ഡോ. എ അച്ച്യുതന്‍ അന്തരിച്ചു

കോഴിക്കോട്: പരിസ്ഥിതി ശാസ്ത്രകാരനും ആക്ടീവിസ്റ്റും അക്കാദമിക് മേഖലയിലെ പ്രമുഖനുമായിരുന്ന ഡോ. എ അച്ച്യുതന്‍ അന്തരിച്ചു. ശാരീരികാസ്വസ്ഥതകളെ തുടര്‍ന്ന് കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് (തിങ്കള്‍) ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അന്ത്യം. അദ്ദേഹത്തിന് 89 വയസായിരുന്നു. 

കേരളാശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന സെക്രട്ടറിയായും പ്രസിഡന്‍റായും പ്രവര്‍ത്തിച്ചിട്ടുള്ള ഡോ. എ അച്ച്യുതന്‍ പ്ലാച്ചിമട ജനകീയ അന്വേഷണ കമ്മീഷന്‍, എന്‍ഡോസള്‍ഫാന്‍ അന്വേഷണ കമ്മീഷന്‍ തുടങ്ങിയവയില്‍ അംഗമായിരുന്നു. പരിഷത്ത് പ്രസിദ്ധീകരണമായ ശാസ്ത്രഗതി, ഒരേ ഒരു ഭൂമി എന്നീ ആനുകാലികങ്ങളുടെ പത്രാധിപരായിരുന്നു. നിരവധി പഠനങ്ങളും പത്തിലധികം പുസ്തകങ്ങളും  പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2014 ല്‍ കേരള സാഹിത്യ അക്കാദമിയുടെ വൈജ്ഞാനിക സാഹിത്യത്തിനുള്ള പുരസ്‌കാരം നേടിയിട്ടുണ്ട്. കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തകരുടെ മാര്‍ഗ്ഗദര്‍ശിയും ഗുരുനാഥനുമായിരുന്നു. പ്ലാച്ചിമട, സൈലന്‍റ് വാലി വിഷയങ്ങളില്‍ സജീവമായി രംഗത്തുണ്ടായിരുന്നു.  

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പ്രമുഖനായ അക്കാദമീഷ്യന്‍കൂടിയായ ഡോ. എ അച്ച്യുതന്‍ അമേരിക്കയിലെ വിസ്‌കോണ്‍സ് സര്‍വകലാശാലയില്‍ നിന്ന് സിവില്‍ എന്‍ജിനിയറിങ്ങില്‍ ബിരുദാനന്തര ബിരുദവും മദ്രാസ് ഐഐടി യില്‍ നിന്ന് ഡോക്ടറേറ്റും നേടിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിലും തൃശൂര്‍, തിരുവനന്തപുരം എന്‍ജിനിയറിങ് കോളേജുകളിലും കോഴിക്കോട് റീജിയണല്‍ എഞ്ചിനിയറിങ് കോളേജിലും അധ്യാപകനായിരുന്നു. യുജിസി, കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ്, സംസ്ഥാന പ്ലാനിങ്ങ് ബോര്‍ഡ് എന്നിവയുടെ വിദഗ്ദ്ധ സമിതി അംഗമായിരുന്നു. കലിക്കറ്റ് സര്‍വകലാശാലയില്‍ ഡീന്‍, അക്കാദമിക് സ്റ്റാഫ് കോളേജ് ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

തൃശ്ശൂര്‍ ജില്ലയിലെ അവിട്ടത്തൂരില്‍ 1933 ലാണ് ഡോ. എ അച്ച്യുതന്‍ ജനിച്ചത്. അച്ഛന്‍ ഇക്കണ്ട വാര്യര്‍, അമ്മ മാധവി. സുലോചനയാണ് ഭാര്യ. ഡോ. അരുണ്‍ (കാനഡ), ഡോ. അനുപമ (മഞ്ചേരി മെഡിക്കല്‍ കോളേജ്) എന്നിവര്‍ മക്കളാണ്. 

Contact the author

Web Desk

Recent Posts

Web Desk 22 hours ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 day ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 day ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More
Web Desk 3 days ago
Keralam

മോര്‍ഫ് ചെയ്ത വീഡിയോ ഇറക്കിയെന്നല്ല, പോസ്റ്റര്‍ പ്രചരിക്കുന്നുവെന്നാണ് പറഞ്ഞത്- കെ കെ ശൈലജ

More
More