ചു. അതിന്‌ മറുപടി നായനാർ മലയാളത്തിൽ അയയ്ക്കുകയുണ്ടായി. ഇങ്ങനെ ഒരുപാട്‌ കാര്യങ്ങൾ മുലായത്തെക്കുറിച്ച്‌ മനസിൽ വരുന്നു. 

സോഷ്യലിസ്റ്റ്‌ പ്രസ്ഥാനം ഉയർത്തിക്കൊണ്ടുവന്ന നേതാക്കളുടെ നിരയിൽ പ്രമുഖനായിരുന്നു മുലായം സിംഗ്‌ യാദവ്‌. അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ ആ തലമുറയിലെ ഒരു പ്രധാന കണ്ണിയാണ്‌ അറ്റുപോകുന്നത്‌. മുലായത്തിന്‌ ആദരാഞ്ജലികൾ

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 23 hours ago
Social Post

വടകരയിലെ നുണ ബോംബ് സാംസ്‌കാരിക ഫ്രോഡുകളുടെ തലയ്ക്കകത്തിരുന്നാണ് പൊട്ടിയത്- വി ടി ബല്‍റാം

More
More
Social Post

നരകാസുര വാഴ്ച്ച അവസാനിപ്പിക്കാനുളള ആലോചനകളുടെ ആഘോഷമാണ് ഇത്തവണത്തെ വിഷു- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Shareef Sagar 1 week ago
Social Post

കേരളാ സ്റ്റോറി പ്രദര്‍ശിപ്പിക്കാന്‍ സഭയ്ക്ക് സ്വാതന്ത്ര്യമുണ്ട്, അതെത്ര കാലത്തേക്ക് എന്നതാണ് ചോദ്യം- ഷെരീഫ് സാഗര്‍

More
More
Web Desk 1 week ago
Social Post

ലീഗ് "പച്ചപ്പതാക" മാറ്റുമോ? -കെ ടി ജലീൽ

More
More
Web Desk 2 weeks ago
Social Post

'റിയാസ് മൗലവി സ്വയം കുത്തി മരിച്ചതല്ല വിജയാ... '-രാഹുല്‍ മാങ്കൂട്ടത്തില്‍

More
More
Web Desk 3 weeks ago
Social Post

ഐതിഹാസികമായ വൈക്കം സത്യാഗ്രഹത്തിന് നൂറ് വയസ്

More
More