അമിതാഭ് ബച്ചന്‍ @ 80; ആശംസകളുമായി ആരാധകര്‍

മുംബൈ: മെഗാസ്റ്റാര്‍ അമിതാഭ് ബച്ചന് പിറന്നാള്‍ ആശംസകളുമായി ആരാധകര്‍. ബോളിവുഡിന്റെ താര രാജാവിന് ഇന്ന് എൺപതാം പിറന്നാൾ, അരനൂറ്റാണ്ടിലേറെയായി ഇന്ത്യൻ സിനിമ അടക്കിവാഴുന്ന ബിഗ് ബിക്ക് ജന്മദിനാശംസകള്‍ എന്നിങ്ങനെ പോകുന്നു ആരാധകരുടെ ആശംസകള്‍. ആശംസകളറിയിക്കാന്‍ നിരവധിപ്പേരാണ് നടന്‍റെ വീടിനുമുന്‍പില്‍ തടിച്ചുകൂടിയത്. തന്‍റെ ജന്മദിനത്തില്‍ ആശംസകള്‍ അറിയിക്കാനെത്തിയവരെ അമിതാഭ് ബച്ചന്‍ അര്‍ദ്ധരാത്രിയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു. ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ നിമിഷ നേരം കൊണ്ട് വൈറലായി. 

പിറന്നാള്‍ ദിനത്തില്‍ നിരവധി പേര്‍ സോഷ്യല്‍ മീഡിയയിലൂടെയും താരത്തിന് ജന്മദിനാശംസകള്‍ അറിയിച്ചിരുന്നു. സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തുള്ളവരും അമിതാഭ് ബച്ചന് ആശംസകള്‍ നേര്‍ന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, നടന്മാരായ രജനികാന്ത്, മോഹന്‍ലാല്‍ തുടങ്ങിയ വന്‍ താരനിരയും അമിതാഭ് ബച്ചന് ജന്മദിനാശംസകള്‍ അറിയിച്ചു. ഇന്ത്യയുടെ ചലച്ചിത്രമേഖലയിൽ ശ്രദ്ധേയമായ വ്യക്തിത്വങ്ങളിൽ ഒരാളാണ് അമിതാഭ് ബച്ചന്‍. ദീർഘവും ആരോഗ്യകരവുമായ ജീവിതം നയിക്കാൻ കഴിയട്ടെയെന്നാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'ഇതിഹാസം, എന്നെ ഇപ്പോഴും പ്രചോദിപ്പിക്കുന്നയൊരാള്‍... നമ്മുടെ മഹത്തായ ഇന്ത്യന്‍ സിനിമയുടെ വികാരവും സൂപ്പര്‍ ഹീറോയും 80- ലേക്ക് കടക്കുന്നു. ഏറെ സ്നേഹത്തോടെയും ബഹുമാനത്തോടെയും പിറന്നാള്‍ ആശംസകള്‍' എന്നാണ് രജനി കാന്ത് ട്വീറ്റ് ചെയ്തത്. താനടക്കമുള്ള ആളുകള്‍ക്ക് അദ്ദേഹം പ്രചോദനത്തിന്റെ തണല്‍മരമാണെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. ഇന്ത്യന്‍ സിനിമയുടെ ആഗോള അംബാസിഡറാണ് അദ്ദേഹം, ഇതിഹാസമെന്നൊക്കെയുള്ള വാക്കുകള്‍ യാഥാര്‍ത്ഥ്യമാവുന്നത് അദ്ദേഹത്തെ കാണുമ്പോഴാണ്. കാലത്തിന് കീഴപ്പെടുത്താനാവാത്ത തരത്തിലുള്ള പ്രതിഭയാണ് അദ്ദേഹം. അദ്ദേഹത്തെപ്പോലൊരു നടനൊപ്പം ഒന്നിച്ച് അഭിനയിക്കാനായത് തന്റെ ജീവിതത്തിലെ വലിയ ഭാഗ്യമാണ്. അമിതാഭ് ബച്ചന് ജന്മദിനാശംസകള്‍ എന്നാണ് മോഹന്‍ലാല്‍ പങ്കുവെച്ച വീഡിയോ സന്ദേശത്തില്‍ പറയുന്നത്.

Contact the author

Web Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 2 weeks ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More