പൊന്നിയിന്‍ സെല്‍വല്‍ 400 കോടി ക്ലബിലേക്ക്

ചെന്നൈ: 'വിക്രമി'ന് പിന്നാലെ 400 കോടി ക്ലബില്‍ ഇടം നേടി 'പൊന്നിയിന്‍ സെല്‍വല്‍'. നിരവധി ബോക്സോഫീസ്‌ റെക്കോര്‍ഡുകള്‍ തകര്‍ത്താണ് പൊന്നിയന്‍ സെല്‍വന്‍ 400കോടി ക്ലബിലേക്ക് എത്തിയത്. ഈ വർഷം ഇന്ത്യയിൽ നിന്നും യുഎസിൽ നിന്നും ഏറ്റവും അധികം കളക്ഷൻ നേടുന്ന ചിത്രമെന്ന പ്രത്യേകതയും പൊന്നിയിൻ സെൽവനുണ്ട്. മണിരത്നം ചിത്രമായ പൊന്നിയിന്‍ സെല്‍വന്‍ ആദ്യ മൂന്നുദിനം കൊണ്ട് 230 കോടി നേടിയിരുന്നു.

സെപ്തംബര്‍ 30- നാണ് ചിത്രം തിയേറ്ററിലെത്തിയത്. ചിത്രം ഇതിഹാസ സാഹിത്യകാരന്‍ കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പ്രസിദ്ധമായ നോവല്‍ ആസ്പദമാക്കിയാണ് പൊന്നിയിന്‍ സെല്‍വന്‍ ഒരുക്കിയിരിക്കുന്നത്. ഈ ബ്രഹ്‌മാണ്ഡ ചിത്രത്തിന്‍റെ ഡിജിറ്റല്‍ അവകാശം 125 കോടി രൂപക്കാണ് ആമസോണ്‍ പ്രൈം സ്വന്തമാക്കിയത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മദ്രാസ് ടാക്കീസും ലൈക്കാ പ്രൊഡക്ഷൻസും സംയുക്തമായാണ് പൊന്നിയിന്‍ സെല്‍വന്‍ നിര്‍മ്മിച്ചിരിക്കുന്നത്. തമിഴ്,മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി, എന്നീ അഞ്ചു ഭാഷകളിലായി ആണ് ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിന്‍റെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവിസിനാണ്. കേരളത്തില്‍ 250-ഓളം തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. വിക്രം, തൃഷ, ഐശ്വര്യ റായി, പ്രകാശ് രാജ്, ജയറാം, ലാൽ, റഹ്മാൻ, റിയാസ് ഖാൻ, ഖിഷോർ, ജയം രവി, ഐശ്വര്യ ലക്ഷ്മി, ശോഭിതാ ധുലിപാല തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 12 വര്‍ഷങ്ങള്‍ക്ക് ശേഷം ഐശ്വര്യറായ് തമിഴ് സിനിമയിലേയ്ക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും പൊന്നിയിൻ സെൽവനുണ്ട്. 

Contact the author

Entertainment Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 2 weeks ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More