സിദ്ദീഖ് കാപ്പന്‍റെ ജാമ്യാപേക്ഷ കോടതി ബുധനാഴ്ച പരിഗണിക്കും

ലഖ്നൌ: യു എ പി എ കേസില്‍ ജാമ്യം ലഭിച്ച മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍റെ ജയില്‍ മോചനം വീണ്ടും അനിശ്ചിതത്വത്തില്‍. ഇ ഡി കേസില്‍ നല്‍കിയ ജാമ്യാപേക്ഷ ലഖ്നൌ ജില്ലാ കോടതി ഇന്നും പരിഗണിച്ചില്ല. മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മുലായം സിംഗ് യാദവിന്റെ നിര്യാണത്തെ തുടര്‍ന്ന് കേസ് ബുധനാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. നേരത്തെ കഴിഞ്ഞ മാസം 29 നാണ് കോടതി കേസ് പരിഗണിച്ചത്. അന്നത്തെ സിറ്റിംങ്ങിലാണ് കേസ് ഈ മാസം പത്തിലേക്ക്കോടതി മാറ്റിയത്. 

യു എ പി എ കേസില്‍ ജാമ്യം അനുവദിച്ചെങ്കിലും അനധികൃതമായി എക്കൌണ്ടില്‍ പണം കണ്ടെത്തിയെന്ന പേരില്‍ ഇ ഡി രജിസ്റ്റര്‍ കേസിലാണ് ഇപ്പോള്‍ ജാമ്യത്തിനായി അപേക്ഷിച്ചിരിക്കുന്നത്. ഹത്രാസില്‍ ദളിത്‌ പെണ്‍കുട്ടി ക്രൂരമായി ബലാല്‍സംഘത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ സിദ്ദീഖ് കാപ്പനെ 2020 ഒക്ടോബര്‍ 5 നാണ് ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീടാണ് കള്ളപ്പണക്കേസില്‍ ഇ ഡി കാപ്പന്‍റെ പേരില്‍ മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്തത്.

Contact the author

Web Desk

Recent Posts

Web Desk 22 hours ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 day ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 3 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More