'സാറ്റർഡേ നൈറ്റ്': റിലീസ് തിയതി പ്രഖ്യാപിച്ചു

കൊച്ചി: നിവിന്‍ പോളി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സാറ്റർഡേ നൈറ്റിന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചു. നവംബര്‍ 4-നാണ് ചിത്രം തിയേറ്ററിലെത്തുക. ആദ്യം ഒക്ടോബറില്‍ റിലീസ് ചെയ്യുമെന്നായിരുന്നു അറിയിച്ചതെങ്കിലും പിന്നീട് റിലീസ് തിയതി മാറ്റിയതായി അണിയറപ്രവര്‍ത്തകര്‍ പ്രേക്ഷകരെ അറിയിക്കുകയായിരുന്നു. കായകുളം കൊച്ചുണ്ണിക്ക് ശേഷം നിവിന്‍ പോളിയും റോഷന്‍ ആന്‍ഡ്രൂസും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. ഗ്രേസ് ആന്റണി, സാനിയ ഇയ്യപ്പൻ, മാളവിക, പ്രതാപ് പോത്തൻ, ശാരി, വിജയ് മേനോൻ, അശ്വിൻ മാത്യു എന്നിവരാണ് സിനിമയില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ദുബായ്, ബാംഗ്ലൂര്‍, മൈസൂര്‍ എന്നിവടങ്ങളിലായാണ് ചിത്രം ഷൂട്ട്‌ ചെയ്തിരിക്കുന്നത്. അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്താണ് നിർമ്മിക്കുന്നത്. നവീൻ ഭാസ്കറാണ് സാറ്റർഡേ നൈറ്റിന്റെ തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിന്‍റെ ടീസറിനും പോസ്റ്ററുകള്‍ക്കും വന്‍ സ്വീകാര്യത ലഭിച്ചിരുന്നു. ഇത് സിനിമയ്ക്ക് ഗുണം ചെയ്യുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്. സിനിമയ്ക്ക് വേണ്ടി നിവിന്‍ പോളിയും ടീമും നടത്തിയ പ്രമോഷന്‍ പരിപാടിയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഹ്യൂമർ, ത്രില്ലർ ജോണറിലൂടെയാണ് ഈ സിനിമയുടെ അവതരണം. റോഷൻ ആൻഡ്രൂസിൻ്റെ ആദ്യത്തെ ഹ്യൂമർ ചിത്രമാണിത്.

Contact the author

Entertainment Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 2 weeks ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More