ഐപിഎൽ 2020 താൽക്കാലികമായി നിർത്തിവച്ചു

IPL
Web Desk 2 years ago

2020 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് 'ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ' സസ്പെൻഡ് ചെയ്തുവെന്ന് ബി‌സി‌സി‌ഐ. ഐപിഎൽ റദ്ദാക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്ന കാര്യം ഇതുവരെ പരിഗണിച്ചിട്ടില്ലെന്നും രാജ്യാന്തര ക്രിക്കറ്റ് കലണ്ടറിന്റെ അടിസ്ഥാനത്തിൽ ഈ വർഷം ഒടുവിലാണെങ്കിലും ടൂർണമെന്റ് നടത്താൻ കഴിയുമെന്നാണു പ്രതീക്ഷയെന്നും ബിസിസിഐ പറയുന്നു. മാർച്ച്‌ 29 മുതൽ മെയ്‌ 24വരെയായിരുന്നു നടക്കേണ്ടിയിരുന്നത്‌. കൊവിഡ്‌ –19 ആശങ്കയെ തുടർന്ന്‌ ഏപ്രിൽ 15-ലേക്കാണ്‌ മാറ്റിവച്ചത്‌. ലോക്ക്‌ഡൗൺ നീണ്ടതോടെ ബിസിസിഐ ടൂർണമെന്റ്‌ വീണ്ടും മാറ്റിവയ്‌ക്കാൻ നിർബന്ധിതരാവുകയായിരുന്നു.

അനിശ്ചിതമായി നീട്ടിവെച്ചതിനെക്കുറിച്ച് എട്ട് ഫ്രാഞ്ചൈസികളെയും മറ്റ് പങ്കാളികളെയും അറിയിച്ചതായി ബി‌സി‌സി‌ഐ വ്യക്തമാക്കി. ടൂർണമെന്റ്‌ നടത്താനായില്ലെങ്കിൽ ബിസിസിഐക്കും കളിക്കാർക്കും ഫ്രാഞ്ചൈസികൾക്കും വന്‍ സാമ്പത്തിക നഷ്ടമുണ്ടാകും. എന്നാല്‍, മനുഷ്യജീവനെക്കാൾ വലുതല്ല ഒരു കളിയുമെന്നായിരുന്നു കഴിഞ്ഞ ദിവസം ബിസിസിഐ പ്രസി‍ഡന്റ് സൗരവ് ഗാംഗുലിയുടെ പ്രതികരണം.

Contact the author

Web Desk

Recent Posts

Sports Desk 2 weeks ago
IPL

ഐ പി എല്‍ മത്സരത്തിനായി പരിശീലനം ആരംഭിച്ച് എം എസ് ധോണി; ചിത്രങ്ങള്‍ വൈറല്‍

More
More
Sports Desk 1 year ago
IPL

ഐപിഎൽ: ബാക്കിയുള്ള മത്സരങ്ങൾ യുഎഇയിൽ നടത്തിയേക്കും

More
More
Web Desk 1 year ago
IPL

പേര് മാറ്റി പഞ്ചാബ്; ഐപിഎല്‍ പൂരത്തിന് നാളെ കൊടിയേറ്റം

More
More
Sports Desk 2 years ago
IPL

ഐഎസ്എൽ: കേരളാ ബ്ലാസ്റ്റേഴ്സ് മൂന്നാം മത്സരത്തിൽ ചെന്നൈയൻ എഫ്സിയെ നേരിടും

More
More
Sports Desk 2 years ago
IPL

ഐപിഎൽ 2020: മുംബൈ ഇന്ത്യന്‍സിന് അഞ്ചാം കിരീടം

More
More
Sports Desk 2 years ago
IPL

ഐപിഎൽ:​ഗെയ്ൽ തകർത്തു; പഞ്ചാബ് ബാം​ഗ്ലൂരിനെ മറികടന്നു

More
More